നയതന്ത്ര ദൗത്യങ്ങൾ പ്രതിസന്ധിയിൽ: വിദേശകാര്യ മന്ത്രാലയത്തിൽ ജീവനക്കാരെ വെട്ടിക്കുറച്ച് കാനഡ

അന്താരാഷ്ട്ര തലത്തിൽ ശക്തമായ നയതന്ത്ര-വ്യാപാര ബന്ധങ്ങൾ സൃഷ്ടിക്കാൻ മാർക്ക് കാർണി സർക്കാർ ശ്രമിക്കുന്നതിനിടയിൽ, വിദേശകാര്യ മന്ത്രാലയത്തിൽ വൻതോതിൽ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നു. പ്രതിരോധ മേഖലയിലെ ചെലവുകൾ നേരിടുന്നതിനായി ധനസമാഹരണം നടത്തുന്നതിന്റെ ഭാഗമായാണ് വിവിധ മന്ത്രാലയങ്ങളിൽ നിന്ന് ജീവനക്കാരെ ഒഴിവാക്കുന്നത്. എന്നാൽ ഈ നടപടി കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവനക്കാരേക്കാൾ വിദേശ രാജ്യങ്ങളിൽ സേവനമനുഷ്ഠിക്കുന്ന നയതന്ത്രജ്ഞരെയും മറ്റ് ഉദ്യോഗസ്ഥരെയു,മാണ് ബാധിക്കുന്നത്. ഈ വർഷം മാർച്ച് 31 വരെയുള്ള വിവരമനുസരിച്ച് വിദേശത്തേക്ക് മാറിമാറി നിയോഗിക്കപ്പെടുന്ന ‘റൊട്ടേഷണൽ’ തസ്തികകളുടെ എണ്ണം 3,221-ൽ നിന്ന് […]
ടെക്സസ് സെനറ്റില്‍ കെന്‍ പാക്സ്റ്റന് പിന്തുണയുമായി ട്രംപ്

വാഷിംഗ്ടണ്‍ : ടെക്സസ് സെനറ്റ് പ്രൈമറി റണ്‍ഓഫ് തിരഞ്ഞെടുപ്പില്‍ അറ്റോര്‍ണി ജനറൽ കെന്‍ പാക്സ്റ്റന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുതിര്‍ന്ന സെനറ്ററുമായ ജോണ്‍ കോര്‍ണിനെ തള്ളിക്കൊണ്ടാണ് ട്രംപ് പാക്സ്റ്റന് അനുകൂലമായി ട്രംപ് രംഗത്തെത്തിയത്. നിരവധി അഴിമതി ആരോപണങ്ങളും ഇംപീച്ച്മെന്റ് നടപടികളും നേരിടുന്ന പാക്സ്റ്റനെ സ്ഥാനാര്‍ത്ഥിയാക്കുന്നത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതൃത്വം ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതെല്ലാം അവഗണിച്ചാണ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ […]
ഇനി മത്സരത്തിനില്ല; ആൽബർട്ടയിൽ രണ്ട് യുസിപി മന്ത്രിമാർ രാജിവെച്ചു

പ്രീമിയർ ഡാനിയേൽ സ്മിത്തിന്റെ കാബിനറ്റിലെ രണ്ട് പ്രമുഖ അംഗങ്ങൾ ബുധനാഴ്ച രാജി പ്രഖ്യാപിച്ചു. ധനമന്ത്രി നേറ്റ് ഹോർണർ, ഹോസ്പിറ്റൽ ആൻഡ് സർജിക്കൽ ഹെൽത്ത് സർവീസസ് മന്ത്രി മാറ്റ് ജോൺസ് എന്നിവരാണ് തങ്ങളുടെ രാജിക്കത്തുകൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും, അതിനാൽ പുതിയ മന്ത്രിമാർക്ക് ചുമതലയേൽക്കാൻ ഇതാണ് അനുയോജ്യമായ സമയമെന്നും ഇരുവരും കത്തിൽ വ്യക്തമാക്കി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന പുതിയ മന്ത്രിസഭാ പുനഃസംഘടനയ്ക്ക് തൊട്ടുമുമ്പാണ് ഈ നാടകീയ നീക്കം. രണ്ട് തവണ മാത്രമേ ജനപ്രതിനിധിയായി […]
ഗാസ സഹായക്കപ്പലിലെ കനേഡിയൻ പൗരന്മാരുടെ അറസ്റ്റ്: രൂക്ഷവിമർശനവുമായി കാർണി

ഗാസയിലേക്ക് സഹായവുമായി പോയ ഫ്ലോട്ടില്ല തടഞ്ഞുനിർത്തി അതിലുണ്ടായിരുന്ന പ്രവർത്തകരോട് ഇസ്രയേൽ കാണിച്ച സമീപനം അങ്ങേയറ്റം ക്രൂരവും അപലപനീയവുമാണെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുള്ള ഇസ്രയേലിന്റെ ഈ നടപടി ഒട്ടും അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കാനഡ, തടവിലാക്കപ്പെട്ട കനേഡിയൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിൽ പ്രതിഷേധം അറിയിക്കാൻ ഇസ്രയേൽ അംബാസഡർ ഇദ്ദോ മോദിനെ കാനഡ അടിയന്തരമായി വിളിച്ചുവരുത്തിയിട്ടുണ്ട്. സൈപ്രസിന് സമീപം അന്താരാഷ്ട്ര കടലിൽ വെച്ച് ‘ഗ്ലോബൽ സുമൂദ് ഫ്ലോട്ടില്ല’യുടെ 41 ബോട്ടുകൾ ഇസ്രയേൽ നാവികസേന തടയുകയും […]
സുരക്ഷാ ആശങ്ക: സർക്കാർ ഓഫീസുകളിൽ ചൈനീസ് ഡ്രോണുകൾ നിരോധിക്കാൻ ഒൻ്റാരിയോ സർക്കാർ

സുരക്ഷാ ആശങ്കയെത്തുടർന്ന് പ്രവിശ്യാ സർക്കാർ സ്ഥാപനങ്ങളിലും പോലീസ് സേനയിലും ചൈനീസ് നിർമ്മിത ഡ്രോണുകൾ ഉപയോഗിക്കുന്നതും ഇനി പുതിയവ വാങ്ങുന്നതും നിരോധിക്കാൻ ഒൻ്റാരിയോ സർക്കാർ ഒരുങ്ങുന്നു. ചൈനീസ് ഡ്രോണുകൾ ഉപയോഗിക്കുന്നത് വഴി രാജ്യത്തെ സുപ്രധാന വിവരങ്ങൾ ചോരുമെന്ന ഭീതിയെ തുടർന്നാണ് ഫോർഡ് സർക്കാറിന്റെ ഈ തീരുമാനം. പോലീസ് സേനയും സുപ്രധാന പ്രവർത്തനങ്ങളിൽ ചൈനീസ് ഡ്രോണുകളുടെ ഉപയോഗം ഉടനടി നിരോധിച്ചതായും, മറ്റ് സർക്കാർ വകുപ്പുകളിൽ നിന്ന് ഇവ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും പ്രവിശ്യാ സർക്കാർ വ്യക്തമാക്കി. ചൈനയിലെ നിയമപ്രകാരം അവിടെയുള്ള കമ്പനികൾ […]