ബ്രിട്ടീഷ് കൊളംബിയ സ്‌കൂളില്‍ വെടിവെപ്പ്; 10 മരണം, അക്രമി കൊല്ലപ്പെട്ടതായി പോലീസ്

വടക്കൻ ബ്രിട്ടീഷ് കൊളംബിയയിലെ ടംബ്ലർ റിഡ്ജ് ഗ്രാമത്തിലുണ്ടായ വെടിവെപ്പിൽ അക്രമിയടക്കം പത്തുപേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1:20 ഓടെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിലാണ് വെടിവെപ്പ് അരങ്ങേറിയത്. അക്രമി എന്ന് സംശയിക്കുന്നയാൾ സ്കൂളിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സ്കൂളിനുള്ളിൽ അക്രമിയുടേതടക്കം ഏഴു പേരുടെ മൃതദേഹങ്ങളാണ് പോലീസ് കണ്ടെത്തിയത്. പരിക്കേറ്റ ഒരാൾ ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണപ്പെട്ടു. കൂടാതെ സംഭവവുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഒരു വീടിനുള്ളിൽ രണ്ട് പേരെ കൂടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതോടെ ആകെ മരണസംഖ്യ […]