കാൽഗറിയിൽ സൗജന്യ ‘കമ്മ്യൂണിറ്റി ക്ലീനപ്പ്’ ക്യാമ്പയിന് തുടക്കം: പൊതുസ്ഥലത്ത് മാലിന്യം തള്ളിയാൽ കനത്ത പിഴ

കാൽഗറി: നഗരത്തിൽ അനധികൃതമായി മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടിയുമായി കാൽഗറി സിറ്റി അധികൃതർ രംഗത്ത്. ഏപ്രിൽ 25 ശനിയാഴ്ച മുതൽ സെപ്റ്റംബർ വരെ നീണ്ടുനിൽക്കുന്ന സൗജന്യ ‘കമ്മ്യൂണിറ്റി ക്ലീനപ്പ്’ ക്യാമ്പയിൻ ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. പ്രധാന വിവരങ്ങൾ: റിപ്പോർട്ട് ചെയ്യേണ്ടത് എങ്ങനെ? മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ടാൽ 311 ആപ്പ് വഴിയോ വെബ്സൈറ്റ് വഴിയോ അധികൃതരെ വിവരമറിയിക്കുക. കുറ്റവാളികളെ വേഗത്തിൽ കണ്ടെത്താൻ കൃത്യമായ ലൊക്കേഷൻ, വാഹനത്തിന്റെ ലൈസൻസ് പ്ലേറ്റ് നമ്പർ, ചിത്രങ്ങൾ എന്നിവ സഹിതം റിപ്പോർട്ട് ചെയ്യാൻ […]