കാനഡയുടെ ദേശീയ ഐക്യവും സാംസ്‌കാരിക പൈതൃകവും രാഷ്ട്രീയ നേതൃത്വത്തിൻ്റെ വീഴ്ചകൾ കാരണം അപകടത്തിലാണെന്ന് പ്രമുഖ നിരീക്ഷകൻ ലാറി മാഹർ

കാനഡയുടെ ദേശീയ ഐക്യവും സാംസ്‌കാരിക പൈതൃകവും രാഷ്ട്രീയ നേതൃത്വത്തിൻ്റെ വീഴ്ചകൾ കാരണം അപകടത്തിലാണെന്ന് പ്രമുഖ നിരീക്ഷകൻ ലാറി മാഹർ. സ്കിൽഡ് തൊഴിലാളികൾക്ക് മുൻഗണന നൽകിയിരുന്ന പഴയ കുടിയേറ്റ മാതൃകയിൽ നിന്ന് മാറി, അഭയാർത്ഥികൾക്കും രാഷ്ട്രീയ അജണ്ടകൾക്കും പ്രാധാന്യം നൽകുന്ന ഇപ്പോഴത്തെ രീതി രാജ്യത്തെ വിഭജനത്തിലേക്ക് നയിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച്, പുതുതായി നിലവിൽ വന്ന ബിൽ C-3 (Bill C-3) നിയമപ്രകാരം വിദേശത്ത് ജനിച്ച കാനഡക്കാരുടെ തലമുറകൾക്ക് യാതൊരു മാനദണ്ഡവുമില്ലാതെ പൗരത്വം നൽകുന്നത് പൗരത്വത്തിൻ്റെ മൂല്യം തകർക്കുമെന്നും […]
അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ഓപ്പൺ വർക്ക് പെർമിറ്റ് പ്രോഗ്രാമുകൾ ഈ വർഷം അവസാനിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ്

ഓപ്പൺ വർക്ക് പെർമിറ്റ് പ്രോഗ്രാമുകൾ ഈ വർഷം അവസാനിക്കുമെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കാനഡയുടെ ഇമിഗ്രേഷൻ വകുപ്പ് (IRCC). 2026-ഓടെ ഈ പെർമിറ്റുകൾ നിർത്തലാക്കുമെന്ന് ചില ഓൺലൈൻ പോസ്റ്റുകൾ പ്രചരിച്ചിരുന്നു. ഇത്തരം റിപ്പോർട്ടുകൾ തെറ്റാണെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും IRCC അറിയിച്ചു. അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും അവരുടെ കുടുംബങ്ങൾക്കും ഈ പെർമിറ്റുകൾ തുടർന്നും ലഭ്യമാകുമെന്ന് അധികൃതർ വ്യക്തമാക്കി. കാനഡയിലെ ഏത് തൊഴിലുടമയ്ക്ക് കീഴിലും ജോലി ചെയ്യാൻ ആളുകളെ അനുവദിക്കുന്നതാണ് ഓപ്പൺ വർക്ക് പെർമിറ്റുകൾ .അന്താരാഷ്ട്ര വിദ്യാർത്ഥികൾ, താൽക്കാലിക തൊഴിലാളികൾ തുടങ്ങിയവരാണ് […]
കാൽഗറിയിലെ വീട് വിൽപനയിൽ വർഷാരംഭത്തിൽ വലിയ ഇടിവെന്ന് റിപ്പോർട്ട്

കാൽഗറിയിലെ വീട് വിൽപനയിൽ വർഷാരംഭത്തിൽ വലിയ ഇടിവെന്ന് റിപ്പോർട്ട്. വിപണിയിൽ വീടുകളുടെ വിലയിലും കുറവ് രേഖപ്പെടുത്തി. ഒറ്റ വീടുകളുടെ വിലയിലാണ് ഈ മാറ്റം കൂടുതൽ പ്രകടമാകുന്നത്. 2025 ഡിസംബർ മാസത്തെ അപേക്ഷിച്ച് ജനുവരിയിൽ വീടുകളുടെ ശരാശരി വിലയിൽ കുറവുണ്ടായിട്ടുണ്ട്. ഉയർന്ന പലിശനിരക്ക് കാരണം വീട് വാങ്ങാൻ എത്തുന്നവർ ഇപ്പോൾ ഏറെ ജാഗ്രത പുലർത്തുന്നുണ്ടെന്ന് നിർമ്മാതാക്കൾ ചൂണ്ടിക്കാട്ടുന്നു. വിപണി മന്ദഗതിയിലായതോടെ, വാങ്ങാൻ ആളുകളെ ആകർഷിക്കാനായി പല വിൽപനക്കാരും വീടുകളുടെ വില കുറയ്ക്കാൻ തയ്യാറാകുന്നുണ്ട്. ഒറ്റപ്പെട്ട വീടുകൾക്ക് മാത്രമല്ല, അപ്പാർട്ട്‌മെന്റുകളുടെയും […]
ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ തകരാറിനെത്തുടർന്ന് എയർ ഇന്ത്യ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ പിൻവലിച്ചു; നിരീക്ഷണവുമായി ട്രാൻസ്പോർട്ട് കാനഡ

ഒട്ടാവ: ഇന്ധന നിയന്ത്രണ സ്വിച്ചിലുണ്ടായ (Fuel control switch) തകരാറിനെത്തുടർന്ന് എയർ ഇന്ത്യ തങ്ങളുടെ ബോയിംഗ് 787 ഡ്രീംലൈനർ വിമാനങ്ങൾ സർവീസിൽ നിന്ന് പിൻവലിച്ചു. ഇതേത്തുടർന്ന് കാനഡയിലെ വ്യോമയാന നിയന്ത്രണ ഏജൻസിയായ ‘ട്രാൻസ്പോർട്ട് കാനഡ’ (Transport Canada) സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് അറിയിച്ചു. കഴിഞ്ഞ വർഷം ജൂണിൽ ഒരു എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം തകർന്ന് ഒരു കനേഡിയൻ പൗരനടക്കം 260 പേർ മരിച്ചിരുന്നു. ഈ അപകടത്തിന് തൊട്ടുമുമ്പ് വിമാനത്തിലെ ഇന്ധന വിതരണം നിലച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. […]
സമ്പന്നരായവരുടെ ആനുകൂല്യം കുറച്ച് യുവാക്കളുടെ ക്ഷേമത്തിനായി വിനിയോഗിക്കണം; കാനഡയിലെ മുതിർന്ന പൗരന്മാർക്ക് നൽകുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി ആനുകൂല്യങ്ങളിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തം

ഒട്ടാവ: കാനഡയിലെ മുതിർന്ന പൗരന്മാർക്ക് നൽകുന്ന ഓൾഡ് ഏജ് സെക്യൂരിറ്റി (OAS) ആനുകൂല്യങ്ങളിൽ കാലോചിതമായ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ട് വക്താക്കൾ രംഗത്ത്. പ്രതിവർഷം ഒരു ലക്ഷം ഡോളറിന് മുകളിൽ വരുമാനമുള്ള സമ്പന്നരായ മുതിർന്ന പൗരന്മാർക്ക് നൽകുന്ന സാമ്പത്തിക സഹായം കുറയ്ക്കണമെന്നും ആ തുക യുവാക്കളുടെ ക്ഷേമത്തിനായി വിനിയോഗിക്കണമെന്നുമാണ് ‘ജനറേഷൻ സ്ക്വീസ്’ (Generation Squeeze) എന്ന സംഘടന ആവശ്യപ്പെടുന്നത്. തലമുറകൾ തമ്മിലുള്ള നീതി (Generational Fairness) നിലവിൽ 65 വയസ്സിന് മുകളിലുള്ള കനേഡിയൻ പൗരന്മാർക്ക് അവരുടെ വരുമാനം നോക്കാതെ […]
കാനഡയിലെത്തുന്ന വിദേശികൾക്ക് അതിർത്തിയിൽ വർക്ക് പെർമിറ്റ് നൽകുന്നത് നിയന്ത്രിതമാക്കി; ആർക്കെല്ലാം ലഭിക്കും? പുതിയ നിയമങ്ങൾ ഇങ്ങനെ…

