2026 ഫിഫ ലോകകപ്പ് മത്സരങ്ങൾക്കായി ടൊറൻ്റോ ഒരുങ്ങുമ്പോൾ, നഗരത്തിൽ കനത്ത ഗതാഗത നിയന്ത്രണങ്ങൾ നടപ്പിലാക്കുമെന്ന് സിറ്റി കൗൺസിൽ അറിയിച്ചു. മത്സരദിവസങ്ങളിൽ സ്റ്റേഡിയത്തിലേക്കും പരിസര പ്രദേശങ്ങളിലേക്കും എത്തുന്ന ആയിരക്കണക്കിന് ആളുകളെ പരിഗണിച്ചാണ് സിറ്റി കൗൺസിൽ പുതിയ ‘മൊബിലിറ്റി പ്ലാൻ’ തയ്യാറാക്കിയിരിക്കുന്നത്.
മത്സരദിവസങ്ങളിൽ ബാതര്സ്റ്റ് സ്ട്രീറ്റ് മുതൽ ബ്രിട്ടിഷ് കൊളംബിയ റോഡ് വരെയുള്ള ഭാഗം പൂർണ്ണമായും അടച്ചിടും. ലേക് ഷോർ ബൊളിവാർഡ് വെസ്റ്റ് മുതൽ ഈസ്റ്റ് ലിബർട്ടി സ്ട്രീറ്റ് വരെയുള്ള ഭാഗങ്ങളിൽ നിയന്ത്രണമുണ്ടാകും. നഗരത്തിലെ മറ്റു ചില റോഡുകളും അടച്ചിടുന്നത് സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
യാത്രക്കാർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും സിറ്റി കൗൺസിൽ തീരുമാനിച്ചിട്ടുണ്ട്. പൊതുഗതാഗതം ഉപയോഗിക്കുന്നവർക്കായി പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. സർവീസ് നടത്തുന്ന ബസ്സുകളുടെയും ട്രെയിനുകളുടെയും എണ്ണം വർദ്ധിപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ജൂൺ 12 മുതൽ ജൂലൈ 2 വരെ ടൊറന്റോ സ്റ്റേഡിയത്തിൽ ആറ് മത്സരങ്ങളാണ് നടക്കുന്നത്. ടൂർണമെന്റ് സമയത്ത് നഗരത്തിലെ വാഹനത്തിരക്ക് 15 ശതമാനം വരെ വർദ്ധിക്കുമെന്നാണ് കണക്കാക്കുന്നത്. ഏപ്രിൽ അവസാനത്തോടെ ഗതാഗത പരിഷ്കരണത്തിന്റെ ഒരു പൂർണ്ണ ചിത്രം വരും







