സ്കീ ഡൈവിംഗിനിടെ ടൊറൻ്റോ സ്വദേശിനി മരിച്ച സംഭവം; ‘സ്നോ ഇമ്മേഴ്‌ഷൻ സഫൊക്കേഷൻ’ വീണ്ടും ചർച്ചയാകുന്നു

കാനഡയിലെ ബാൻഫിലുള്ളസ്കീ റിസോർട്ടിൽ ശനിയാഴ്ച ഉച്ചകഴിഞ്ഞ് നടന്ന അപകടത്തിൽ 47 വയസ്സുകാരിയായ ടൊറൻ്റോ സ്വദേശിനി മരിച്ചതിന് പിന്നാലെ സ്നോ സ്പോർട്സിലെ ആശങ്കകളും ചർച്ചയാകുന്നു. ആൽബർട്ടയിലെ സ്കീ റിസോർട്ടിൽ താരതമ്യേന അപകടസാധ്യത കുറഞ്ഞ ‘ഗ്രീൻ ലെവൽ’ പാതയിൽ സ്കീയിംഗ് നടത്തുന്നതിനിടെയാണ് ഇവർ അപ്രതീക്ഷിതമായി ആഴത്തിലുള്ള മഞ്ഞിലേക്ക് വീണത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടൊറൻ്റോ സ്വദേശിയായ ഫറാ മർച്ചൻ്റ് ആണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സ്കീയിംഗ് പോലുള്ള സ്നോ വിനോദങ്ങളിൽ ഏർപ്പെടുന്നവർ നേരിടുന്ന […]
വാൻകൂവറിൽ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരെ ആക്രമണം നടത്തിയ ആൾ പിടിയിൽ

വാൻകൂവറിൽ സ്ത്രീക്ക് നേരെ ആക്രമണം നടത്തിയ ആൾ പിടിയിൽ. ഡിസംബർ 31-നായിരുന്നു സംഭവം. നഗരമധ്യത്തിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീക്ക് നേരെ ഒരാൾ പെട്ടെന്ന് തുപ്പുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു ആക്രമണം. ദൃക്‌സാക്ഷികൾ ഉടൻ തന്നെ വിവരം പോലീസിനെ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്ഥർ സമീപപ്രദേശത്ത് വെച്ച് തന്നെ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. വരും ആഴ്ചകളിൽ ഇയാളെ കോടതിയിൽ ഹാജരാക്കും. ആക്രമണത്തിൽ ഭയന്നുപോയെങ്കിലും സ്ത്രീക്ക് ഗുരുതരമായ പരിക്കുകളില്ല. ഇത്തരം ആക്രമണങ്ങൾ ആശങ്കാജനകമാണെന്ന് പോലീസ് പറഞ്ഞു. സംശയാസ്പദമായ പെരുമാറ്റം […]
അമേരിക്കയുടെ ഫൗണ്ടിങ് ഫാദർ ബെഞ്ചമിൻ ഫ്രാങ്ക്ലിൻ കാനഡയെ അമേരിക്കയോട് ചേർക്കാൻ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി പുതിയ പുസ്തകം

അമേരിക്കയുടെ ഫൗണ്ടിങ് ഫാദർ എന്നറിയപ്പെടുന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിൻ ഒരിക്കൽ കാനഡയെ അമേരിക്കയോട് ചേർക്കാൻ ശ്രമിച്ചിരുന്നു എന്ന വെളിപ്പെടുത്തലുമായി പുറത്തിറങ്ങിയ പുതിയ പുസ്തകം ശ്രദ്ധേയമാകുന്നു. മാഡ്ലെയ്ൻ ഡ്രോഹൻ എഴുതിയ “He Did Not Conquer: Benjamin Franklin’s Failure to Annex Canada” എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ചുളഅള ചരിത്രവസ്തുതകൾ ഉള്ളത്. കാനഡയെ ഒരു സുരക്ഷാ ഭീഷണി എന്നതിനൊപ്പം അമേരിക്കയുടെ വിപുലീകരണത്തിനുള്ള മികച്ച അവസരവുമായുമാണ് ഫ്രാങ്ക്ലിൻ കണ്ടിരുന്നതെന്ന് ഡ്രോഹൻ വ്യക്തമാക്കുന്നു. 1770-കളിൽ, ഫ്രഞ്ച് കാനഡക്കാരെ അമേരിക്കൻ വിപ്ലവത്തിൽ പങ്കുചേരാൻ […]
ന്യൂയോർക്കിൽ ബ്രയൻ്റ് പാർക്കിന് സമീപം കനേഡിയൻ വിനോദസഞ്ചാരിക്ക് നേരെ ആക്രമണം

ന്യൂയോർക്കിൽ കനേഡിയൻ വിനോദസഞ്ചാരിക്ക് നേരെ ആക്രമണം. സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ട ബ്രയൻ്റ് പാർക്കിന് സമീപമാണ് സംഭവം നടന്നത്. ഷൂസിൻ്റെ ലേസ് കെട്ടാനായി താഴേക്ക് കുനിഞ്ഞപ്പോഴാണ് വിനോദസഞ്ചാരിക്ക് കുത്തേറ്റത്. കാനഡയിൽ നിന്നുള്ള 36 വയസ്സുകാരനാണ് ആക്രമിക്കപ്പെട്ടത്. അപരിചിതനായ ഒരാൾ ഇദ്ദേഹത്തെ കുത്തുകയായിരുന്നു. ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. കുത്തേറ്റയാളെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ അപകടാവസ്ഥ തരണം ചെയ്തതായാണ് റിപ്പോർട്ട്. സംഭവത്തിന് ഉത്തരവാദിയെന്ന് കരുതുന്ന ഒരാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ മാരകായുധം കൈവശം വെച്ചതിനും […]