ഒട്ടാവ: കാനഡയിലെത്തുന്ന വിദേശികൾക്ക് അതിർത്തിയിലെ പോർട്ട് ഓഫ് എൻട്രിയിൽ (Port of Entry – POE) വെച്ച് വർക്ക് പെർമിറ്റ് അപേക്ഷിക്കാനുള്ള സൗകര്യം ഇപ്പോൾ കൂടുതൽ നിയന്ത്രിതമാക്കിയിരിക്കുകയാണ്. വിസ ആവശ്യമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ളവർക്കും (Visa-exempt) ചില പ്രത്യേക വിഭാഗങ്ങൾക്കും മാത്രമാണ് നിലവിൽ ഈ സൗകര്യം ലഭ്യമാകുന്നത്. ആർക്കൊക്കെ അപേക്ഷിക്കാം? ആർക്കൊക്കെ അപേക്ഷിക്കാൻ കഴിയില്ല? ലഭ്യമായ വർക്ക് പെർമിറ്റുകൾ എംപ്ലോയർ സ്പെസിഫിക് വർക്ക് പെർമിറ്റ്: ഒരു പ്രത്യേക തൊഴിലുടമയ്ക്ക് കീഴിൽ ജോലി ചെയ്യാൻ അനുമതിയുള്ള പെർമിറ്റുകൾ. ഇതിനായി എൽ.എം.ഐ.എ […]
കാനഡയിലെ ന്യൂ ബ്രൺസ്വിക് കുടിയേറ്റ നിയമങ്ങൾ പരിഷ്കരിച്ചു; ഹോട്ടൽ, റീട്ടെയിൽ മേഖലകളിൽ നിയന്ത്രണം, ആരോഗ്യ-നിർമ്മാണ മേഖലകൾക്ക് മുൻഗണന

ഫ്രെഡറിക്ടൺ (ന്യൂ ബ്രൺസ്വിക്): കാനഡയിലെ ന്യൂ ബ്രൺസ്വിക് പ്രവിശ്യ തങ്ങളുടെ ഇമിഗ്രേഷൻ പ്രോഗ്രാമുകളിൽ വൻ മാറ്റങ്ങൾ പ്രഖ്യാപിച്ചു. പ്രവിശ്യയുടെ സാമ്പത്തിക ആവശ്യങ്ങൾ മുൻനിർത്തി ചില തൊഴിൽ മേഖലകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും മറ്റു ചിലതിന് മുൻഗണന നൽകുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കാരം. ഫെബ്രുവരി മൂന്ന് മുതൽ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. ഹോട്ടൽ, ഭക്ഷണ മേഖലയ്ക്ക് തിരിച്ചടി ന്യൂ ബ്രൺസ്വിക് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (NBPNP), അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP) എന്നിവ വഴി ഹോട്ടൽ, അക്കോമഡേഷൻ, ഫുഡ് […]
കാനഡ പിആർ ഇനി കൂടുതൽ എളുപ്പം; ‘കാറ്റഗറി അധിഷ്ഠിത സെലക്ഷൻ’ ഉദ്യോഗാർത്ഥികൾക്ക് അനുഗ്രഹമാകുന്നു

