newsroom@amcainnews.com

ഐസ് മഴയിൽ വിറച്ച് മോൺട്രിയാൽ; വൈദ്യുതി ബന്ധം നിലച്ചു, ജനജീവിതം സ്തംഭിച്ചു

മോൺട്രിയാൽ: ക്യൂബെക് പ്രവിശ്യയിൽ ആഞ്ഞടിച്ച അതിശക്തമായ മഞ്ഞുക്കാറ്റിലും മഴയിലും മോൺട്രിയാൽ നഗരത്തിലെ ജനജീവിതം ദുസ്സഹമായി. കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് മരങ്ങൾ ഒടിഞ്ഞുവീണും വൈദ്യുത ലൈനുകൾ തകരാറിലായും പതിനായിരക്കണക്കിന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധം പൂർണ്ണമായും നിലച്ചു. ഹൈഡ്രോ ക്യൂബെക്കിന്റെ കണക്കുകൾ പ്രകാരം, നഗരത്തിലെ വിവിധ മേഖലകളിൽ ഇപ്പോഴും വൈദ്യുതി പുനഃസ്ഥാപിക്കാൻ സാധിച്ചിട്ടില്ല. കഠിനമായ തണുപ്പിൽ വൈദ്യുതിയില്ലാതെ കഴിയുന്ന ജനങ്ങൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. റോഡുകളിൽ മഞ്ഞ് ഉറഞ്ഞുകൂടിയത് ഗതാഗത തടസ്സത്തിനും നിരവധി വാഹന അപകടങ്ങൾക്കും കാരണമായി. മരച്ചില്ലകൾ […]

കാനഡയിൽ പുതിയ ടാക്സ് ബ്രാക്കറ്റുകൾ പ്രഖ്യാപിച്ചു; നികുതി ലാഭിക്കാൻ അറിയേണ്ട കാര്യങ്ങൾ

ഒട്ടാവ: കാനഡയിൽ 2026 നികുതി വർഷത്തേക്കുള്ള പുതിയ ഇൻകം ടാക്സ് ബ്രാക്കറ്റുകൾ ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചു. രാജ്യത്തെ വർദ്ധിച്ചുവരുന്ന ജീവിതച്ചിലവും പണപ്പെരുപ്പവും കണക്കിലെടുത്ത് നികുതി നിരക്കുകളിൽ വരുത്തിയ മാറ്റം ലക്ഷക്കണക്കിന് കനേഡിയൻ പൗരന്മാർക്ക് ആശ്വാസകരമാകും. വാർഷിക വരുമാനത്തിനനുസരിച്ച് നികുതി നൽകേണ്ട പരിധിയിൽ സർക്കാർ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് വഴി കുറഞ്ഞ വരുമാനമുള്ളവർക്കും ഇടത്തരക്കാർക്കും തങ്ങളുടെ നികുതി ബാധ്യതയിൽ നേരിയ കുറവുണ്ടാക്കാൻ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. പുതിയ കണക്കുകൾ പ്രകാരം, നികുതി നൽകേണ്ടതില്ലാത്ത വരുമാന പരിധി മുൻ […]

ചിതാഭസ്മം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ച് ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ്

ടൊറൻ്റോ : പ്രിയപ്പെട്ട ഒരാളുടെ ചിതാഭസ്മവുമായി ജന്മനാട്ടിലേക്ക് യാത്ര ചെയ്യുന്നത് എല്ലാവർക്കും വളരെ ബുദ്ധിമുട്ടേറിയതാണ്. അതിനൊപ്പം ചിതാഭസ്മം നാട്ടിലേക്കെത്തിക്കാൻ ആവശ്യമായ രേഖകൾ ലഭിക്കുന്നതിനും കാലതാമസം നേരിടാറുണ്ട്. എന്നാൽ, ഇപ്പോൾ ചിതാഭസ്മം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചിരിക്കുകയാണ് ടൊറൻ്റോയിലെ ഇന്ത്യൻ കോൺസുലേറ്റ്. ഡെത്ത് സർട്ടിഫിക്കറ്റ്, സ്റ്റേറ്റ്മെൻ്റ് ഓഫ് ഡെത്ത്, ഫോം 16 (ഒൻ്റാരിയോ നിവാസികൾക്ക്), ബെറിയൽ പെർമിറ്റ് പോലുള്ള ഏതൊരു രേഖയും ഇനി മുതൽ ചിതാഭസ്മം (ചാരം) ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധുവായ രേഖയായി അംഗീകരിക്കപ്പെടും. അതേസമയം ബാക്കി നടപടിക്രമങ്ങൾ […]

യുഎസിൽ സിനഗോഗിന് നേരെ ആക്രമണം; അക്രമിയെ കൊലപ്പെടുത്തി

അമേരിക്കയിലെ മിഷിഗനിൽ ജൂത ദേവാലയത്തിന് നേരെ ആക്രമണം. കെട്ടിടത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ അക്രമിയെ സെക്യൂരിറ്റി ജീവനക്കാർ വെടിവെച്ച് കൊലപ്പെടുത്തി. ഡിട്രോയ്റ്റ് നഗരത്തിനടുത്ത് ടെംപിൾ ഓഫ് ഇസ്രയേൽ സിനഗോഗിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം നടന്നത്. അപകടത്തിൽ ആർക്കും ഗുരുതര പരുക്കില്ല. പന്ത്രണ്ടായിരം അംഗങ്ങളുള്ള വലിയ സിനഗോഗിന് നേരെയാണ് ആക്രമണം നടന്നത്. സിനഗോഗിലെ പ്രൈമറി സ്‌കൂളിൽ 140 ഓളം കുട്ടികൾ ക്ലാസ്സിലുള്ള സമയത്തായിരുന്നു ആക്രമണം. എല്ലാവരും സുരക്ഷിതരാണെന്നും ജൂതസമൂഹത്തെ ലക്ഷ്യം വെച്ചുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്നും […]

യൂറോപ്യൻ പര്യടനം: ചാൾസ് രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്ന് മാർക്ക് കാർണി

പ്രധാനമന്ത്രി മാർക്ക് കാർണി മാർച്ച് 16-ന് ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. നോർവേയും യുകെയും ഉൾപ്പെടുന്ന കാർണിയുടെ യൂറോപ്യൻ പര്യടനത്തിന്‍റെ ഭാഗമായാണ് ഈ സന്ദർശനം. ആർട്ടിക് മേഖലയിലെയും നാറ്റോ പരിധിയിലെയും വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങളുടെയും സുരക്ഷാ ആശങ്കകളുടെയും പശ്ചാത്തലത്തിൽ, യൂറോപ്യൻ പങ്കാളികളുമായുള്ള ബന്ധം ശക്തിപ്പെടുത്താനുള്ള കാനഡയുടെ നീക്കത്തിന്‍റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. നോർവേയിൽ നിന്നാണ് കാർണിയുടെ പര്യടനം ആരംഭിക്കുന്നത്. അവിടെ ആർട്ടിക് മേഖലയിൽ നടക്കുന്ന ‘കോൾഡ് റെസ്‌പോൺസ്’ എന്ന നാറ്റോ […]