newsroom@amcainnews.com

വിശ്വാസങ്ങൾ ആർക്കും അടിയറവ് വെക്കില്ല; ലിബറൽ തത്വങ്ങൾ അംഗീകരിക്കുന്നവർക്ക് സ്വാഗതം; നിലപാട് വ്യക്തമാക്കി ഗവൺമെന്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ

ഒട്ടാവ: കാനഡയിലെ ലിബറൽ പാർട്ടിയുടെ അടിസ്ഥാന തത്വങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് ഗവൺമെന്റ് ഹൗസ് ലീഡർ സ്റ്റീവൻ മക്കിന്നൻ. മറ്റ് പാർട്ടികളിൽ നിന്ന് ലിബറൽ ചേരിയിലേക്ക് മാറുന്നവർ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മക്കിന്നൻ പാർട്ടിയുടെ നയം വ്യക്തമാക്കിയത്. സ്ത്രീകളുടെ അവകാശങ്ങൾ, സമത്വം, മനുഷ്യാവകാശങ്ങൾ എന്നിവയിൽ അധിഷ്ഠിതമായ ലിബറൽ തത്വങ്ങൾ മാറ്റമില്ലാത്തതാണെന്നും ഈ തത്വങ്ങൾ അംഗീകരിക്കുന്ന ആർക്കും പാർട്ടിയുടെ വാതിലുകൾ തുറന്നുകിടക്കുമെന്നും അദ്ദേഹം പറഞ്ഞു. കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പ്രമുഖ എംപിയായ മർലിൻ ഗ്ലാഡു ലിബറൽ പാർട്ടിയിൽ ചേർന്നത് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് […]

സാമ്പത്തിക വിദഗ്ധനിൽനിന്ന് ജനപ്രിയ നേതാവിലേക്ക്; കാനഡയിൽ കാർണി തരംഗം; ഒരു വർഷം കൊണ്ട് പ്രതിപക്ഷത്തെ നിഷ്പ്രഭമാക്കി ലിബറൽ പാർട്ടി

ഒട്ടാവ: കാനഡയിൽ മാർക്ക് കാർണിയുടെ നേതൃത്വത്തിലുള്ള ലിബറൽ സർക്കാർ അധികാരമേറ്റിട്ട് ഒരു വർഷം തികയുമ്പോൾ, രാജ്യത്ത് ലിബറൽ തരംഗം ആഞ്ഞടിക്കുന്നതായി പുതിയ റിപ്പോർട്ടുകൾ. നിലവിൽ ഒരു ന്യൂനപക്ഷ സർക്കാരിനെ നയിക്കുന്ന പ്രധാനമന്ത്രി മാർക്ക് കാർണി, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനുള്ള സാധ്യതകൾ തെളിഞ്ഞു വരുന്നതായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. സാമ്പത്തിക വിദഗ്ധനെന്ന നിലയിലുള്ള കാർണിയുടെ മികവും ഭരണരംഗത്ത് കൊണ്ടുവന്ന പുതിയ പരിഷ്കാരങ്ങളുമാണ് വെറും ഒരു വർഷം കൊണ്ട് പാർട്ടിയുടെ ജനപ്രീതി ഇത്രത്തോളം ഉയർത്തിയത്. കഴിഞ്ഞ വർഷം […]