ആദ്യദിനത്തിൽ കേരളത്തിൽനിന്ന് 1.75 കോടി; ‘വിശ്വനാഥ് ആൻഡ് സൺസിന്’ ഗംഭീര പ്രേക്ഷക പ്രതികരണം

സൂര്യ ആരാധകർക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കിയ വിശ്വനാഥ് ആൻഡ് സൺസ് എന്ന ചിത്രത്തിന്റെ ആദ്യ ദിന കേരളാ ഗ്രോസ് കളക്ഷൻ 1.75 കോടി. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിച്ചത് ന്യൂ സൂര്യ ഫിലിംസ് ആണ്. ഗംഭീര പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രത്തിന് നിരൂപകരും പ്രശംസ നൽകുന്നുണ്ട്. കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് ചിത്രം ഇപ്പോൾ പ്രദർശിപ്പിക്കുന്നത്. മലയാളി താരം മമിത ബൈജുനായികയായി എത്തുന്ന […]
സ്വാതന്ത്ര്യദിന സന്ദേശം: വികസിത ഭാരതത്തിലേക്ക് സപ്തധാരകളിലൂടെ

80-ാം സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ വെച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദി, 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റുക എന്ന വലിയ ലക്ഷ്യം ഊന്നിപ്പറഞ്ഞു. രാജ്‌ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷം ചെങ്കോട്ടയിലെത്തിയ അദ്ദേഹം, പതാക ഉയർത്തുന്നതിന് മുന്നോടിയായി വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ചരിത്രത്തിലാദ്യമായി അവിടെ മുഴങ്ങിക്കേട്ട ദേശീയ ഗീതത്തെക്കുറിച്ചും ദേശീയഗാനത്തെക്കുറിച്ചും പരാമർശിച്ചു. വലിയ സ്വപ്നങ്ങളും വീക്ഷണങ്ങളുമാണ് ചിന്തകളെയും കഴിവുകളെയും വികസിപ്പിക്കുന്നതെന്നും, അത് വെല്ലുവിളികളെ അതിജീവിച്ച് മുന്നേറാനുള്ള കരുത്ത് നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ […]