newsroom@amcainnews.com

ഭീഷണിയായി ഇൻഫ്ലുവൻസ: കാനഡയിൽ രോഗികളുടെ എണ്ണം ഉയരുന്നു

വടക്കേ അമേരിക്കൻ രാജ്യങ്ങളിൽ H3N2 ഇൻഫ്ലുവൻസ പടർന്നുപിടിക്കുന്നതായി റിപ്പോർട്ട്. അമേരിക്കയിൽ രോഗബാധിതരുടെ എണ്ണവും ആശുപത്രിയിൽ പ്രവേശിക്കപ്പെടുന്നവരുടെ നിരക്കും മുൻവർഷങ്ങളെ അപേക്ഷിച്ച് കുത്തനെ വർധിക്കുകയാണ്. വരും ആഴ്ചകളിൽ കാനഡയിലും സമാനമായ രീതിയിൽ രോഗവ്യാപനം ഉണ്ടായേക്കാമെന്നാണ് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി. H3N2 വൈറസിന്റെ ‘സബ്‌ക്ലേഡ് K’ എന്ന വകഭേദമാണ് ഇപ്പോൾ പ്രധാനമായും പടരുന്നത്. അമേരിക്കൻ ആരോഗ്യ ഏജൻസിയായ സി.ഡി.സി (CDC) പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ സീസണിൽ ഇതുവരെ ഏകദേശം 75 ലക്ഷം പേർക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ […]

വെനസ്വേലയിലേക്ക് യാത്ര അരുത്: കനേഡിയൻ പൗരന്മാർക്ക് മുന്നറിയിപ്പ്

വെനസ്വേലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രാ മുന്നറിയിപ്പ് നൽകി കാനഡ സർക്കാർ. അക്രമാസക്തമായ കുറ്റകൃത്യങ്ങൾ, രാഷ്ട്രീയ അസ്ഥിരത, വിദേശികളെ തടങ്കലിൽ വെയ്ക്കാനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള എല്ലാ യാത്രകളും കനേഡിയൻ പൗരന്മാർ ഒഴിവാക്കണമെന്ന് ഫെഡറൽ സർക്കാർ നിർദ്ദേശിച്ചു. 2019 മുതൽ വെനസ്വേലയിലെ കനേഡിയൻ എംബസി പ്രവർത്തിക്കാതിരിക്കുന്ന സാഹചര്യത്തിൽ അവിടെയുള്ള കനേഡിയൻ പൗരന്മാർക്ക് നേരിട്ടുള്ള നയതന്ത്ര സഹായം നൽകുന്നതിന് പരിമിതികളുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. നിരവധി വിമാനക്കമ്പനികൾ വെനസ്വേലയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകളും നിർത്തിവച്ചതായി സർക്കാർ അറിയിച്ചു. കാരാക്കസിലെ […]