newsroom@amcainnews.com

ഗാസ പുനര്‍നിര്‍മ്മാണം: ട്രംപിന്റെ ‘ബോര്‍ഡ് ഓഫ് പീസ്’ ആദ്യ യോഗം ഇന്ന്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അധ്യക്ഷതയിലുള്ള ‘ബോര്‍ഡ് ഓഫ് പീസിന്റെ’ (Board of Peace) കന്നി യോഗം ഇന്ന് വാഷിങ്ടണില്‍ ചേരും. ഗാസയിലെ പുനര്‍നിര്‍മ്മാണത്തിനും മാനുഷിക പ്രവര്‍ത്തനങ്ങള്‍ക്കുമായി രൂപീകരിച്ച ഈ സമിതിയുടെ യോഗത്തില്‍ ഇരുപതിലധികം രാജ്യങ്ങള്‍ പങ്കെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ജനുവരി 23-ന് സ്വിറ്റ്സര്‍ലണ്ടിലെ ദാവോസില്‍ വെച്ചാണ് ട്രംപ് ഈ സമാധാന സമിതി സ്ഥാപിക്കുന്നതിനുള്ള ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചത്. ഗാസയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി അംഗരാജ്യങ്ങള്‍ ഇതിനോടകം 5 ബില്യണ്‍ ഡോളറിലധികം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഈ വന്‍തുകയുടെ […]

കാനഡ-യുഎസ് ചർച്ച: ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താൻ ഡൊമിനിക് ലെബ്ലാങ്ക്

കാനഡ-അമേരിക്ക-മെക്സിക്കോ വ്യാപാര കരാറിന്റെ (CUSMA) പുനഃപരിശോധനയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാൻ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമിസൺ ഗ്രീറുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി കനേഡിയൻ വ്യാപാര മന്ത്രി ഡൊമിനിക് എ. ലെബ്ലാങ്ക്. അമേരിക്കൻ മദ്യത്തിന് കാനഡ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളും മറ്റ് വ്യാപാര തടസ്സങ്ങളും ചർച്ചകളെ ബാധിക്കുന്നുണ്ടെന്ന് ഗ്രീർ നേരത്തെ വിമർശിച്ചിരുന്നു. മുൻപ് ട്രംപ് ഭരണകൂടം കാനഡയ്ക്ക് മേൽ താരിഫുകൾ ഏർപ്പെടുത്തിയതിനെത്തുടർന്ന് ചില കനേഡിയൻ പ്രവിശ്യകൾ അമേരിക്കൻ ഉൽപ്പന്നങ്ങൾ ഒഴിവാക്കിയിരുന്നു. നിലവിൽ ഒന്റാരിയോയിലെ യുഎസ് വിരുദ്ധ പരസ്യത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ […]

കാനഡ ഇമിഗ്രേഷനിൽ വൻ മാറ്റം: പുതിയ എക്സ്പ്രസ് എൻട്രി വിഭാഗങ്ങൾ പ്രഖ്യാപിച്ചു

കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ ഉണർവിനും തൊഴിൽ മേഖലയെ രക്ഷപ്പെടുത്തുന്നതിനുമായി 2026-ലേക്കുള്ള പുതിയ എക്സ്പ്രസ് എൻട്രി (Express Entry) കാറ്റഗറികൾ ഉൾപ്പെടുത്തിയതായി ഇമിഗ്രേഷൻ മന്ത്രി ലെന ഡിയാബ് പ്രഖ്യാപിച്ചു. ഗവേഷകർ, സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ട വിദേശ പൗരന്മാർ, കാനഡയിൽ പ്രവൃത്തിപരിചയമുള്ള സീനിയർ മാനേജർമാർ എന്നിവർക്കാണ് പുതിയ കാറ്റഗറി വഴി മുൻഗണന ലഭിക്കുക. ഗതാഗത മേഖലയിലെ പൈലറ്റുമാർ, എയർക്രാഫ്റ്റ് മെക്കാനിക്സ്, ഇൻസ്പെക്ടർമാർ എന്നിവർക്കും സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്ന ഡോക്ടർമാർ, നഴ്സുമാർ എന്നിവർക്കും പുതിയ സ്ട്രീമുകൾ വഴി എളുപ്പത്തിൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാനാകും. നിലവിലുള്ള […]