newsroom@amcainnews.com

താപനില 15 ഡിഗ്രി സെൽഷ്യസ് കടക്കുന്നു: കാൽഗറി റെക്കോർഡ് ചൂടിലേക്ക്

ഈ ആഴ്ച കാല്‍ഗറിയില്‍ അസാധാരണമായ ചൂട് അനുഭവപ്പെടുമെന്ന് എൻവയൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകി. ശനിയാഴ്ചയും ഞായറാഴ്ചയും നഗരത്തിൽ 8 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില രേഖപ്പെടുത്തിയിരുന്നു. ജനുവരി 14 ബുധനാഴ്ച വരെ കാൽഗറിയിൽ താപനില 15 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസി അറിയിച്ചു. സാധാരണയായി ജനുവരി മാസത്തിൽ ഈ പ്രദേശത്തെ ശരാശരി താപനില മൈനസ് 3 ഡിഗ്രി സെൽഷ്യസിനും മൈനസ് 15 ഡിഗ്രി സെൽഷ്യസിനും ഇടയിലാണ്. 2004-ൽ രേഖപ്പെടുത്തിയ 11 […]

ജലവിതരണ പ്രതിസന്ധി; മാനിറ്റോബ ഫസ്റ്റ് നേഷന് സഹായമായി സായുധ സേന

മാനിറ്റോബയിലെ Pimicikamak Cree Nation നേരിടുന്ന അതിരൂക്ഷമായ ജലക്ഷാമത്തിനും മലിനജല പ്രശ്‌നങ്ങൾക്കും പരിഹാരം കാണുന്നതിനായി കനേഡിയൻ സായുധ സേന രംഗത്തിറങ്ങുന്നു. എട്ട് സൈനികർ അടങ്ങുന്ന വിദഗ്ധ സംഘം തിങ്കളാഴ്ച കമ്മ്യൂണിറ്റിയിൽ എത്തുമെന്ന് Pimicikamak Cree Nation ചീഫ് ഡേവിഡ് മോണിയാസ് അറിയിച്ചു. പ്രദേശത്തെ തകരാറിലായ അടിസ്ഥാന സൗകര്യങ്ങൾ വിലയിരുത്തുന്നതിനും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി സാങ്കേതിക സഹായം നൽകുന്നതിനുമാണ് സൈന്യം എത്തുന്നത്. വിനിപെഗിന് ഏകദേശം 530 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന ഈ കമ്മ്യൂണിറ്റിയിൽ ഡിസംബർ 28-നാണ് വൈദ്യുതി ബന്ധം […]

അറ്റകുറ്റപ്പണി ശ്വാശതപരിഹാരമല്ല; കാൽഗറിയിൽ പൈപ്പ് ലൈൻ വീണ്ടും തകരാൻ സാധ്യത

കാൽഗറിയിലെ പ്രധാന പൈപ്പ് ലൈനായ ബെയർസ്പോ സൗത്ത് ഫീഡർ മെയിനിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയായി വരുന്നതായി മേയർ ജെറോമി ഫാർക്കസ് അറിയിച്ചു. എന്നാൽ, നിലവിലെ അറ്റകുറ്റപ്പണികൾ ശ്വാശതപരിഹാരമല്ലെന്നും, പൈപ്പ് ലൈൻ ഏതുസമയത്തും വീണ്ടും തകരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വരും വർഷങ്ങളിൽ കൂടുതൽ അറ്റകുറ്റപ്പണികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ, വീണ്ടും ജലനിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നും ജെറോമി ഫാർക്കസ് പറഞ്ഞു. ഗ്ലെൻമോർ റിസർവോയറിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്ന സാഹചര്യത്തിൽ ജല ഉപയോഗം കുറയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് സിറ്റി. ശനിയാഴ്ച നഗരത്തിലെ ജല ഉപയോഗം […]

