തീപിടിത്തത്തിനു സാധ്യത; വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ

ന്യൂഡൽഹി: വിമാനത്തിനുള്ളിൽ പവർബാങ്കുകൾ നിരോധിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). പവർ ബാങ്കുകളും സ്പെയർ ബാറ്ററികളും ഹാൻഡ് ലഗേജിൽ മാത്രമേ അനുവദിക്കൂ എന്നും ഓവർഹെഡ് കംപാർട്ടുമെൻറുകളിൽ (സീറ്റിനു മുകളിലുള്ള ലോക്കറിൽ) സൂക്ഷിക്കാൻ കഴിയില്ലെന്നും ഡിജിസിഎ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. വിമാനയാത്രക്കിടെ ലിഥിയം ബാറ്ററികൾക്ക് തീപിടിച്ചതുമായി ബന്ധപ്പെട്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനു പിന്നാലെയാണ് നടപടി. വിമാനയാത്രയ്ക്കിടെ പോർട്ടബിൾ ഇലക്ട്രോണിക് ഉപകരണങ്ങൾ ചാർജ് ചെയ്യാൻ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് വിലക്കുന്നതാണ് പുതിയ സർക്കുലർ. വിമാനക്കമ്പനികൾ നൽകുന്ന ഇൻ-സീറ്റ് […]
ട്രംപിനെ വെല്ലുവിളിച്ച് മഡുറോ; പരിഹാസ വിഡിയോയുമായി വൈറ്റ് ഹൗസ്

വാഷിങ്ടൻ: വെനസ്വേലയിൽ ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും യുഎസിലേക്ക് കൊണ്ടുപോയതിനു പിന്നാലെ മഡുറോയെ പരിഹസിച്ച് വൈറ്റ് ഹൗസിന്റെ വിഡിയോ. ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെയും കഴിഞ്ഞദിവസം വെനസ്വേലയിൽ നടത്തിയ ആക്രമണത്തിന്റെയും ദൃശ്യങ്ങൾ സംയോജിപ്പിച്ചാണ് വിഡിയോ. ട്രംപിനെ വെല്ലുവിളിച്ച് മഡുറോ നടത്തിയ പ്രസംഗത്തിന്റെ ചില ഭാഗങ്ങളാണ് വിഡിയോയിലുള്ളത്. ‘‘വരൂ, എന്നെ കൊണ്ടുപോകൂ. മിറോഫ്ലോറസിൽ (പ്രസിഡന്റിന്റെ കൊട്ടാരം) ഞാൻ അദ്ദേഹത്തിനായി കാത്തിരിക്കും. വൈകരുത്, ഭീരു’’– എന്നായിരുന്നു മഡുറോയുടെ വാക്കുകൾ. ഓഗസ്റ്റിൽ മഡുറോയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവർക്കുള്ള പാരിതോഷികം […]
വെനസ്വേലയിലെ യുഎസ് നീക്കത്തിനു പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ

പ്യോങ്‌യാങ്: വെനസ്വേലയിലെ യുഎസ് നീക്കത്തിനു പിന്നാലെ ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ച് ശക്തി പ്രകടിപ്പിച്ച് ഉത്തരകൊറിയ. ഏകദേശം 900 കിലോമീറ്റർ ദൂരം സഞ്ചരിച്ച മിസൈലുകൾ കൊറിയൻ ഉപദ്വീപിനും ജപ്പാനും ഇടയിലുള്ള സമുദ്രഭാഗത്താണ് പതിച്ചത്. ദക്ഷിണ കൊറിയൻ പ്രസിഡൻറ് ലീ ജേ മ്യുങ് ചൈന സന്ദർശിക്കാനിരിക്കുന്ന വേളയിലാണ് മിസൈൽ പരീക്ഷണം. തങ്ങളുടെ സഖ്യകക്ഷിയായ വെനസ്വേലയുടെ പ്രസിഡന്റിനെതിരായ യുഎസ് നീക്കം കിം ജോങ് ഉൻ ഭരണകൂടത്തെ അസ്വസ്ഥരാക്കിയെന്നാണ് റിപ്പോർട്ടുകൾ. യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏതൊരു ഭരണമാറ്റ നീക്കത്തെയും ആണവായുധങ്ങൾ ഉപയോഗിച്ച് പ്രതിരോധിക്കുമെന്ന ശക്തമായ […]
ആൽബർട്ടയിലെ ശസ്ത്രക്രിയാ കാത്തിരിപ്പ് കുറയ്ക്കാൻ ‘ബിൽ 11’ നിയമനിർമ്മാണം അവതരിപ്പിച്ചു; ഡോക്ടർമാർക്ക് സ്വകാര്യ മേഖലയിലും പ്രവർത്തിക്കാൻ അനുമതി

