newsroom@amcainnews.com

‘ഇന്ത്യൻ ഐഡൽ സീസൺ 3’ റിയാലിറ്റി ഷോ വിജയിയും നടനുമായ പ്രശാന്ത് തമാങ് അന്തരിച്ചു

ന്യൂഡൽഹി: ‘ഇന്ത്യൻ ഐഡൽ സീസൺ 3’ റിയാലിറ്റി ഷോ വിജയിയും നടനുമായ പ്രശാന്ത് തമാങ് (43) അന്തരിച്ചു. ഞായറാഴ്ച ന്യൂഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ‘പാതാൾ ലോക് 2’ വെബ്സീരീസിൽ അദ്ദേഹം അവതരിപ്പിച്ച വാടകക്കൊലയാളിയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡാർജിലിങ്ങിലെ ഗൂർഖ കുടുംബത്തിലാണ് തമാങ് ജനിച്ചത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്ന അച്ഛൻ ജോലിയിലിരിക്കെ മരണമടഞ്ഞതോടെ പഠനം ഉപേക്ഷിച്ച് തമാങ് പൊലീസിൽ ചേർന്നു. 2007ൽ ‘ഇന്ത്യൻ ഐഡൽ 3’ റിയാലിറ്റി ഷോയിൽ വിജയിച്ച തമാങ്ങിന്റെ ആദ്യ ആൽബം ‘ധന്യവാദ്’ […]

ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിൽ സ്ഫോടനം; വരനും വധുവും ഉൾപ്പെടെ എട്ടുപേർ കൊല്ലപ്പെട്ടു

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീട്ടിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെടുന്നു. ഒട്ടേറെപ്പേർക്കു സ്ഫോടനത്തിൽ പൊള്ളലേറ്റിട്ടുണ്ട്. ശനിയാഴ്ച നടന്ന വിവാഹത്തിന്റെ ആഘോഷങ്ങൾ വീട്ടിൽവച്ചു നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഗ്യാസ് സിലിണ്ടറിലുണ്ടായ ചോർച്ചയാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തിൽ വീട് പൂർണമായും തകരുകയും സമീപത്തെ നാലു വീടുകൾക്ക് കേടുപാടുണ്ടാവുകയും ചെയ്തതായി ഇസ്‌ലാമാബാദ് അഡീഷനൽ ഡപ്യൂട്ടി കമ്മിഷണർ സാഹിബ്‌സാദ യൂസഫ് പറഞ്ഞു. മരിച്ചവരിൽ വരനും വധുവും ഉൾപ്പെട്ടിട്ടുണ്ടെന്നും ഡപ്യൂട്ടി കമ്മിഷണർ സ്ഥിരീകരിച്ചു. അതിഥികൾ […]