വ്യാപാരബന്ധം ശക്തമാക്കുക ലക്ഷ്യം: മാര്‍ക്ക് കാര്‍ണി ചൈനയിലേക്ക്

കനേഡിയൻ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ചൈന സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നു. ചൈനയുമായുള്ള തകര്‍ന്ന വ്യാപാരബന്ധം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് കാര്‍ണി ബുധനാഴ്ച ബീജിങിലെത്തുന്നത്. ഏകദേശം ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായാണ് ഒരു കനേഡിയന്‍ ഭരണത്തലവന്‍ ചൈന സന്ദര്‍ശിക്കുന്നത്. യുഎസ് കാനഡയ്ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക നികുതികളും, കാനഡയെ അമേരിക്കയുടെ ’51-ാം സംസ്ഥാനമായി’ മാറ്റിയേക്കാം എന്ന ട്രംപിന്റെ പരാമര്‍ശങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയിരുന്നു. ഈ സാഹചര്യത്തില്‍, അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്ന സാമ്പത്തിക നയം മാറ്റാനാണ് കാനഡയുടെ തീരുമാനം. […]

പിഎസ്എൽവി സി 62 ദൗത്യം വീണ്ടും പരാജയം; റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ

ചെന്നൈ : പിഎസ്എൽവി സി 62 ദൗത്യം പരാജയപ്പെട്ടെന്ന്‌ ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ. റോക്കറ്റിന്റെ മൂന്നാംഘട്ട ജ്വലനത്തിൽ തകരാർ ഉണ്ടായെന്നും വിശദാംശങ്ങൾ പരിശോധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പിഎസ്എൽവി റോക്കറ്റിന്റെ മൂന്നാംഘട്ടം തകരാറിലാകുന്നത് തുടർച്ചയായി രണ്ടാം തവണയാണ്. കഴിഞ്ഞവർഷം മേയിലാണ് ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്-ഒ ഭ്രമണപഥത്തിലെത്തിക്കാനുള്ള പിഎസ്എൽവി-സി 61 ദൗത്യം പരാജയപ്പെട്ടത്. ഇന്നു സംഭവിച്ചത്‌ പോലെ വിക്ഷേപണത്തിന്റെ മൂന്നാംഘട്ടത്തിൽ തന്നെയാണ് അന്നും പ്രശ്നം നേരിട്ടത്. സോളിഡ് മോട്ടോർ ചേംബർ മർദത്തിൽ അസാധാരണമായ കുറവുണ്ടായതാണ് ദൗത്യം പരാജയപ്പെടാൻ […]

​കേരളത്തിൽ ബിജെപി സർക്കാർ ലക്ഷ്യം; ‘മിഷൻ 2026’ കർമ്മപദ്ധതിയുമായി അമിത് ഷാ

​തിരുവനന്തപുരം : അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഭരണമുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ ‘മിഷൻ 2026’ കർമ്മപദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് നടന്ന തദ്ദേശ ജനപ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള സർക്കാർ കേരളത്തിൽ അധികാരത്തിലെത്തുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ​സംസ്ഥാനത്തെ പാർട്ടിയുടെ വോട്ട് വിഹിതത്തിലുണ്ടായ വർദ്ധനവ് ചൂണ്ടിക്കാട്ടിയാണ് അമിത് ഷാ വിജയസാധ്യതകൾ വിവരിച്ചത്. “2014-ൽ 11 ശതമാനമായിരുന്ന വോട്ട് വിഹിതം 2024-ൽ 20 ശതമാനമായി […]

ആഗോള അസ്ഥിരതയ്ക്കിടയിലും ഇന്ത്യ സുദൃഢം; വികസനക്കുതിപ്പിൽ രാജ്യം മുന്നോട്ടെന്ന് പ്രധാനമന്ത്രി

​രാജ്‌കോട്ട്: ലോകരാജ്യങ്ങൾ കടുത്ത സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതകളിലൂടെ കടന്നുപോകുമ്പോഴും ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തോടെയും സ്ഥിരതയോടെയും മുന്നേറുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തിലെ രാജ്‌കോട്ടിൽ ‘വൈബ്രന്റ് ഗുജറാത്ത്’ പ്രാദേശിക ഉച്ചകോടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നയപരമായ വ്യക്തതയും രാഷ്ട്രീയ സുസ്ഥിരതയുമാണ് ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യയെ സുരക്ഷിതമാക്കുന്നതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മധ്യവർഗത്തിന്റെ വികാസവും വർദ്ധിച്ചുവരുന്ന ക്രയശേഷിയും ആഭ്യന്തര വിപണിക്ക് പുതിയ ഉണർവ് നൽകുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ​ലോകത്തെ പ്രമുഖ സമ്പദ്‌വ്യവസ്ഥകളിൽ പലതും മുരടിപ്പിനെ നേരിടുമ്പോൾ ഇന്ത്യ അതിവേഗ വളർച്ച നിലനിർത്തുന്നത് ശ്രദ്ധേയമാണ്. […]

