ഒന്റാറിയോയിൽ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അപകടം; എട്ടുപേർ ആശുപത്രിയിൽ, ഒരാളുടെ നില ഗുരുതരം; ഹെെവേ 401-ൽ ഗതാഗതം സ്തംഭിച്ചു

ടൊറന്റോ: ഒന്റാറിയോയിലെ നാപ്പാനിക്ക് (Napanee) സമീപം ഹെെവേ 401-ൽ ഉണ്ടായ വാഹനാപകടത്തിൽ എട്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് യാത്രക്കാരുമായി പോയ ബസ്സും ഒരു വാണിജ്യ ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തെത്തുടർന്ന് ഹെെവേയുടെ കിഴക്കോട്ടുള്ള പാതകൾ മണിക്കൂറുകളോളം അടച്ചിടേണ്ടി വന്നത് കിലോമീറ്ററുകളോളം ഗതാഗതക്കുരുക്കിന് കാരണമായി. അപകടവിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഒന്റാറിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) ഉദ്യോഗസ്ഥരും പാരാമെഡിക്സ് സംഘവും ചേർന്ന് പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റ എട്ടുപേരിൽ ഒരാളുടെ നില അതീവ ഗുരുതരമാണെന്നാണ് […]
യാത്രക്കാർ വലയും; യുഎസ് ഗവൺമെന്റ് ഷട്ട്ഡൗണിനെ തുടർന്ന് നെക്സസ് സെന്ററുകൾ അടച്ചു

ടൊറന്റോ: അമേരിക്കയിൽ ഭരണകൂടം ഭാഗികമായി അടച്ചുപൂട്ടിയതിനെ തുടർന്ന് കാനഡയിലെ പ്രധാന വിമാനത്താവളങ്ങളിലുള്ള നെക്സസ് (NEXUS) എൻറോൾമെന്റ് സെന്ററുകളുടെ പ്രവർത്തനം താത്കാലികമായി നിർത്തിവെച്ചു. അമേരിക്കയും കാനഡയും സംയുക്തമായി നടപ്പിലാക്കുന്ന അതിവേഗ യാത്രാ ക്ലിയറൻസ് സംവിധാനമാണ് നെക്സസ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാകാത്തതിനാലാണ് കാനഡയിലെ കേന്ദ്രങ്ങൾ അടച്ചിടാൻ തീരുമാനിച്ചത്. അമേരിക്കൻ കോൺഗ്രസിൽ ബജറ്റ് പാസാക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ തർക്കങ്ങളാണ് ഭരണസ്തംഭനത്തിലേക്ക് നയിച്ചത്. ഇതേത്തുടർന്ന് യുഎസ് ഫെഡറൽ ഏജൻസികളിലെ പല ജീവനക്കാർക്കും ജോലിയിൽ നിന്ന് വിട്ടുനിൽക്കേണ്ടി […]