ടീഷോപ്പിന്റെ മറവിൽ ലഹരിവിൽപന: ‘പേപ്പർ ഇക്ക’ പിടിയിലായി

നെടുങ്കണ്ടം ടൗണിൽ ചായക്കടയുടെ മറവിൽ രഹസ്യമായി ലഹരിവസ്തുക്കൾ വിറ്റഴിച്ചിരുന്ന പ്രമുഖ വ്യാപാരി കാരിശ്ശേരി മജീദ് ഹാസിം (പേപ്പർ ഇക്ക) എക്സൈസിന്റെ പിടിയിലായി. ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സംഘം പ്രതിയുടെ കടയിലും വീട്ടിലും നടത്തിയ തിരച്ചിലിലാണ് വലിയ തോതിലുള്ള ലഹരിശേഖരം കണ്ടെടുത്തത്. പരിശോധനയിൽ 22 കിലോ നിരോധിത പുകയില ഉൽപന്നങ്ങളും 3 ഗ്രാം കഞ്ചാവും കഞ്ചാവ് വലിക്കാൻ ഉപയോഗിക്കുന്ന 106 പാക്കറ്റ് ഒ.സി.ഡി. പേപ്പറുകളും എക്സൈസ് പിടിച്ചെടുത്തു. രാത്രി വൈകിയും പ്രവർത്തിക്കുന്ന കടകൾ കേന്ദ്രീകരിച്ച് […]
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയില്‍

വേള്‍ഡ് മലയാളി കൗണ്‍സില്‍ (WMC) ഗ്ലോബലിന്‍റെ നേതൃത്വത്തില്‍ WMC ഗ്ലോബൽ മീറ്റ് ഓഗസ്റ്റ് 22-ന് കൊച്ചിയിൽ നടക്കും. റാഡിസണ്‍ ബ്ലൂ ഹോട്ടലില്‍ നടക്കുന്ന ‘WMC Global Meet @ Kochi’-ൽ അഞ്ച് ഗ്ലോബല്‍ റീജിയനുകളിലെയും വിവിധ പ്രൊവിന്‍സുകളിലെയും ഭാരവാഹികളും പ്രതിനിധികളും പങ്കെടുക്കും. WMC ഗ്ലോബല്‍ ചെയര്‍മാന്‍ തോമസ് മൊട്ടയ്ക്കല്‍, ഗ്ലോബല്‍ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫന്‍, ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഷാജി മാത്യു, ഗ്ലോബല്‍ ട്രഷറര്‍ സണ്ണി വലിയത്ത്, ഗ്ലോബല്‍ വൈസ് പ്രസിഡൻ്റ് (അഡ്മിനിസ്‌ട്രേഷന്‍) ജയിംസ് കൂടല്‍, […]
പണിമുടക്ക് നോട്ടീസ് നൽകി വെസ്റ്റ്‌ജെറ്റ് ഫ്ലൈറ്റ് അറ്റൻഡന്‍റസ് യൂണിയൻ

രാജ്യത്തെ രണ്ടാമത്തെ വലിയ എയർലൈൻ കമ്പനിയായ വെസ്റ്റ്‌ജെറ്റ് പണിമുടക്ക് ഭീഷണിയിൽ. വേതന വർധനയും ജോലി വ്യവസ്ഥകളുമായി ബന്ധപ്പെട്ട തർക്കങ്ങളെയും തുടർന്ന് 4,400-ഓളം ഫ്ലൈറ്റ് അറ്റൻഡന്‍റമാരെ പ്രതിനിധീകരിക്കുന്ന CUPE യൂണിയൻ കമ്പനിക്ക് 72 മണിക്കൂർ നീളുന്ന പണിമുടക്ക് നോട്ടീസ് നൽകി. ചർച്ചകളിൽ ധാരണയായില്ലെങ്കിൽ പ്രാദേശിക സമയം ഞായറാഴ്ച പുലർച്ചെ മുതൽ പണിമുടക്ക് ആരംഭിക്കും. പണിമുടക്ക് നോട്ടീസിന് മറുപടിയായി കമ്പനി ജീവനക്കാർക്ക് ലോക്കൗട്ട് നോട്ടീസും നൽകിയിട്ടുണ്ട്. നിലവിൽ ഇരുവിഭാഗവും തമ്മിൽ ചർച്ചകൾ തുടരുന്നുണ്ടെങ്കിലും പ്രധാന ആവശ്യങ്ങളിൽ തീരുമാനമായിട്ടില്ല. യാത്രാ തിരക്കുള്ള […]
ടൊറൻ്റോയിൽ വെസ്റ്റ് നൈൽ വൈറസ് അണുബാധ: ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യവകുപ്പ്

നഗരത്തിൽ ഈ വർഷം ആദ്യമായി മനുഷ്യരിൽ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതായി ടൊറൻ്റോ പബ്ലിക് ഹെൽത്ത് അറിയിച്ചു. നഗരത്തിലെ ഒരു മുതിർന്ന വ്യക്തിക്കാണ് അണുബാധ സ്ഥിരീകരിച്ചത്. വെസ്റ്റ് നൈൽ വൈറസ് ബാധിച്ച കൊതുക് കടിക്കുന്നതിലൂടെയാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. 2025 സെപ്റ്റംബർ വരെ ടൊറൻ്റോയിൽ ആകെ 26 വെസ്റ്റ് നൈൽ വൈറസ് കേസുകളാണ് സ്ഥിരീകരിച്ചിരുന്നത്. അതേസമയം, 2026-ൽ ഇതുവരെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 14 ആണ്. രോഗബാധയുള്ള കൊതുക് കടിച്ചതിന് ശേഷം സാധാരണയായി രണ്ട് മുതൽ […]
കാട്ടുതീ പ്രതിരോധത്തിൽ വീഴ്ച: ഒൻ്റാരിയോ സർക്കാരിനെതിരെ ഫസ്റ്റ് നേഷൻസ് രംഗത്ത്

പ്രവിശ്യയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ പടർന്നു പിടിച്ച കാട്ടുതീ പ്രതിരോധിക്കുന്നതിൽ ഒൻ്റാരിയോ സർക്കാർ ഗുരുതര വീഴ്ച വരുത്തിയതായി ഫസ്റ്റ് നേഷൻസ് നേതാക്കൾ ആരോപിച്ചു. പ്രവിശ്യാ സർക്കാറിനെതിരെ ഫസ്റ്റ് നേഷൻസ് നേതാക്കൾ പൊതുഅന്വേഷണം ആവശ്യപ്പെട്ടു. അതിവേഗം വ്യാപിച്ച കാട്ടുതീകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുന്നതിലും വീഴ്ച വരുത്തിയതായി ഫസ്റ്റ് നേഷൻസ് കമ്മ്യൂണിറ്റികൾ ആരോപിക്കുന്നു. പ്രീമിയർ ഡഗ് ഫോർഡ്, പ്രകൃതി വിഭവ മന്ത്രി മൈക്ക് ഹാരിസ്, അടിയന്തര തയ്യാറെടുപ്പ് മന്ത്രി ജിൽ ഡൺലോപ്പ്, തദ്ദേശീയ കാര്യ മന്ത്രി ഗ്രെഗ് റിക്ക്ഫോർഡ് എന്നിവർക്കെതിരെ സമഗ്രമായ അന്വേഷണം […]