കാനഡയിൽ നിന്ന് വേർപെട്ട് ആൽബർട്ട ഒരു സ്വതന്ത്ര രാജ്യമാകണോ എന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്തുന്നതിനുള്ള അപേക്ഷയ്ക്ക് ‘ഇലക്ഷൻസ് ആൽബർട്ട’ അംഗീകാരം

കാനഡയിൽ നിന്ന് വേർപെട്ട് ആൽബർട്ട ഒരു സ്വതന്ത്ര രാജ്യമാകണോ എന്നതിനെക്കുറിച്ച് ഹിതപരിശോധന നടത്തുന്നതിനുള്ള അപേക്ഷയ്ക്ക് ‘ഇലക്ഷൻസ് ആൽബർട്ട’ അംഗീകാരം നൽകി. മിച്ച് സിൽവെസ്റ്ററും ‘ആൽബർട്ട പ്രോസ്പിരിറ്റി പ്രോജക്റ്റും’ ചേർന്നാണ് ഈ നീക്കത്തിന് നേതൃത്വം നൽകുന്നത്. ശനിയാഴ്ച മുതൽ മെയ് രണ്ട് വരെയുള്ള സമയപരിധിക്കുള്ളിൽ വോട്ട് ചെയ്യാൻ അർഹതയുള്ള 1,78,000-ത്തോളം ആളുകളുടെ ഒപ്പുകൾ ശേഖരിക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്. ആവശ്യമായ ഒപ്പുകൾ ലഭിക്കുകയാണെങ്കിൽ, കാനഡയിൽ ആൽബർട്ടയുടെ ഭാവി തീരുമാനിക്കുന്നതിനായി പ്രവിശ്യാതലത്തിൽ വോട്ടെടുപ്പ് നടത്തും. ഔദ്യോഗികമായ ഒപ്പ് ശേഖരണ രേഖകൾ ഇപ്പോൾ […]
ഒൻ്റാരിയോയിലെ കിച്ചനറിൽ പലചരക്ക് കടയിൽനിന്ന് വെണ്ണ മോഷ്ടിച്ച ഇന്ത്യൻ വിദ്യാർത്ഥി പിടിയിൽ

ഒൻ്റാരിയോയിലെ കിച്ചനറിൽ, പലചരക്ക് കടയിൽ നിന്ന് വെണ്ണ മോഷ്ടിച്ചതിന് ഇന്ത്യൻ വിദ്യാർത്ഥി പിടിയിലായി. ഏകദേശം 800 ഡോളർ വിലവരുന്ന വെണ്ണയാണ് ഇയാൾ മോഷ്ടിച്ചത്. മോഷണം പുറത്തായതിനെത്തുടർന്ന് പോലീസ് വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്തു. കോടതി ഇയാൾക്ക് കണ്ടീഷണൽ ഡിസ്ചാർജ് അനുവദിച്ചു. കോടതിയിൽ കേസ് പരിഗണിച്ചപ്പോൾ വിദ്യാർത്ഥി കുറ്റം സമ്മതിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. സ്വന്തം ആവശ്യത്തിനോ പാചകം ചെയ്യാനോ വേണ്ടിയല്ല വിദ്യാർത്ഥി ഇത് മോഷ്ടിച്ചതെന്ന് ജഡ്ജി നിരീക്ഷിച്ചു. ഇതേ തുടർന്നാണ് കേസിൻ്റെ സാഹചര്യം പരിഗണിച്ച് കോടതി വിദ്യാർത്ഥിക്ക് ‘കണ്ടീഷണൽ […]
ഒൻ്റാരിയോയിൽ കടുത്ത ഡ്രൈവിംഗ് നിയമങ്ങളും വർദ്ധിപ്പിച്ച ടോൾ നിരക്കുകളും നിലവിൽ വന്നു; ‘ലുക്ക് ബാക്ക്’ കാലാവധി അഞ്ച് വർഷത്തിൽ നിന്നും പത്ത് വർഷമായി വർദ്ധിപ്പിച്ചു

ഒൻ്റാരിയോയിൽ കടുത്ത ഡ്രൈവിംഗ് നിയമങ്ങളും വർദ്ധിപ്പിച്ച ടോൾ നിരക്കുകളും നിലവിൽ വന്നു. ഇതനുസരിച്ച് ജനുവരി ഒന്ന് മുതൽ മദ്യപിച്ചും മയക്കുമരുന്ന് ഉപയോഗിച്ചും വാഹനം ഓടിക്കുന്നവർക്ക് കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും. പുതിയ നിയമപ്രകാരം, കുറഞ്ഞ അളവിൽ മദ്യം ഉപയോഗിച്ച് (0.05 മുതൽ 0.079 BAC വരെ) പിടിക്കപ്പെടുന്ന യുവ ഡ്രൈവർമാരുടെയും ലേണേഴ്സ് ലൈസൻസ് ഉള്ളവരുടെയും ലൈസൻസ് സസ്പെൻഷൻ കാലാവധി മൂന്ന് ദിവസത്തിൽ നിന്നും ഏഴ് ദിവസമായി ഉയർത്തി. രണ്ടാം തവണയും ഇതേ കുറ്റം ആവർത്തിച്ചാൽ ലൈസൻസ് 14 […]
വെനിസ്വേലയിൽ പിടിമുറുക്കാനുള്ള ട്രംപിൻ്റെ നീക്കം കാനഡയുടെ എണ്ണ വിപണിക്ക് പുതിയ ഭീഷണിയാകുമെന്ന് റിപ്പോർട്ട്

