റിമോട്ട് വർക്ക് ഓപ്ഷൻ അവസാനിക്കുന്നു; പുതുവർഷത്തിൽ ജീവനക്കാർ ഓഫീസിലേക്ക്

പുതുവർഷത്തിൽ കാനഡയിലുടനീളമുള്ള ആയിരക്കണക്കിന് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർ ഓഫീസിലെത്തണം. റിമോട്ട് വർക്ക് ഓപ്ഷൻ അവസാനിപ്പിക്കുകയാണെന്നും ജീവനക്കാർ ഓഫീസുകളിലേക്ക് മുഴുവൻ സമയവും തിരികെ വരേണ്ടിവരുമെന്നും അധികൃതർ അറിയിച്ചു. ജനുവരി 5 മുതൽ, ഒന്റാരിയോ പ്രവിശ്യാ സർക്കാർ ജീവനക്കാർ ആഴ്ചയിൽ അഞ്ച് ദിവസം ഓഫീസിൽ ജോലി ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ഫെബ്രുവരിയിൽ ആൽബർട്ടയിലെ പൊതുസേവനവും ഇതേ മാതൃക പിന്തുരുമെന്ന് പ്രവിശ്യാ സർക്കാർ വക്താവ് പറഞ്ഞു.അതേസമയം, ബാക്ക്-ടു-ഓഫീസ് നയത്തെക്കുറിച്ച് പൊതുമേഖലാ യൂണിയനുകളുമായി തന്റെ സർക്കാർ ചർച്ച നടത്തുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ […]
കാർബൺ മോണോക്സൈഡ് അലാറം: ഒൻ്റാരിയോയിൽ പുതിയ നിയമം പ്രാബല്യത്തിൽ

കാർബൺ മോണോക്സൈഡ് അലാറങ്ങളുമായി ബന്ധപ്പെട്ട പുതിയ നിയമം ജനുവരി ഒന്നിന് ഒൻ്റാരിയോയിൽ പ്രാബല്യത്തിൽ വന്നു. കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി, കൂടുതൽ വീടുകളിലും കെട്ടിടങ്ങളിലും കാർബൺ മോണോക്സൈഡ് അലാറങ്ങൾ സ്ഥാപിക്കണമെന്ന് സർക്കാർ നിർബന്ധമാക്കിയിട്ടുണ്ട്. നിലവിൽ കിടപ്പുമുറികൾക്ക് പുറത്ത് മാത്രം അലാറം മതിയെന്ന നിയമമാണ് ഇതോടെ മാറുന്നത്. മണമോ രുചിയോ നിറമോ ഇല്ലാത്ത മാരകമായ വാതകമായ കാർബൺ മോണോക്സൈഡ് യഥാസമയം തിരിച്ചറിഞ്ഞില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും മരണത്തിനും കാരണമായേക്കാം. ഇന്ധനം ഉപയോഗിക്കുന്ന ഉപകരണങ്ങളുള്ള വീടുകൾ, ഫർണസുകൾ, അടുപ്പുകൾ, ഫയർപ്ലേസുകൾ എന്നിവയുള്ള വീടുകളിൽ […]
എയർ ഇന്ത്യ പൈലറ്റ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് കാനഡ

കാനഡയിലെ വൻകൂവർ വിമാനത്താവളത്തിൽ പൈലറ്റ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ സംഭവത്തിൽ എയർ ഇന്ത്യയോട് അന്വേഷണം ആവശ്യപ്പെട്ട് കാനഡ. ഡിസംബർ 23-ന് വൻകൂവറിൽ നിന്ന് ഡൽഹിയിലേക്ക് പോകേണ്ടിയിരുന്ന AI186 എയർ ഇന്ത്യ വിമാനത്തിലെ ക്യാപ്റ്റൻ സൗരഭ് കുമാറിനെതിരെയാണ് റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് നടപടി സ്വീകരിച്ചത്. പൈലറ്റ് മദ്യപിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് നടത്തിയ രണ്ട് ബ്രീത്ത് അനലൈസർ പരിശോധനകളിലും ഫലം പോസിറ്റീവ് ആയതോടെ ഇയാളെ വിമാനത്തിൽ നിന്ന് ഉടൻ നീക്കം ചെയ്തു. കനേഡിയൻ ഏവിയേഷൻ റെഗുലേഷൻസ് (CARs) പ്രകാരമുള്ള സുരക്ഷാ നിയമങ്ങളുടെയും […]
കാനഡയിൽ വ്യാജഡോളർ സജീവം; ജാഗ്രത പാലിക്കണമെന്ന് റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡ

കാനഡയിൽ പുതുവർഷ വിപണികളിൽ വ്യാജ ഡോളർ സജീവമായതായി റീട്ടെയിൽ കൗൺസിൽ ഓഫ് കാനഡയുടെ (RCC) മുന്നറിയിപ്പ്. 20, 50, 100 ഡോളർ നോട്ടുകളുടെ അത്യാധുനികമായ വ്യാജ പതിപ്പുകളാണ് വിപണിയിൽ ഇറങ്ങിയിരിക്കുന്നത്. ഒറിജിനലിനെ വെല്ലുന്ന രീതിയിലുള്ള ഹോളോഗ്രാമുകളും സുരക്ഷാ സംവിധാനങ്ങളും ഈ നോട്ടുകളിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ സാധാരണക്കാർക്കും വ്യാപാരികൾക്കും ഇവ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു. കാനഡയിൽ റീട്ടെയിൽ മേഖലയിൽ മാത്രം പ്രതിവർഷം 900 കോടി ഡോളറിന്റെ നഷ്ടം ഇത്തരം തട്ടിപ്പുകളിലൂടെ സംഭവിക്കുന്നുണ്ടെന്നാണ് കണക്ക്. വ്യാജ നോട്ടുകൾ തിരിച്ചറിയാൻ നോട്ടിലെ […]
കാനഡയിൽ ഈ വർഷം പൊതുതിരഞ്ഞെടുപ്പിന് സാധ്യത: ടോറി എംപി ടെഡ് ഫോക്ക്

ഈ വർഷം രാജ്യം വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്ന് കൺസർവേറ്റീവ് എംപി ടെഡ് ഫോക്ക്. ന്യൂനപക്ഷ ഭരണകൂടം എന്ന നിലയിൽ സഭയിൽ ബജറ്റും മറ്റ് ബില്ലുകളും പാസാക്കിയെടുക്കാൻ ലിബറൽ പാർട്ടിക്ക് വലിയ വെല്ലുവിളികൾ നേരിടേണ്ടി വരുന്ന സാഹചര്യം കണക്കിലെടുത്താണ് ഫാൽക്കിന്റെ പരാമർശം. സംഭവബഹുലമായ രാഷ്ട്രീയ മാറ്റങ്ങൾ കണ്ട ഒരു വർഷത്തിലൂടെയാണ് കനേഡിയൻ ജനത കടന്നുപോയതെന്ന് ഫോക്ക് പറയുന്നു. ജസ്റ്റിൻ ട്രൂഡോയുടെ രാജിക്ക് പിന്നാലെ മാർക്ക് കാർണി പ്രധാനമന്ത്രിയായി അധികാരമേറ്റു. എന്നാൽ, കാർണിയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ സാമ്പത്തിക […]
യുക്രെയ്‌ൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച: ഫ്രാൻസ് സന്ദർശനത്തിന് കാർണി

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ചർച്ചകൾ ശക്തമാകുന്നതിനിടെ, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത ആഴ്ച ഫ്രാൻസ് സന്ദർശിക്കും. പാരിസിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്ന യോഗത്തിൽ അദ്ദേഹം പങ്കെടുക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യുക്രെയ്‌ൻ സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തും. യുക്രെയ്നിന്റെ സുരക്ഷ ഉറപ്പ് നൽകുന്നതിനും റഷ്യയുടെ ഭാവി അധിനിവേശങ്ങൾ തടയുന്നതിനും ലക്ഷ്യമിട്ടുള്ള സമാധാന കരാറിനായി കാർണി സമ്മർദ്ദം ചെലുത്തും. കഴിഞ്ഞ ആഴ്ച നോവ സ്കോട്ടിയയിലെ ഹാലിഫാക്സിൽ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ കാർണി, […]
സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്; 115 പേർക്ക് പരുക്ക്

ബേൺ: സ്വിറ്റ്സർലൻഡിൽ പുതുവത്സരാഘോഷത്തിനിടെ റിസോർട്ടിലുണ്ടായ സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടെന്ന് രാജ്യാന്തര വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. 115 പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ചിലർ മറ്റു രാജ്യക്കാരാണെന്ന് അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. ഇറ്റലി സ്വദേശികളായ 16 പേരെ കാണാതായെന്നും റിപ്പോർട്ടുകളുണ്ട്. ക്രാൻസ്–മൊണ്ടാനയിലെ സ്വിസ് സ്കീ റിസോർട്ടിലെ ബാറിലാണ് പ്രാദേശിക സമയം പുലർച്ചെ 1.30ഓടെ സ്ഫോടനമുണ്ടായത്. രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി ആംബുലൻസുകളും ഹെലിക്കോപ്റ്ററുകളും സ്ഥലത്തേക്ക് എത്തിയിരുന്നു. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി വെടിക്കെട്ട് നടത്തരുതെന്ന് പ്രദേശത്തെ മുനിസിപ്പാലിറ്റി […]
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്കു നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം: യുഎസിന് തെളിവ് നൽകുമെന്ന് റഷ്യ, പ്രതികരണം യുഎസ് ഇന്റലിജൻസ് റഷ്യൻ വാദം തള്ളിയതിനു പിന്നാലെ