ആൽബർട്ടയിലെ ശസ്ത്രക്രിയാ കാത്തിരിപ്പ് പട്ടികയിലുള്ളവരുടെ എണ്ണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, ഈ പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള ‘ബിൽ 11’ നിയമനിർമ്മാണം പ്രവിശ്യാ ഗവൺമെൻ്റ് അവതരിപ്പിച്ചു. പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ഡോക്ടർമാർക്ക് പൊതു-സ്വകാര്യ ആരോഗ്യ സംവിധാനങ്ങളിൽ ഒരേസമയം സേവനം അനുഷ്ഠിക്കാൻ സാധിക്കും. നിലവിലെ കണക്കുകൾ പ്രകാരം ഏകദേശം 83,000 ആൽബർട്ട നിവാസികളാണ് ശസ്ത്രക്രിയയ്ക്കായി കാത്തിരിക്കുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ പട്ടികയിലുള്ളവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായും, ശസ്ത്രക്രിയക്കായി നിശ്ചയിച്ചിട്ടുള്ള നിശ്ചിത സമയപരിധിക്ക് ശേഷവും 43 ശതമാനം ആളുകൾ കാത്തിരിക്കുകയാണെന്നും […]
കാനഡയ്ക്കുള്ളിൽ തന്നെ വളർന്നുവരുന്ന തീവ്രവാദത്തിൻ്റെ ഭയാനകമായ സൂചന; ഇത് ഇനി അവഗണിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി സുരക്ഷാ വിദഗ്ധർ

കാനഡയിലെ ടൊറന്റോയിൽ ഐസ്ഐസ് (ISIS) ബന്ധമുള്ള മൂന്ന് യുവാക്കൾ പിടിയിലായതോടെ, രാജ്യം നേരിടുന്ന തീവ്രവാദ ഭീഷണിയെ ഇനി അവഗണിക്കാനാവില്ലെന്ന മുന്നറിയിപ്പുമായി സുരക്ഷാ വിദഗ്ധർ. വലീദ് ഖാൻ, ഒസ്മാൻ അസീസോവ്, ഫഹദ് സാദത്ത് എന്നിവരുടെ അറസ്റ്റ് കാനഡയ്ക്കുള്ളിൽ തന്നെ വളർന്നുവരുന്ന തീവ്രവാദത്തിൻ്റെ ഭയാനകമായ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്. ജൂത സമൂഹത്തെയും സ്ത്രീകളെയും ലക്ഷ്യമിട്ട് നടത്തിയ തട്ടിക്കൊണ്ടുപോകൽ ശ്രമങ്ങളും കൊലപാതക ഗൂഢാലോചനകളും കേവലം കുറ്റകൃത്യങ്ങളല്ലെന്നും, മറിച്ച് വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത തീവ്രവാദ പ്രത്യയശാസ്ത്രങ്ങളുടെ നേരിട്ടുള്ള പ്രതിഫലനമാണെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. ഐസിസ് പോലുള്ള […]
ചെലവ് ചുരുക്കൽ; 2026-ൽ കാനഡയിലെ കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ കുറവ് വരുത്താൻ സാധ്യതയെന്ന് റിപ്പോർട്ട്

2026-ൽ കാനഡയിലെ കമ്പനികൾ പുതിയ ജീവനക്കാരെ നിയമിക്കുന്നതിൽ കുറവ് വരുത്താൻ സാധ്യതയുണ്ടെന്ന് സർവ്വെ റിപ്പോർട്ട്. എക്സ്പ്രസ് എംപ്ലോയ്‌മെൻ്റ് പ്രൊഫഷണൽസും ഹാരിസ് പോളും ചേർന്ന് നടത്തിയ പുതിയ സർവേയിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. 2026-ൻ്റെ ആദ്യ പകുതിയിൽ വെറും 44 ശതമാനം കമ്പനികൾ മാത്രമാണ് ജീവനക്കാരുടെ എണ്ണം വർദ്ധിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. 2025-ൽ ഇത് 51 ശതമാനമായിരുന്നു. ഏകദേശം 42 ശതമാനത്തോളം കമ്പനികൾ ജീവനക്കാരുടെ എണ്ണത്തിൽ മാറ്റം വരുത്താതെ തുടരാനാണ് പദ്ധതിയിടുന്നത്. 10 ശതമാനത്തോളം കമ്പനികൾ ജീവനക്കാരെ കുറയ്ക്കാനും സാധ്യതയുണ്ടെന്ന് […]
ഒരു സാധാരണ തൊഴിലാളിയുടെ വരുമാനത്തേക്കാൾ 200 മടങ്ങ് കൂടുതൽ! കാനഡയിലെ സിഇഒമാരുടെ വരുമാനം റെക്കോർഡ് ഉയരത്തിൽ

കാനഡയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന സിഇഒമാർ 2024-ൽ ശരാശരി 16.2 ദശലക്ഷം ഡോളർ സമ്പാദിച്ചതായി പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഒരു സാധാരണ കനേഡിയൻ തൊഴിലാളിയുടെ വരുമാനത്തേക്കാൾ 200 മടങ്ങ് കൂടുതലാണ് ഇത്. കനേഡിയൻ സെൻ്റർ ഫോർ പോളിസി ആൾട്ടർനേറ്റീവ്സ് (CCPA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, കാനഡയിലെ 100 മുൻനിര സി.ഇ.ഒമാർ കഴിഞ്ഞ വർഷം റെക്കോർഡ് വരുമാനമാണ് നേടിയത്. കണക്കുകൾ വിലയിരുത്തിയാൽ, മിക്ക തൊഴിലാളികളും ഒരു വർഷം മുഴുവൻ അധ്വാനിച്ചുണ്ടാക്കുന്നതിനേക്കാൾ കൂടുതൽ പണം 2026 ജനുവരി രണ്ടാം […]
ഇന്ത്യക്കാർക്ക് തിരിച്ചടി: കാനഡയിൽ ലക്ഷങ്ങളുടെ വർക്ക് പെർമിറ്റ് കാലാവധി കഴിയുന്നു

കാനഡയിലെ ഇന്ത്യൻ പൗരന്മാർ വൻ പ്രതിസന്ധിയിലേക്ക്. കാനഡയിൽ വർക്ക് പെർമിറ്റുകളുടെ കാലാവധി കൂട്ടത്തോടെ അവസാനിക്കുന്നതോടെ മലയാളികൾ ഉൾപ്പടെയുള്ള പതിനായിരക്കണക്കിന് ഇന്ത്യകാരുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. 2025 അവസാനത്തോടെ പത്ത് ലക്ഷത്തിലധികം വർക്ക് പെർമിറ്റുകൾ കാലാവധി പൂർത്തിയാക്കിയതായി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയുടെ (IRCC) റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026-ൽ 9,27,000 പെർമിറ്റുകൾ കൂടി അവസാനിക്കുന്നതോടെ, റെക്കോർഡ് എണ്ണം ആളുകൾ നിയമപരമായ താമസ രേഖകളില്ലാതെ കാനഡയിൽ തുടരേണ്ടി വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2026-ന്റെ ആദ്യ പാദത്തിൽ മാത്രം ഏകദേശം 3,15,000 […]
മഡുറോയുടെ അറസ്റ്റ്: രാജ്യാന്തര നിയമങ്ങളെ ബഹുമാനിക്കണമെന്ന് അനിത ആനന്ദ്

സമാധാനപരവും ജനാധിപത്യപരവുമായ സമൂഹത്തിൽ ജീവിക്കാനുള്ള വെനസ്വേലൻ ജനതയുടെ അവകാശത്തെ സംരക്ഷിക്കാൻ കാനഡ നിലകൊള്ളുമെന്ന് കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. മഡുറോ ഭരണകൂടത്തിന്റെ പ്രവർത്തനങ്ങളെ അംഗീകരിക്കുന്നില്ലെന്നും എന്നാൽ, രാജ്യാന്തര നിയമങ്ങളെ ബഹുമാനിക്കാൻ എല്ലാ സഖ്യകക്ഷികളും തയ്യാറാകണമെന്നും അവർ വ്യക്തമാക്കി. അമേരിക്കൻ സൈന്യം കാരാക്കസിൽ നിന്ന് മഡുറോയെ പിടികൂടി സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അവർ. വെനസ്വേലയിൽ നടത്തിയ ആക്രമണത്തെക്കുറിച്ച് വിശദീകരിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസ്എസ് ഐവോ ജിമ എന്ന യുദ്ധ കപ്പലിൽ മഡുറോയെ ന്യൂയോർക്കിലേക്ക് കൊണ്ടുവരുന്ന ചിത്രം […]
പകർച്ചവ്യാധികൾ പടരുന്നു: ക്യൂബൻ യാത്ര ഒഴിവാക്കണമെന്ന് കനേഡിയൻ സർക്കാർ

പകർച്ചവ്യാധികൾ അതിവേഗം പടരുന്ന സാഹചര്യത്തിൽ ക്യൂബയിലേക്ക് യാത്ര ചെയ്യുന്ന കനേഡിയൻ പൗരമാർക്ക് ജാഗ്രതാ നിർദ്ദേവുമായി ഫെഡറൽ സർക്കാർ. നിലവിൽ ക്യൂബയിൽ ചിക്കൻഗുനിയ, ഡെങ്കിപ്പനി, ഒറോപൂച്ച് തുടങ്ങിയ പകർച്ചവ്യാധികൾ അതിവേഗം പടരുന്നതായും രാജ്യം സമീപകാലത്തെ ഏറ്റവും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോകുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് 12 പേരും ചിക്കുൻഗുനിയ ബാധിച്ച് 21 പേരും മരിച്ചതായി ക്യൂബയുടെ പൊതുജനാരോഗ്യ സഹമന്ത്രി കരിൽഡ പെന ഗാർസിയ സ്ഥിരീകരിച്ചു. ക്യൂബയിലേക്ക് പോകുന്നവർ ചിക്കുൻഗുനിയയും ഒറോപൂച്ച് പരത്തുന്ന കൊതുകുകളുടെയും മിഡ്ജുകളുടെയും […]