നിക്കോളാസ് മഡുറോയെ തടവിലാക്കി വെനിസ്വേലയിൽ പിടിമുറുക്കാനുള്ള അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കം കാനഡയുടെ എണ്ണ വിപണിക്ക് പുതിയ ഭീഷണിയാകുമെന്ന് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനിസ്വേലയിലെ ‘ഹെവി ക്രൂഡ്’ ഓയിൽ, കാനഡയിലെ ആൽബർട്ടയിൽ ഉത്പാദിപ്പിക്കുന്ന എണ്ണയ്ക്ക് സമാനമായ ഗുണനിലവാരമുള്ളതാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെനിസ്വേലയിലെ ആഭ്യന്തര പ്രശ്നങ്ങളും ഉപരോധങ്ങളും കാരണം എണ്ണ ഉത്പാദനം തടസ്സപ്പെടിരുന്നു. ഇത് അമേരിക്കയുടെ ഇടപെടലിലൂടെ പുനരാരംഭിക്കുന്നത് കാനഡയ്ക്ക് വിപണിയിൽ കടുത്ത മത്സരം സൃഷ്ടിക്കും. അമേരിക്കൻ റിഫൈനറികൾക്ക് കുറഞ്ഞ ചിലവിൽ […]
നോർത്തേൺ ഒൻ്റാരിയോയിൽ താപനില കുത്തനെ ഇടിഞ്ഞു, അതിശൈത്യം; ‘മൂസുകൾ’ കൂട്ടത്തോടെ ഹൈവേകളിലേക്ക് ഇറങ്ങുന്നു, ജാഗ്രതാനിർദ്ദേശം

നോർത്തേൺ ഒൻ്റാരിയോയിൽ താപനില കുത്തനെ ഇടിഞ്ഞതോടെ, വന്യമൃഗമായ ‘മൂസുകൾ’ കൂട്ടത്തോടെ ഹൈവേകളിലേക്ക് ഇറങ്ങുന്നതായി ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് (OPP) മുന്നറിയിപ്പ് നൽകി. റോഡുകളിൽ വിതറുന്ന ഉപ്പ് തേടിയും മഞ്ഞിലൂടെയുള്ള യാത്ര ഒഴിവാക്കാനുമാണ് ഇവ പ്രധാനമായും പാതകളിലേക്ക് എത്തുന്നത്. ഹൈവേ 527 ഉൾപ്പെടെയുള്ള റൂട്ടുകളിൽ മൂസുകളുടെ കൂട്ടത്തെ കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 550 കിലോയോളം (1,200 പൗണ്ട്) ഭാരമുള്ള ഇവയുമായി വാഹനം കൂട്ടിയിടിക്കുന്നത് അതീവ ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകുമെന്ന് പോലീസ് വ്യക്തമാക്കി. രാത്രികാലങ്ങളിൽ കാഴ്ചപരിധി കുറവായതിനാൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കാൻ […]
മഞ്ഞുവീഴ്ചയ്ക്കിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരന് തുണയായി യാത്രക്കാർ; മാതൃകയായി രണ്ട് പൗരന്മാർ

പുതുവർഷത്തലേന്ന് ഒൻ്റാരിയോയിലെ ഹൈവേ 21-ൽ ഉണ്ടായ ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടെ, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സഹായിച്ച രണ്ട് പൗരന്മാർക്ക് ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസ് നന്ദി അറിയിച്ചു. സൗഗീൻ ഫസ്റ്റ് നേഷൻ പരിധിയിൽ, പിടികിട്ടാപ്പുള്ളിയായ ഒരാൾ തിരക്കുള്ള പാതയിലൂടെ നടന്നുപോകുന്നത് ശ്രദ്ധയിൽപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ അയാളെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അറസ്റ്റ് തടയാൻ പ്രതി പോലീസുകാരനുമായി മൽപിടുത്തത്തിൽ ഏർപ്പെടുകയും സ്ഥിതിഗതികൾ വഷളാകുകയും ചെയ്തു. ഈ അപകടകരമായ സാഹചര്യത്തിൽ, അതുവഴി പോയ രണ്ട് യാത്രക്കാർ വാഹനം നിർത്തി പോലീസുകാരൻ്റെ സഹായത്തിന് […]
‘ഇറാൻ യാത്രകൾ ഒഴിവാക്കുക’; കർശന യാത്രാ വിലക്കുമായി ഇന്ത്യ

ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനിയക്കെതിരായ പ്രതിഷേധം രൂക്ഷമായ സാഹചര്യത്തിൽ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്ര സർക്കാർ കർശന ജാഗ്രതാ നിർദ്ദേശം നൽകി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇറാനിലേക്കുള്ള അത്യാവശ്യമല്ലാത്ത എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. വെനസ്വേലയുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളും യുഎസ് ആക്രമണ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ പൗരന്മാരുടെ സുരക്ഷയാണ് പ്രധാനമെന്ന് കേന്ദ്രം അറിയിച്ചു. ആയത്തുള്ള അലി ഖമനിയക്കെതിരായ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. നിലവിൽ ഇറാനിലുള്ള ഇന്ത്യൻ പൗരന്മാരും […]
വെനസ്വേലയിൽ യുഎസ് ആക്രമണം: കാനഡയിലെ എണ്ണ കമ്പനികളുടെ ഓഹരികൾ കൂപ്പുകുത്തി

വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ അമേരിക്കൻ സൈന്യം പിടികൂടിയതിന് പിന്നാലെ കാനഡയിലെ പ്രമുഖ എണ്ണ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് രേഖപ്പെടുത്തി. ടൊറൻ്റോ സ്റ്റോക്ക് എക്സ്ചേഞ്ചിൽ കനേഡിയൻ നാച്ചുറൽ റിസോഴ്‌സസ് ലിമിറ്റഡിന്റെ ഓഹരികൾ എട്ട് ശതമാനത്തോളം ഇടിഞ്ഞ് 43.33 ഡോളറിലെത്തി. ഇതിനുപുറമെ സെനോവസ് എനർജി, സൺകോർ എനർജി തുടങ്ങിയ വമ്പൻ കമ്പനികളുടെ ഓഹരി മൂല്യത്തിലും വലിയ ഇടിവുണ്ടായിട്ടുണ്ട്. ലോകത്തിലെ തന്നെ വലിയ എണ്ണ ശേഖരമുള്ള രാജ്യമാണെങ്കിലും അന്താരാഷ്ട്ര ഉപരോധങ്ങളും വർഷങ്ങളായുള്ള അനാസ്ഥയും വെനസ്വേലയുടെ എണ്ണ ഉൽപാദനത്തെ സാരമായി […]
ക്രൗൺ റോയൽ വിസ്കി എൽസിബിഒ-യിൽ നിന്നും പിൻവലിക്കും: ഡഗ് ഫോർഡ്

ബോട്ടിലിങ് പ്ലാൻ്റ് അടച്ചുപൂട്ടി ഉത്‌പാദനം യു.എസിലേക്ക് മാറ്റാനുള്ള Diageo കമ്പനിയുടെ തീരുമാനത്തിന് പിന്നാലെ കടുത്ത നടപടിയുമായി ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ്. ഉത്‌പാദനം അലബാമയിലേക്ക് മാറ്റാനാണ് കമ്പനിയുടെ തീരുമാനം. ഒൻ്റാരിയോയിലെ തൊഴിലാളികളെ വഞ്ചിച്ച കമ്പനിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഫോർഡ് വ്യക്തമാക്കി. പ്രശസ്ത വിസ്കി ബ്രാൻഡായ ക്രൗൺ റോയൽ സർക്കാർ നിയന്ത്രണത്തിലുള്ള എൽസിബിഒ ഷെൽഫുകളിൽ നിന്ന് പിൻവലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പ്ലാൻ്റ് അടച്ചുപൂട്ടുന്നതോടെ ഏകദേശം 200 ഓളം പേർക്ക് തൊഴിൽ നഷ്ടപ്പെടുമെന്നാണ് കണക്കുക്കൂട്ടൽ. അതേസമയം കമ്പനിയുടെ തന്നെ […]
പുതുവർഷത്തെ ആദ്യ എക്സ്പ്രസ് എൻട്രി PNP ഡ്രോ: 574 അപേക്ഷകർക്ക് ഇൻവിറ്റേഷൻ

പുതുവർഷത്തിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിലൂടെ 574 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) അറിയിച്ചു. പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) അപേക്ഷകർക്കായി നടന്ന ഈ നറുക്കെടുപ്പിൽ ഏറ്റവും കുറഞ്ഞ കോംപ്രിഹെൻസീവ് റാങ്കിംഗ് സിസ്റ്റം (സിആർഎസ്) സ്കോർ 711 ആയിരുന്നു. സ്ഥിര താമസത്തിനായി കാനഡയിൽ നിന്നുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നത് തുടരുമെന്ന് ഇമിഗ്രേഷൻ വകുപ്പ് പറയുന്നു. കൂടാതെ എക്സ്പ്രസ് എൻട്രി കാറ്റഗറി അടിസ്ഥാനമാക്കിയുള്ള നറുക്കെടുപ്പുകൾ തുടരുമെന്നും ഐആർസിസി വ്യക്തമാക്കി. 2026-ൽ എക്സ്പ്രസ് […]
