തൊഴിൽക്ഷാമം നേരിടുന്ന മേഖലകളിൽ ജോലി ചെയ്യാൻ തയ്യാറാകുന്ന ബിരുദധാരികളായ യുവജനങ്ങൾക്ക് പുതിയ സ്റ്റുഡൻ്റ് ലോൺ ഇളവ് പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ

ബിരുദധാരികൾക്കായി പുതിയ സ്റ്റുഡൻ്റ് ലോൺ ഇളവ് പദ്ധതി പ്രഖ്യാപിച്ച് കനേഡിയൻ സർക്കാർ. രാജ്യത്ത് തൊഴിൽക്ഷാമം നേരിടുന്ന മേഖലകളിൽ ജോലി ചെയ്യാൻ തയ്യാറാകുന്ന യുവജനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. ആരോഗ്യരംഗം, സാമൂഹിക സേവനം, വിദ്യാഭ്യാസം എന്നീ മേഖലകൾക്കാണ് ഈ പദ്ധതിയിൽ മുൻഗണന നൽകുന്നത്. നഴ്സുമാർ, ഡോക്ടർമാർ, അധ്യാപകർ, സോഷ്യൽ വർക്കർമാർ എന്നിവർക്ക് ഈ പദ്ധതിയുടെ ഗുണം ലഭിക്കും. ചെറുകിട നഗരങ്ങളിലേക്കും ഗ്രാമീണ മേഖലകളിലേക്കും യുവ പ്രൊഫഷണലുകളെ ആകർഷിക്കുക എന്നതാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം. മതിയായ ജീവനക്കാരെ കണ്ടെത്താൻ ബുദ്ധിമുട്ടുന്ന […]
അഞ്ച് വർഷത്തിലൊരിക്കൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡ നടത്തുന്ന ദേശീയ സെൻസസ് നടപടികൾ മെയ് മാസം തുടങ്ങും

കാനഡയുടെ ദേശീയ സെൻസസ് നടപടികൾ മെയ് മാസം തുടങ്ങും. കാനഡയിലെ ഓരോ കുടുംബവും നിർബന്ധമായും സെൻസസ് ചോദ്യാവലി പൂരിപ്പിക്കേണ്ടതുണ്ട്. രാജ്യത്തെ ജനസംഖ്യ, ജനങ്ങളുടെ ജീവിതരീതി, അവർക്ക് ആവശ്യമായ സേവനങ്ങൾ എന്നിവ മനസ്സിലാക്കുന്നതിന് വേണ്ടിയാണ് സർവ്വെ. അഞ്ച് വർഷത്തിലൊരിക്കൽ സ്റ്റാറ്റിസ്റ്റിക്സ് കാനഡയാണ് സെൻസസ് നടത്തുന്നത്. പ്രായം, ലിംഗഭേദം, സംസാരിക്കുന്ന ഭാഷ തുടങ്ങിയ അടിസ്ഥാന വിവരങ്ങൾ ചോദിക്കുന്ന ഷോർട്ട് ഫോം സെൻസസ് ആണ് ഭൂരിഭാഗം ആളുകൾക്കും ലഭിക്കുക. നാലിലൊന്ന് കുടുംബങ്ങൾക്ക് തൊഴിൽ, താമസം, വരുമാനം, സംസ്കാരം തുടങ്ങിയ കൂടുതൽ വിവരങ്ങൾ […]
കാൽഗറിയിൽ ഇന്ത്യൻ തൊഴിലാളികളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തു; മറീന ദോശ ആൻഡ് തന്തൂരി ഗ്രിൽ റെസ്റ്റോറൻ്റ് ഉടമകൾക്ക് തടവുശിക്ഷ

