newsroom@amcainnews.com

ഗ്രീൻലാൻഡ് പിടിച്ചടക്കൽ: ഭീഷണി നിലനിൽക്കുന്നതായി ഗവർണർ ജനറൽ മേരി സൈമൺ

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഗ്രീൻലാൻഡ് ഏറ്റെടുക്കാൻ പ്രകടിപ്പിച്ച താൽപര്യം മേഖലയിൽ ഇപ്പോഴും വലിയ ആശങ്കയും അസ്ഥിരതയും സൃഷ്ടിക്കുന്നതായി ഗവർണർ ജനറൽ മേരി സൈമൺ. ഭീഷണി അവസാനിച്ചിട്ടില്ലെന്നും ഏതുസമയത്തും തിരിച്ചുവരാമെന്നും മുൻ അംബാസഡർ കൂടിയായ മേരി സൈമൺ മുന്നറിയിപ്പ് നൽകിയത്. അതേസമയം ട്രംപിന്റെ ഇത്തരം നീക്കങ്ങൾ കാനഡയിലെ ജനങ്ങളെ കൂടുതൽ ഒന്നിപ്പിക്കാൻ കാരണമായെന്നും രാജ്യത്തിന്റെ സ്വയംപര്യാപ്തത വർധിപ്പിക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നതെന്നും മേരി സൈമൺ കൂട്ടിച്ചേർത്തു. ഗ്രീൻലാൻഡിന്റെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം മുൻനിർത്തിയാണ് അമേരിക്ക ഈ ആർക്ടിക് ദ്വീപിൽ […]

ജോർജിയൻ ബേയിൽ മഞ്ഞുപാളി തകർന്ന് അപകടം; 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

ഒൻ്റാരിയോയിലെ ജോർജിയൻ ബേയിൽ മഞ്ഞുപാളിയിൽ കുടുങ്ങിയ 23 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മഞ്ഞുപാളി പിളർന്ന് രണ്ട് കിലോമീറ്ററോളം ഉൾക്കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. മഞ്ഞുപാളി പല കഷ്ണങ്ങളായി പിളർന്നതോടെ ചിലർ ഭാഗികമായി തണുത്തുറഞ്ഞ വെള്ളത്തിൽ മുങ്ങിപ്പോകുകയും ചെയ്തു. അതിശൈത്യം മൂലം ശരീരതാപനില അപകടകരമായി താഴുന്ന ഹൈപ്പോതെർമിയ (Hypothermia) ബാധിച്ച് പലരുടെയും ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് രക്ഷാപ്രവർത്തനം നടന്നതെന്ന് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) അറിയിച്ചു. കഴിഞ്ഞ വാരാന്ത്യത്തിൽ ഒൻ്റാരിയോയിൽ അനുഭവപ്പെട്ട റെക്കോർഡ് ചൂടും മഴയുമാണ് മഞ്ഞുപാളികൾ ഉരുകി മാറാൻ […]

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: മൂന്ന് പ്രവിശ്യകളിൽ ജാഗ്രതാ നിർദ്ദേശം

എഡ്‌മന്‍റൺ : ആൽബർട്ട, സസ്കാച്ചെവൻ, ബ്രിട്ടീഷ് കൊളംബിയ എന്നീ പ്രവിശ്യകളിൽ ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും തുടരുന്നതായി റിപ്പോർട്ട്. ആൽബർട്ടയിൽ മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശിയതോടെ കനത്ത വൈദ്യുത തകരാറാണ് നേരിടുന്നത്. കാറ്റിനൊപ്പം കാൽഗറി, ബാൻഫ്, സ്ട്രാത്ത്മോർ, വാട്ടർടൺ ലേക്ക്സ്, വൾക്കൻ തുടങ്ങിയ പ്രദേശങ്ങളിൽ 20 സെന്റീമീറ്റർ വരെ മഞ്ഞുവീഴ്ചയുണ്ടായി. ഇതോടെ ആൽബർട്ട-യു.എസ് അതിർത്തി മുതൽ ഫോർട്ട് മക്മറെ വരെയുള്ള പ്രദേശങ്ങളിലും തെക്കുപടിഞ്ഞാറൻ സസ്കാച്ചെവനിലും അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത […]

ചാമ്പ്യൻ സഞ്ജു: ഔദ്യോ​ഗിക സ്വീകരണം ഒരുക്കാൻ കേരള സർക്കാർ

ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച മലയാളി താരം സഞ്ജു സാംസണിന് സംസ്ഥാന സർക്കാർ തിരുവനന്തപുരത്ത് ഔദ്യോഗിക സ്വീകരണം നൽകും. സഞ്ജുവിന്റെ നേട്ടത്തിൽ അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും നേരത്തെ രംഗത്തെത്തിയിരുന്നു. ന്യൂസിലൻഡിനെതിരെയുള്ള ആവേശകരമായ ഫൈനലിലെ വിജയം ഓരോ ഇന്ത്യക്കാരന്റെയും അഭിമാന നിമിഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂർണമെന്റിലുടനീളം ബാറ്റിങ്ങിൽ പുലർത്തിയ സ്ഥിരതയും ഫൈനലിലെ നിർണ്ണായക പ്രകടനവും സഞ്ജുവിനെ ടീമിന്റെ നട്ടെല്ലായി മാറ്റിയെന്നും അദ്ദേഹം ഫെയ്‌സ്ബുക്കിൽ കുറിച്ചു. ലോകകപ്പ് നേട്ടത്തിൽ സഞ്ജുവിന്റെ പങ്ക് […]