newsroom@amcainnews.com

കാനഡയിലേക്കുള്ള ഇന്ത്യൻ സന്ദർശക വിസകളുടെ പ്രോസസിംഗ് സമയം ഗണ്യമായി കുറഞ്ഞു; വർക്ക് പെർമിറ്റുകൾക്കും സൂപ്പർ വിസകൾക്കും വലിയ തോതിലുള്ള കാലതാമസം നേരിടുന്നു

കാനഡയിലേക്കുള്ള ഇന്ത്യൻ സന്ദർശക വിസകളുടെ പ്രോസസിംഗ് സമയം ഗണ്യമായി കുറഞ്ഞതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആന്റ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. പുതിയ കണക്കുകൾ പ്രകാരം, ഇന്ത്യൻ അപേക്ഷകർക്ക് സന്ദർശക വിസ ലഭിക്കാനുള്ള ശരാശരി കാലാവധി 99 ദിവസത്തിൽ നിന്നും 83 ദിവസമായി കുറഞ്ഞിട്ടുണ്ട്. വിനോദസഞ്ചാരത്തിനും കുടുംബാംഗങ്ങളെ സന്ദർശിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യക്കാർക്ക് ഇതേറെ ആശ്വാസകരമാണ്. വിസ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനുള്ള കാനഡയുടെ നീക്കത്തിൻ്റെ ഭാഗമായാണ് ഈ മാറ്റം. അന്താരാഷ്ട്ര തലത്തിൽ തന്നെ ഇന്ത്യൻ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിൽ IRCC […]

മഴ പെയ്യുമ്പോൾ കുട പിടിച്ചു കൈകൾ തളരുന്ന കാലം മാറുന്നു… കുട ഇനി കൂടെപ്പറക്കും! പിന്തുടർന്ന് പറക്കുന്ന ‘ഡ്രോൺ കുട’യുമായി കനേഡിയൻ എഞ്ചിനിയർ

മഴ പെയ്യുമ്പോൾ കുട പിടിച്ചു കൈകൾ തളരുന്ന കാലം മാറുന്നു. പിന്തുടർന്ന് ആകാശത്ത് പറക്കുന്ന ‘ഡ്രോൺ കുട’യുമായി കനേഡിയൻ എഞ്ചിനിയർ ജോൺ സെ രംഗത്ത്. സാധാരണ കുടയുടെ രൂപഘടനയും ആധുനിക ഡ്രോൺ സാങ്കേതികവിദ്യയും സമന്വയിപ്പിച്ചാണ് ഈ അത്ഭുത ഉപകരണം നിർമ്മിച്ചിരിക്കുന്നത്. കുടയുടെ ഉള്ളിലായി ഘടിപ്പിച്ചിട്ടുള്ള ക്വാഡ്‌കോപ്റ്റർ സംവിധാനവും സെൻസറുകളും ഓൺബോർഡ് കമ്പ്യൂട്ടിംഗ് ശേഷിയും ഇതിനെ സ്വയം നിയന്ത്രിക്കാൻ സഹായിക്കുന്നു. കൈകൾ കൊണ്ട് പിടിക്കാതെ തന്നെ ആളുകളുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കി തലയ്ക്ക് മുകളിൽ തണലൊരുക്കി ഈ കുട […]

കാനഡയിൽ ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന രണ്ടാമത്തെ നഗരമായി ടൊറൻ്റോ; ടൊറൻ്റോയിലെ യാത്രക്കാർക്ക് കഴിഞ്ഞ വർഷം റോഡിൽ നഷ്ടമായത് 100 മണിക്കൂർ

നാവിഗേഷൻ സാങ്കേതികവിദ്യാ രംഗത്തെ പ്രമുഖ സ്ഥാപനമായ ടോംടോം (TomTom) പുറത്തുവിട്ട 2025-ലെ ആഗോള ട്രാഫിക് ഇൻഡക്സ് പ്രകാരം, കാനഡയിൽ ഏറ്റവും കൂടുതൽ യാത്രാക്ലേശം നേരിടുന്ന രണ്ടാമത്തെ നഗരമായി ടൊറൻ്റോ മാറി. കഴിഞ്ഞ വർഷം ടൊറൻ്റോയിലെ ഡ്രൈവർമാർക്ക് ശരാശരി 100 മണിക്കൂറിലധികം സമയമാണ് തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിൽ നഷ്ടമായത്.2024-നെ അപേക്ഷിച്ച് യാത്രാ സമയത്തിൽ ഏകദേശം നാല് മണിക്കൂറിൻ്റെ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ദേശീയതലത്തിൽ 112 മണിക്കൂർ ട്രാഫിക് കുരുക്കിൽ നഷ്ടപ്പെട്ട വാൻകൂവർ നഗരമാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. ടൊറൻ്റോയിലെ ട്രാഫിക് […]

തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാൽഗറിയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്