കാനഡയിലെ കാൽഗറിയിൽ ഇന്ത്യൻ തൊഴിലാളികളെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്ത മൂന്ന് റെസ്റ്റോറൻ്റ് ഉടമകൾക്ക് കോടതി തടവുശിക്ഷ വിധിച്ചു. കാൽഗറിയിലെ ‘മറീന ദോശ ആൻഡ് തന്തൂരി ഗ്രിൽ’ ഉടമകളായ മണികണ്ഠൻ കാശിനാഥൻ, ചന്ദ്രമോഹൻ മർജാക്, മേരി റോഷെ എന്നിവർക്കാണ് 90 ദിവസത്തെ തടവുശിക്ഷ ലഭിച്ചത്. 5,000 ഡോളറിന് മുകളിലുള്ള സാമ്പത്തിക തട്ടിപ്പ് നടത്തിയതിനാണ് ശിക്ഷ. മൂന്ന് തൊഴിലാളികളിൽ നിന്നായി ഏകദേശം 44,000 ഡോളർ (ഏകദേശം 36 ലക്ഷം രൂപ) ഇവർ തട്ടിയെടുത്തതായി ജസ്റ്റിസ് സാന്ദ്ര മാ കണ്ടെത്തി. […]
കാൽഗറി ബിയർസ്‌പാവ് ഫീഡർമെയ്ൻ പൈപ്പ് ലൈനിൻ്റെ തകർച്ചയ്ക്ക് കാരണം മോശം മാനേജ്‌മെൻ്റും ആസൂത്രണമില്ലായ്മയും; ഇത് വ്യക്തിയുടെ പിഴവല്ല, ഭരണസംവിധാനത്തിൻ്റെ പരാജയമെന്ന് റിപ്പോർട്ട്

2024ൽ കാൽഗറിയിലെ ബിയർസ്‌പാവ് ഫീഡർമെയ്ൻ പൈപ്പ് ലൈനിൻ്റെ തകർച്ചയ്ക്ക് കാരണം മോശം മാനേജ്‌മെൻ്റും ആസൂത്രണമില്ലായ്മയുമാണെന്ന് സ്വതന്ത്ര സമിതിയുടെ റിപ്പോർട്ട്. ഇത് ഒരു വ്യക്തിയുടെ പിഴവല്ലെന്നും മറിച്ച് ഭരണസംവിധാനത്തിൻ്റെ പരാജയമാണെന്നും ചെയർമാൻ സീഗ്ഫ്രൈഡ് കീഫർ വിശദീകരിച്ചു. ജലവിതരണ സംവിധാനം കുറ്റമറ്റതാക്കാൻ വർഷങ്ങളായി ലഭിച്ച അവസരങ്ങൾ നഗരസഭ പാഴാക്കിയതായി സമിതി ചൂണ്ടിക്കാട്ടി. ഫീഡർമെയ്‌നുകൾ മെച്ചപ്പെടുത്തുന്നതിനുള്ള രണ്ട് പ്രധാന പദ്ധതികൾ നേരത്തെ പൂർത്തിയാക്കുന്നതിന് പകരം വൈകിപ്പിക്കുകയാണുണ്ടായത്. ഈ പദ്ധതികൾ കൃത്യസമയത്ത് നടപ്പിലാക്കിയിരുന്നെങ്കിൽ, പൈപ്പ് തകർന്ന സമയത്ത് മറ്റ് വഴികളിലൂടെ വെള്ളം തിരിച്ചുവിടാൻ […]
ടൊറൻ്റോ സർവ്വകലാശാലയുടെ സ്കാർബറോ ക്യാമ്പസിലെ വെടിവെപ്പ്: പ്രതി പരോളിലിറങ്ങിയ 33കാരൻ, കുറ്റപത്രം സമർപ്പിച്ച് പോലീസ്

