മധുരിക്കുന്ന ഓർമ്മകളുമായി ഒരു സംഗീത വിരുന്ന്: “ഈ മനോഹര തീരം” എഡ്മന്റണിലേക്ക്

എഡ്മന്റൺ: പ്രവാസലോകത്തെ മലയാളികൾക്കായി ഗൃഹാതുരത്വം ഉണർത്തുന്ന ഒരു മഹാസംഗമം ഒരുങ്ങുന്നു. എഡ്മന്റൺ സെന്റ് ജേക്കബ്സ് സിറിയക് ഓർത്തഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ജൂൺ 19, 20 തീയതികളിൽ “ഈ മനോഹര തീരം” എന്ന പേരിൽ സംഗീത-ഭക്ഷണ-സിനിമാ വിരുന്ന് സംഘടിപ്പിക്കുന്നു. പ്ലെസന്റ് വ്യൂ കമ്മ്യൂണിറ്റി ലീഗ് (Pleasantview Community League) ഹാളിൽ വെച്ചാണ് ഈ രണ്ട് ദിവസത്തെ പരിപാടി നടക്കുന്നത്. സംഗീതവും സിനിമയും70, 80, 90 കാലഘട്ടങ്ങളിലെ മലയാളികളുടെ പ്രിയപ്പെട്ട നിത്യഹരിത ഗാനങ്ങൾ കോർത്തിണക്കിയുള്ള ഗാനമേളയാണ് പരിപാടിയുടെ പ്രധാന ആകർഷണം. […]