തൊഴിലാളി ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കാൽഗറിയിലെ നിർമ്മാണ മേഖല പ്രതിസന്ധിയിലേക്കെന്ന് റിപ്പോർട്ട്. നഗരത്തിലെ ജനസംഖ്യ ഇരുപത് ലക്ഷത്തിലേക്ക് കുതിക്കുമ്പോൾ, ഭവന നിർമ്മാണ മേഖലയിൽ മുമ്പെങ്ങുമില്ലാത്ത തരം മുന്നേറ്റമാണ് കാണുന്നത്. എന്നാൽ, ഈ വളർച്ചയ്ക്കൊപ്പം ഓടിയെത്താൻ വൈദഗ്ധ്യമുള്ള തൊഴിലാളികൾ ഇല്ലാത്തത് നഗരത്തെ വലയ്ക്കുകയാണ്. തുടർച്ചയായ രണ്ടാം വർഷവും ആൽബർട്ട പ്രവിശ്യയിൽ വീട് നിർമ്മാണത്തിൽ പുതിയ റെക്കോർഡുകൾ പിറക്കുകയാണ്. കാൽഗറിയിലെ നിർമ്മാണ സ്ഥലങ്ങളെല്ലാം സജീവമാണെങ്കിലും പല കമ്പനികൾക്കും ആവശ്യത്തിന് തൊഴിലാളികളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. ഇത് നിർമ്മാണ പ്രവർത്തനങ്ങൾ വൈകാനും നഗരത്തിൻ്റെ […]

കാൽഗറിയിൽ 75 മില്യൺ ഡോളറിന്റെ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂറ്റൻ വെയർഹൗസ് തുറന്ന് കോക്ക് കാനഡ

കാൽഗറിയിൽ 75 മില്യൺ ഡോളറിന്റെ വമ്പൻ വെയർഹൗസുമായി കോക്ക് കാനഡ. വടക്കുകിഴക്കൻ കാൽഗറിയിലാണ് കോക്ക് കാനഡ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കൂറ്റൻ വെയർഹൗസ് തുറന്നത്. ഏകദേശം 75 മില്യൺ ഡോളർ ചെലവഴിച്ചാണ് ഈ പദ്ധതി പൂർത്തിയാക്കിയത്. പടിഞ്ഞാറൻ കാനഡയിൽ കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപങ്ങളിൽ ഒന്നാണിത്. കൊക്കകോള ഉൽപ്പന്നങ്ങളുടെ സംഭരണത്തിനും വിതരണത്തിനുമുള്ള പ്രധാന കേന്ദ്രമായി ഈ വെയർഹൗസ് മാറും. സാധനങ്ങളുടെ വിതരണം കൂടുതൽ വേഗത്തിലും കാര്യക്ഷമവുമാക്കാൻ ഈ പുതിയ സൗകര്യം സഹായിക്കും. ആൽബർട്ടയിൽ ഉൽപ്പന്നങ്ങൾക്കുള്ള വർധിച്ചുവരുന്ന […]

എഐ ഉപയോഗിച്ച് വിദ്യാർത്ഥികൾ സഹപാഠികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിച്ചെന്ന് പരാതി; കാൽഗറിയിലെ സ്കൂളിലെ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പോലീസ്

കാൽഗറിയിലെ ഒരു ജൂനിയർ ഹൈസ്കൂളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ദുരുപയോഗം ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വിദ്യാർത്ഥികൾ തങ്ങളുടെ സഹപാഠികളുടെ അശ്ലീല ചിത്രങ്ങൾ നിർമ്മിക്കാൻ എഐ ഉപയോഗിച്ചതായാണ് പരാതി. ഇത്തരത്തിൽ നിർമ്മിച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി സ്കൂളിന് പുറത്തുള്ളവർക്കും പങ്കുവെച്ചിട്ടുണ്ട്. ടസ്കാനിയിലെ ‘ട്വൽവ് മൈൽ കൂലി’ സ്കൂളിലാണ് സംഭവം നടന്നതെന്ന് കാൽഗറി ബോർഡ് ഓഫ് എഡ്യൂക്കേഷൻ സ്ഥിരീകരിച്ചു. കുട്ടികൾ നിർമ്മിച്ച ചിത്രങ്ങൾ തികച്ചും അനുചിതമാണെന്ന് സ്കൂൾ അധികൃതർ രക്ഷിതാക്കൾക്ക് അയച്ച ഇമെയിലിൽ വ്യക്തമാക്കി. സ്കൂൾ പരിസരം […]

രണ്ട് വർഷം മുമ്പുള്ളതിനേക്കാളും ദയനീയമായ സാഹചര്യം; ആൽബർട്ടയിൽ ഹൃദയ-കാൻസർ രോഗികൾ ശസ്ത്രക്രിയകൾക്ക‌ായി ഏറെ നാളുകൾ കാത്തിരിക്കേണ്ടി വരുന്നത് ആശങ്കാജനകമെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും

ആൽബർട്ടയിൽ ഹൃദയസംബന്ധമായ ശസ്ത്രക്രിയകൾക്കും കാൻസർ ശസ്ത്രക്രിയകൾക്കുമായി ഏറെ നാളുകൾ കാത്തിരിക്കേണ്ടി വരുന്നത് ഏറെ ആശങ്കാജനകമാണെന്ന് ഡോക്ടർമാരും ആരോഗ്യ വിദഗ്ധരും മുന്നറിയിപ്പ് നൽകി. രണ്ട് വർഷം മുമ്പുള്ളതിനേക്കാൾ ദയനീയമാണ് നിലവിലെ സാഹചര്യമെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. 2025 ഒക്ടോബറിലെ കണക്കുകൾ പ്രകാരം, വെറും 11 ശതമാനം ഹൃദയ ബൈപാസ് ശസ്ത്രക്രിയകൾ മാത്രമാണ് നിശ്ചിത സമയത്തിനുള്ളിൽ നടന്നത്. എന്നാൽ ആറ് വർഷം മുൻപ് ഇത് 60 ശതമാനമായിരുന്നു. സാധാരണഗതിയിൽ രണ്ട് ആഴ്ചയ്ക്കുള്ളിൽ നടക്കേണ്ട ബൈപാസ് ശസ്ത്രക്രിയകൾക്കായി പല രോഗികൾക്കും മാസങ്ങളാണ് […]