newsroom@amcainnews.com

റഷ്യ-യുക്രെയ്‌ൻ യുദ്ധം: 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

ന്യൂഡൽഹി: റഷ്യ-യുക്രെയ്‌ൻ  യുദ്ധത്തിനിടെ, 217 ഇന്ത്യൻ പൗരന്മാർ റഷ്യൻ സേനയിൽ ചേർന്നതായും 49 പേർ കൊല്ലപ്പെട്ടതായും കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ്‌ കേന്ദ്രം ഇക്കാര്യം അറിയിച്ചത്‌. റഷ്യയുമായി നടത്തിയ നയതന്ത്ര ചർച്ചകളുടെ ഭാഗമായി 139 ഇന്ത്യൻ പൗരന്മാരെ ഇതിനോടകം മോചിപ്പിച്ചതായും കേന്ദ്രം അറിയിച്ചു. 49 ഇന്ത്യക്കാർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആറ് ഇന്ത്യൻ പൗരന്മാരെ കാണാതായിട്ടുണ്ടെന്നും റഷ്യ അറിയിച്ചതായും കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ സൈന്യത്തിൽ ചേർന്ന 23 ഇന്ത്യൻ പൗരന്മാരുടെ സ്ഥിതി അജ്ഞാതമാണ്. മോസ്‌കോയിലെ ഇന്ത്യൻ […]