ഇറാൻ പ്രക്ഷോഭം രക്തരൂക്ഷിതമായി തുടരുന്നു; മരണസംഖ്യ 500 കടന്നതായി റിപ്പോർട്ട്

​ടെഹ്‌റാൻ : സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ഇറാനിൽ ആരംഭിച്ച ഭരണവിരുദ്ധ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോൾ രാജ്യം അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. പ്രതിഷേധങ്ങളെ അടിച്ചമർത്താൻ സൈന്യം കടുത്ത നടപടികൾ സ്വീകരിച്ചതോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 538 കടന്നതായി അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്തു. ഇതിൽ 490 പേർ പ്രക്ഷോഭകാരികളാണെന്നാണ് പ്രാഥമിക വിവരം. പതിനായിരത്തിലധികം ആളുകളെ ഭരണകൂടം ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇറാനിലെ പൗരോഹിത്യ ഭരണകൂടത്തിന് എതിരെയുള്ള ഈ ജനകീയ മുന്നേറ്റം 1979-ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ […]

അധികാരം ലഭിച്ചാൽ സഖ്യകക്ഷികൾക്കു മന്ത്രിസഭയിലും സ്ഥാനം വേണമെന്ന തമിഴ്നാട് കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തിനോടു മുഖംതിരിച്ച് ഡിഎംകെ

ചെന്നൈ: അധികാരം ലഭിച്ചാൽ സഖ്യകക്ഷികൾക്കു മന്ത്രിസഭയിലും സ്ഥാനം വേണമെന്ന തമിഴ്നാട് കോൺഗ്രസ് നേതാക്കളുടെ ആവശ്യത്തിനോടു മുഖംതിരിച്ച് ഡിഎംകെ. ഡിഎംകെ മുതിർന്ന നേതാവും തമിഴ്നാടു ഗ്രാമവികസന മന്ത്രിയുമായ ഐ. പെരിയസാമി അധികാരം പങ്കിടണമെന്ന സഖ്യകക്ഷിയുടെ ആഗ്രഹത്തെ മുളയിലേ നുള്ളി. സഖ്യകക്ഷികളുമായി അധികാരം പങ്കിടില്ലെന്ന നിലപാടിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉറച്ചുനിൽക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അതേസമയം കോൺഗ്രസിന്റെ ആവശ്യം പാർട്ടി എന്നനിലയിൽ അവരുടെ അവകാശമാണെന്നും ഡിഎംകെ മന്ത്രി ചൂണ്ടിക്കാട്ടി. എന്നാൽ കൂട്ടുകക്ഷി സർക്കാരിനെ ഒരിക്കലും ഡിഎംകെ അനുകൂലിച്ചിട്ടില്ലെന്നും പെരിയസാമി കൂട്ടിച്ചേർത്തു. […]

ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുമ്പോൾ അവിടുത്തെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രാജ്യം വിലയിരുത്തുന്നു

ടെഹ്റാൻ: ഇറാനിൽ ഭരണകൂടവിരുദ്ധ പ്രക്ഷോഭം ശക്തിപ്പെടുമ്പോൾ അവിടെയുള്ള ഇന്ത്യൻ പൗരൻമാരുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ രാജ്യം വിലയിരുത്തുന്നു. ഇറാനിലെ 31 പ്രവിശ്യകളിലെ 180 നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിരിക്കുകയാണ്. ഞായറാഴ്ച ഇറാൻ തലസ്ഥാന നഗരവും സമീപ നഗരങ്ങളും പ്രതിഷേധക്കാരെകൊണ്ടു നിറഞ്ഞ സ്ഥിതിയാണുള്ളത്. ഇറാനിലെ നിലവിലെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിക്കുന്നുവെന്നാണ് കഴിഞ്ഞ വ്യാഴാഴ്ച ഇന്ത്യ അറിയിച്ചത്. ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടേണ്ട അവസ്ഥ നിലവിലില്ലെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം പ്രതിഷേധം പൂർണമായും നിയന്ത്രണത്തിലാണെന്നും ഇറാനിൽ ഇന്ത്യൻ പൗരന്മാർക്ക് ഒരു […]