newsroom@amcainnews.com

സെലൻസ്‌കിയുടെ ഉപദേഷ്ടാവ്: പദവിയൊഴിഞ്ഞ് ക്രിസ്റ്റിയ ഫ്രീലാൻഡ്

എംപി സ്ഥാനം ജനുവരി 9 ന് ഔദ്യോഗികമായി രാജിവെക്കുമെന്ന് പ്രഖ്യാപിച്ച് മുൻ കനേഡിയൻ ഉപപ്രധാനമന്ത്രിയും പ്രമുഖ ലിബറൽ നേതാവുമായ ക്രിസ്റ്റിയ ഫ്രീലാൻഡ്. യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്‌കിയുടെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായതിന് പിന്നാലെയാണ് രാജി. ഒരു വിദേശ രാജ്യത്തിന്റെ ഉപദേശക പദവി സ്വീകരിച്ചിട്ടും കാനഡയിലെ എംപി സ്ഥാനത്ത് തുടരുന്നതായുള്ള പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെത്തുടർന്നാണ് ഫ്രീലാൻഡ് തന്റെ പടിയിറക്കം വേഗത്തിലാക്കിയത്. 2013 മുതൽ പാർലമെന്റംഗമായി സേവനമനുഷ്ഠിക്കുന്ന ഫ്രീലാൻഡ്, വരും മാസങ്ങളിൽ ലണ്ടൻ ആസ്ഥാനമായുള്ള ‘റോഡ്‌സ് ട്രസ്റ്റ്’ എന്ന വിദ്യാഭ്യാസ ചാരിറ്റിയുടെ […]

കാർണി-പ്രീമിയർ ടീം കൂടിക്കാഴ്ച ജനുവരി 29-ന്

കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാർ (CUSMA) അവലോകനം ചെയ്യുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി മാർക്ക് കാർണി ഈ മാസം 29-ന് പ്രീമിയർമാരുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ ഒന്നിനകം പൂർത്തിയാക്കേണ്ട കരാർ പുതുക്കലുമായി ബന്ധപ്പെട്ട് പ്രവിശ്യകളുടെ പൊതുവായ നിലപാട് രൂപീകരിക്കുകയാണ് ഓട്ടവയിൽ നടക്കുന്ന ഈ യോഗത്തി​ന്റെ പ്രധാന ലക്ഷ്യം. സ്റ്റീൽ, അലുമിനിയം മേഖലകളിൽ അമേരിക്ക ഏർപ്പെടുത്തിയ ഉയർന്ന നികുതികളിൽ ഉടൻ ഇളവ് ലഭിക്കാൻ സാധ്യതയില്ലെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ച പശ്ചാത്തലത്തിൽ, പ്രീമിയർമാരുമായുള്ള ചർച്ച ഏറെ പ്രാധാന്യമർഹിക്കുന്നു. അമേരിക്കൻ മദ്യത്തിനുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുക, ഡയറി […]

അമേരിക്കയില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യുവതിയെ വെടിവച്ചുകൊന്നു

അമേരിക്കയിലെ മിനിയാപൊളിസില്‍ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പരിശോധനയ്ക്കിടെ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ യുവതിയെ വെടിവച്ചുകൊന്നു. 37 വയസ്സുകാരിയായ റെനി നിക്കോള്‍ ഗുഡ് എന്ന അമേരിക്കന്‍ പൗരയാണ് കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് നഗരത്തില്‍ പ്രതിഷേധക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. 2020-ല്‍ ജോര്‍ജ് ഫ്ളോയിഡ് കൊല്ലപ്പെട്ട സ്ഥലത്തിന് തൊട്ടടുത്താണ് ഈ സംഭവവും അരങ്ങേറിയത് എന്നത് പ്രതിഷേധത്തിന്റെ ആക്കം കൂട്ടിയിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ റെനി നിക്കോള്‍ ഗുഡ് കാര്‍ ഇടിപ്പിച്ച് ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നും ഇതിനെത്തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥമാണ് വെടിവച്ചതെന്നുമാണ് അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ […]

സിറിയയില്‍ ആഭ്യന്തര യുദ്ധം രൂക്ഷം; ഏറ്റുമുട്ടി സൈന്യവും കുര്‍ദിഷ് സേനയും

വടക്കന്‍ സിറിയന്‍ നഗരമായ ആലപ്പോയില്‍ സര്‍ക്കാര്‍ സൈന്യവും കുര്‍ദിഷ് സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമാകുന്നു. ആഭ്യന്തര യുദ്ധം രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ ജീവന്‍ രക്ഷിക്കാനായി ആയിരക്കണക്കിന് ആളുകളാണ് നഗരത്തില്‍ നിന്ന് പലായനം ചെയ്യുന്നത്. ചൊവ്വാഴ്ച ആരംഭിച്ച സംഘര്‍ഷം ബുധനാഴ്ചയായപ്പോഴേക്കും ഷെല്ലാക്രമണങ്ങളോടെ കൂടുതല്‍ ഭീകരമായ അവസ്ഥയിലേക്ക് മാറി. സംഘര്‍ഷം രൂക്ഷമായതോടെ ഏകദേശം 45,000-ത്തിലധികം ആളുകള്‍ ആലപ്പോയില്‍ നിന്ന് വടക്കുപടിഞ്ഞാറന്‍ സിറിയയിലെ അഫ്രിന്‍ എന്‍ക്ലേവിലേക്ക് (Afrin enclave) പലായനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടലുകളില്‍ ഇതുവരെ നാല് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ഇരുപത്തിയഞ്ചിലധികം […]

എക്സ്പ്രസ് എൻട്രി സിഇസി ഡ്രോ: 8,000 പേർക്ക് ഇൻവിറ്റേഷൻ

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 8,000 അപേക്ഷകർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 511 പുതുവർഷത്തിലെ ആദ്യ കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കാൻ 8,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. 2025 ഡിസംബറിലെ മുൻ CEC റൗണ്ട് ഇൻവിറ്റേഷനുകളെ അപേക്ഷിച്ച് കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (CRS) കട്ട്ഓഫ് 511 ആയി കുറഞ്ഞു. ഈ നറുക്കെടുപ്പ് ഇതുവരെ നടന്നതിൽ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ CEC നറുക്കെടുപ്പാണ്. 27,000-ത്തിലധികം ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ ലഭിച്ച […]