എന്റെ മൂന്ന് മക്കൾക്ക് ഇനി ആരുണ്ട്? പ്രശാന്തിന്റെ ഭാര്യ വൈകാരികമായി പ്രതികരിക്കുന്ന വീഡിയോ സാമുഹമാധ്യമത്തിൽ ചർച്ചയാകുന്നു, സംഭവത്തിൽ എഡ്മന്റണിൽ പ്രതിഷേധം ഇരമ്പുന്നു

എഡ്മന്റൺ: കാനഡയിലെ എഡ്മന്റണിൽ നെഞ്ചുവേദനയുമായി എത്തിയ മലയാളി യുവാവ് പ്രശാന്ത് ശ്രീകുമാർ (44) ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ഗ്രേ നൺസ് ഹോസ്പിറ്റലിനെതിരെ (Grey Nuns Hospital) ഗുരുതര ആരോപണങ്ങളുമായി കുടുംബം. ആശുപത്രിയുടെ അനാസ്ഥ തന്റെ ഭർത്താവിന്റെ ജീവൻ കവർന്നുവെന്ന് പ്രശാന്തിന്റെ ഭാര്യ വിതുമ്പലോടെ പറഞ്ഞു. എട്ട് മണിക്കൂറോളം ചികിത്സ നൽകാതെ പ്രശാന്തിനെ വെയിറ്റിംഗ് റൂമിൽ ഇരുത്തിയത് കൊലപാതകത്തിന് തുല്യമാണെന്ന് അവർ ആരോപിച്ചു. തിങ്കളാഴ്ച ജോലിസ്ഥലത്ത് വെച്ച് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് പ്രശാന്തിനെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ […]
അച്ഛാ, എനിക്ക് വേദന സഹിക്കാൻ കഴിയുന്നില്ല…. ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ എട്ട് മണിക്കൂറിലധികം കാത്തിരുന്ന ഇന്ത്യൻ വംശജൻ മരിച്ചു

കാനഡയിലെ ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ നെഞ്ച് വേദനയുമായി എട്ട് മണിക്കൂറോളം കാത്തിരുന്ന ഇന്ത്യൻ വംശജൻ മരണത്തിന് കീഴടങ്ങി. കാനഡയിലെ എഡ്മണ്ടണിലുള്ള ഗ്രേ നൺസ് കമ്മ്യൂണിറ്റി ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് മുന്നിൽ എട്ട് മണിക്കൂറിലധികം കാത്തിരുന്ന ശേഷം, മൂന്ന് കുട്ടികളുടെ അച്ഛനും 44 -കാരനുമായ ഇന്ത്യൻ വംശജൻ മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഠിനമായ നെഞ്ചുവേദനയെക്കുറിച്ച് ആവർത്തിച്ച് പരാതിപ്പെട്ടിട്ടും ആശുപത്രി അധികൃതർ യാതൊന്നും ചെയ്തില്ലെന്ന് അദ്ദേഹത്തിൻറെ ഭാര്യ ആരോപിച്ചു. അക്കൗണ്ടൻറും […]