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസം (Permanent Residency) ആഗ്രഹിക്കുന്നവർക്ക് ഏറ്റവും എളുപ്പത്തിൽ ലക്ഷ്യം കാണാൻ സഹായിക്കുന്ന മാർഗ്ഗമായി എക്സ്പ്രസ് എൻട്രിയിലെ ‘കാറ്റഗറി അധിഷ്ഠിത സെലക്ഷൻ’ (CBS) മാറുന്നു. മറ്റ് പ്രോഗ്രാമുകളെ അപേക്ഷിച്ച് കുറഞ്ഞ സി.ആർ.എസ് (CRS) സ്കോർ ഉള്ളവർക്കും ഈ വഴിയിലൂടെ പി.ആർ ലഭിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്തുകൊണ്ട് ഇത് എളുപ്പമാകുന്നു? സാധാരണ എക്സ്പ്രസ് എൻട്രി ഡ്രോകളിൽ (ഉദാഹരണത്തിന് CEC അല്ലെങ്കിൽ PNP) 500-ന് മുകളിൽ സ്കോർ ഉള്ളവർക്ക് മാത്രം അവസരം ലഭിക്കുമ്പോൾ, കാറ്റഗറി അധിഷ്ഠിത […]
ജഡ്ജി നിയമനത്തിൽ അധികാരം വേണം: ജുഡീഷ്യൽ ഫണ്ട് അനുവദിക്കില്ലെന്ന് ആൽബർട്ട സർക്കാർ

ആൽബർട്ടയിലെ ജഡ്ജിമാരുടെ നിയമന പ്രക്രിയയിൽ പ്രവിശ്യാ സർക്കാരിന് പങ്കാളിത്തം നൽകണമെന്ന ആവശ്യവുമായി പ്രീമിയർ ഡാനിയേൽ സ്മിത്ത്. നിയമനങ്ങളിൽ പ്രവിശ്യയുടെ അഭിപ്രായം കൂടി പരിഗണിക്കുന്നത് വരെ പുതിയ ജുഡീഷ്യൽ തസ്തികകൾക്കുള്ള ഫണ്ട് അനുവദിക്കില്ലെന്ന് സ്മിത്ത് ഫെഡറൽ സർക്കാരിന് മുന്നറിയിപ്പ് നൽകി. പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച കത്തിലാണ് സ്മിത്ത് തന്റെ നിലപാട് വ്യക്തമാക്കിയത്. ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി പ്രത്യേക ഉപദേശക സമിതി രൂപീകരിക്കണമെന്നാണ് ആൽബർട്ടയുടെ നിർദ്ദേശം. പ്രവിശ്യ നിശ്ചയിക്കുന്ന രണ്ട് വിദഗ്ധർ ഉൾപ്പെടെ നാല് പേർ അടങ്ങുന്ന സമിതി candidates-നെ […]
ഗൺ ബൈ ബാക്ക് പദ്ധതിയിൽ പങ്കാളിയായി ഹാലിഫാക്സ് റീജിനൽ പൊലീസ്

കാനഡയിൽ നിരോധിത തോക്കുകൾ തിരികെ വാങ്ങി ഉടമകൾക്ക് നഷ്ടപരിഹാരം നൽകുന്ന ഫെഡറൽ സർക്കാർ ഗൺ ബൈ ബാക്ക് പദ്ധതിയിൽ ഹാലിഫാക്സ് റീജിനൽ പൊലീസും പങ്കുചേർന്നു. ഇതിനോടകം തന്നെ ഏകദേശം 2,500 തരം തോക്കുകൾക്കാണ് കാനഡയിൽ നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. 2020 മെയ് മുതൽ നിരോധിച്ച ‘അസൾട്ട് സ്റ്റൈൽ’ തോക്കുകൾ ഉടമകളിൽ നിന്ന് ശേഖരിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2026 ഒക്ടോബർ 30 മുതൽ ഇത്തരം തോക്കുകൾ കൈവശം വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹാലിഫാക്സ് പൊലീസ് ചീഫ് ഡോൺ മക്ലീൻ അറിയിച്ചു. […]
