കാനഡയിലെ സാധാരണക്കാർ വർദ്ധിച്ചുവരുന്ന ജീവിതച്ചെലവ് കാരണം നട്ടംതിരിയുന്നു; പാർലമെൻ്റ് അംഗങ്ങൾക്കുള്ള ശമ്പള വർദ്ധന നിരസിക്കുന്നുവെന്ന് ന്യൂ ബ്രൺസ്‌വിക് എംപി മൈക്ക് ഡോസൺ

പാർലമെൻ്റ് അംഗങ്ങൾക്ക് നൽകാൻ നിശ്ചയിച്ചിട്ടുള്ള ശമ്പള വർദ്ധനവ് താൻ സ്വീകരിക്കില്ലെന്ന് ന്യൂ ബ്രൺസ്‌വിക് എംപി മൈക്ക് ഡോസൺ പ്രഖ്യാപിച്ചു. കാനഡയിലെ മിറാമിച്ചി-ഗ്രാൻഡ് ലേക്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കൺസർവേറ്റീവ് പാർട്ടി അംഗമാണ് ഇദ്ദേഹം. വരാനിരിക്കുന്ന ഏപ്രിൽ മാസം മുതൽ എംപിമാരുടെ ശമ്പളത്തിൽ 4.2 ശതമാനം വർദ്ധനവ് വരുത്താനാണ് അധികൃതർ തീരുമാനിച്ചിരിക്കുന്നത്. ഈ വർദ്ധനവ് നടപ്പിലായാൽ ഓരോ എംപിക്കും പ്രതിവർഷം 8,000 ഡോളറിലധികം (ഏകദേശം 6.5 ലക്ഷം രൂപ) അധികമായി ലഭിക്കും.എന്നാൽ, രാജ്യത്തെ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോൾ ഈ ശമ്പള […]