അൽബെർട്ടയിൽ വേഗപരിധി കൂട്ടുന്നു: ഹൈവേ 2-ൽ പരീക്ഷണാടിസ്ഥാനത്തിൽ 120 കി.മീ വേഗത അനുവദിച്ചു

എഡ്മന്റൺ: കാനഡയിലെ അൽബെർട്ട പ്രവിശ്യയിൽ ഹൈവേകളിലെ വേഗപരിധി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തിൽ പുതിയ പദ്ധതിക്ക് തുടക്കമായി. ലെഡൂക്കിന് (Leduc) സമീപമുള്ള ഹൈവേ 2-ന്റെ 22 കിലോമീറ്റർ ദൂരത്തിലാണ് വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്തിയത്. ബുധനാഴ്ച നടന്ന വാർത്താ സമ്മേളനത്തിൽ ഗതാഗത മന്ത്രി ഡെവിൻ ഡ്രീഷെൻ ആണ് ഈ പൈലറ്റ് പ്രോജക്റ്റ് പ്രഖ്യാപിച്ചത്. എഡ്മന്റണിന് തെക്ക്, ക്വീൻ എലിസബത്ത് II ഹൈവേയിൽ ലെഡൂക്കിലെ കൊമേഴ്‌സ്യൽ വെഹിക്കിൾ ഇൻസ്പെക്ഷൻ സ്റ്റേഷന് ശേഷമുള്ള ഭാഗത്താണ് ഇരുദിശകളിലും പുതിയ വേഗപരിധി നടപ്പിലാക്കുന്നത്. […]