ടൊറൻ്റോ സർവ്വകലാശാലയുടെ സ്കാർബറോ ക്യാമ്പസിൽ നടന്ന വെടിവെപ്പുമായി ബന്ധപ്പെട്ട് പരോളിലിറങ്ങിയ ഒരാൾക്കെതിരെ പോലീസ് കുറ്റപത്രം സമർപ്പിച്ചു. വെടിവെയ്പിൽ 20 വയസ്സുള്ള ശിവാങ്ക് ആവസ്തി എന്ന വിദേശ വിദ്യാർത്ഥി കൊല്ലപ്പെട്ടിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. Babatunde Afuwape എന്നാണ് അറസ്റ്റിലായ ആളുടെ പേര്. കഴിഞ്ഞ ഡിസംബർ 14-നാണ് വെടിവെപ്പ് നടന്നത്. ക്യാമ്പസിലെ താമസസ്ഥലത്തിന് സമീപമാണ് വെടിയേറ്റ നിലയിൽ വിദ്യാർത്ഥിയെ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 33 വയസ്സുള്ള ഒരാളെയാണ് പോലീസ് പ്രതിയായി തിരിച്ചറിഞ്ഞിരിക്കുന്നത്. മുൻപ് […]
വെസ്റ്റ്‌ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ നേരിട്ട അസൗകര്യങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ വിമാനയാത്രക്കാരുടെ സൗകര്യങ്ങളെച്ചൊല്ലി വലിയ ചർച്ചകൾ; പ്രതിഷേധം ശക്തമാകുന്നു

എഡ്‌മൻ്റണിൽ നിന്നുള്ള വെസ്റ്റ്‌ജെറ്റ് വിമാനത്തിൽ യാത്രക്കാരൻ നേരിട്ട അസൗകര്യങ്ങളുടെ വീഡിയോ പുറത്തുവന്നതോടെ കാനഡയിൽ വിമാനയാത്രക്കാരുടെ സൗകര്യങ്ങളെച്ചൊല്ലി വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. വീഡിയോയിൽ ഒരു യാത്രക്കാരൻ തൻ്റെ കാലുകൾ മുൻസീറ്റിനോട് ചേർന്ന് ഒട്ടും ചലിപ്പിക്കാനാകാത്ത വിധം ഇരിക്കുന്നത് വ്യക്തമായി കാണാം. സോഷ്യൽ മീഡിയയിൽ പത്ത് ലക്ഷത്തിലധികം ആളുകൾ കണ്ട ഈ ദൃശ്യങ്ങൾ, കൊള്ള ലാഭമുണ്ടാക്കാനായി വിമാനക്കമ്പനികൾ യാത്രക്കാരുടെ സൗകര്യങ്ങൾ ബലികഴിക്കുന്നു എന്ന ആക്ഷേപം ശക്തമാക്കിയിട്ടുണ്ട് . പ്രത്യേകിച്ചും ഉയരമുള്ള യാത്രക്കാർക്ക് ഇത്തരം സീറ്റുകളിൽ യാത്ര ചെയ്യുന്നത് അസാധ്യമാണെന്നും ഇത് […]
2026-ഓടെ രാജ്യത്തെത്തുന്ന പുതുമുഖങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും; കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി കാനേഡിയൻ സർക്കാർ മുന്നോട്ട്

കുടിയേറ്റക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാനുള്ള തീരുമാനവുമായി കാനഡ സർക്കാർ മുന്നോട്ട്. 2026-ഓടെ വിവിധ വിഭാഗങ്ങളിലായി രാജ്യത്തെത്തുന്ന പുതുമുഖങ്ങളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇമിഗ്രേഷൻ നിരക്ക് കുറയ്ക്കുന്നതിൻ്റെ ഭാഗമായി 2026-ൽ സ്ഥിരതാമസക്കാരുടെ (Permanent Residents) എണ്ണം കാനഡ പരിമിതപ്പെടുത്തും. 2025-ലെ 395,000-ൽ നിന്ന് 380,000 ആയി സ്ഥിരതാമസക്കാരുടെ എണ്ണം കുറയ്ക്കാനാണ് ഓട്ടവ ലക്ഷ്യമിടുന്നത്. 2024-ൽ 483,640 പേർക്ക് പ്രവേശനം നൽകിയ സ്ഥാനത്താണ് ഈ വലിയ ഇടിവ് രേഖപ്പെടുത്തുന്നത്. എന്നാൽ കാനഡയുടെ തൊഴിൽ മേഖലയെ താങ്ങിനിർത്താൻ കുടിയേറ്റക്കാർ ഇപ്പോഴും […]