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വസതിക്കു നേരെ യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയതിന്റെ തെളിവ് യുഎസിന് നൽകുമെന്ന് റഷ്യ. യുക്രെയ്‌ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന റഷ്യൻ വാദം യുഎസ് ഇന്റലിജൻസ് തള്ളിയതിനു പിന്നാലെയാണ് പ്രതികരണവുമായി റഷ്യ രംഗത്തെത്തിയത്. ആക്രമണശ്രമത്തിനിടെ തകർത്ത യുക്രെയ്‌ന്റെ ഡ്രോണിൽ നിന്നുള്ള ഡേറ്റ വേർതിരിച്ചെടുക്കുകയും ഡീകോഡ് ചെയ്യുകയും ചെയ്‌തെന്ന് റഷ്യ അവകാശപ്പെട്ടു. ഡ്രോൺ ലക്ഷ്യമിട്ടത് റഷ്യൻ പ്രസിഡന്റിന്റെ വസതിയായിരുന്നുവെന്ന് ലഭിച്ച വിവരങ്ങൾ വ്യക്തമാക്കുന്നതായും റഷ്യ പറഞ്ഞു. ഈ വിവരങ്ങൾ യുഎസുമായി പങ്കുവയ്ക്കാമെന്നാണ് റഷ്യ […]
911 സേവനം അനാവശ്യമായി ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നു; 2025-ൽ ലഭിച്ച വിചിത്രമായ ഫോൺ കോളുകളുടെ പട്ടിക പുറത്തുവിട്ട് ഇ-കോം

2025-ൽ തങ്ങൾക്ക് ലഭിച്ച ഏറ്റവും വിചിത്രമായ ഫോൺ കോളുകളുടെ പട്ടിക പുറത്തുവിട്ട് ബി.സി.യിലെ 911 സേവനം നിയന്ത്രിക്കുന്ന കമ്പനിയായ ഇ-കോം. അടിയന്തര സാഹചര്യങ്ങളിലല്ലാതെ എത്രയധികം ആളുകൾ 911-ലേക്ക് വിളിക്കുന്നുണ്ടെന്ന് കൂടി ഈ പട്ടിക വ്യക്തമാക്കുന്നുണ്ട്. ഇത്തരം അനാവശ്യ കോളുകൾ വിലപ്പെട്ട സമയം കളയുന്നതായും, യഥാർത്ഥ അപകടത്തിൽപ്പെട്ടവർക്ക് സഹായം ലഭിക്കാൻ ഇത് താമസം വരുത്തുമെന്നും ഇ-കോം മുന്നറിയിപ്പ് നൽകുന്നു. വാങ്ങിയ എയർ ഫ്രയർ തിരികെ എടുക്കാൻ വാൾമാർട്ട് തയ്യാറാകുന്നില്ല എന്ന പരാതിയുമായി 911-ലേക്ക് വിളിച്ചവരുണ്ട്. കൈവശമുള്ള ബാഗിന് വിമാനത്തിൽ […]
കാൽഗറിയിലെ ‘ബിയർസ്‌പൊ സൗത്ത് ഫീഡർ മെയിനിൽ’ വലിയ വിള്ളൽ; നഗരത്തിൽ അനിശ്ചിതകാലത്തേക്ക് ജലവിതരണത്തിന് നിയന്ത്രണം

കാൽഗറിയിലെ പ്രധാന ജലവിതരണ പൈപ്പായ ‘ബിയർസ്‌പൊ സൗത്ത് ഫീഡർ മെയിനിൽ’ വലിയ വിള്ളൽ കണ്ടെത്തിയതിനെത്തുടർന്ന് നഗരത്തിൽ അനിശ്ചിതകാലത്തേക്ക് ജലവിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ചൊവ്വാഴ്ച രാത്രി എട്ട് മണിയോടെ സാർസി ട്രയലിനും 16 അവന്യൂവിനും സമീപമാണ് നഗരത്തെയാകെ ബാധിച്ച ഈ പൈപ്പ് തകരാർ ഉണ്ടായത്. 2024 ജൂണിൽ സമാനമായ രീതിയിൽ തകരാർ സംഭവിച്ച അതേ പ്രധാന പൈപ്പ് ലൈനിലാണ് ഇപ്പോൾ വീണ്ടും വിള്ളലുണ്ടായിരിക്കുന്നത്. പൈപ്പ് തകർന്നതിനെത്തുടർന്ന് പ്രദേശത്തെ റോഡുകൾ അടയ്ക്കുകയും നൂറുകണക്കിന് വീടുകളിലും സ്ഥാപനങ്ങളിലും വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം […]
