ഇ.കോളി: പിൽസ്ബറി പിസ്സ പോപ്‌സ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചു

ഇ.കോളി അണുബാധയെ തുടർന്ന് പിൽസ്ബറി ബ്രാൻഡ് പിസ്സ പോപ്‌സ് തിരിച്ചുവിളിച്ചതായി കനേഡിയൻ ഫുഡ് ഇൻസ്പെക്ഷൻ ഏജൻസി (CFIA) അറിയിച്ചു. 2026 ജൂൺ 9,10 തീയതികളിൽ പായ്ക്ക് ചെയ്‌ത 760 ഗ്രാം, 2.85 കിലോഗ്രാം പാക്കറ്റുകളിൽ വിൽക്കുന്ന പിസ്സ പോപ്‌സ് പെപ്പറോണി, ബേക്കൺ പിസ്സ, മൂന്ന് കിലോഗ്രാം ബോക്സുകളിലായി വിൽക്കുന്ന സുപ്രീമോ എക്‌സ്ട്രീം പെപ്പറോണി, ബേക്കൺ സ്‌നാക്‌സ്,380 ഗ്രാം പാക്കേജുകളിലായി വിൽക്കുന്ന റെഡ്‌ഹോട്ട് പെപ്പറോണി, ബേക്കൺ എന്നിവയാണ് തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്രോസൺ ലഘുഭക്ഷണങ്ങളിൽ ഗുരുതരമായ രോഗത്തിന് കാരണമാകുന്ന ബാക്ടീരിയയായ ഇ. […]
നികുതി തട്ടിപ്പ് തടയാൻ കർശന നിയമപരിഷ്കാരവുമായി ഫെഡറൽ സർക്കാർ

കാനഡ റവന്യൂ ഏജൻസിയെ (സിആർഎ) കബളിപ്പിച്ച് രാജ്യാന്തര തട്ടിപ്പ് സംഘങ്ങൾ കോടിക്കണക്കിന് ഡോളർ തട്ടിയെടുത്ത പശ്ചാത്തലത്തിൽ, ഫെഡറൽ ബജറ്റിൽ പുതിയ നിയമപരിഷ്കാരത്തിന് നിർദ്ദേശം. ‘കറൗസൽ സ്കീം’ എന്നറിയപ്പെടുന്ന സങ്കീർണ്ണമായ നികുതി തട്ടിപ്പ് തടയാൻ ‘റിവേഴ്സ് ചാർജ് മെക്കാനിസം’ നടപ്പിലാക്കാനാണ് സർക്കാർ തീരുമാനം. വ്യാജ കമ്പനികളുടെ ശൃംഖലയുണ്ടാക്കി സാധനങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്ന് കാണിക്കുകയും, യഥാർത്ഥത്തിൽ നികുതി അടയ്ക്കാതെ തന്നെ സർക്കാരിൽ നിന്ന് ജിഎസ്ടി/എച്ച്എസ്ടി റീഫണ്ടുകൾ കൈക്കലാക്കുകയും ചെയ്യുന്ന രീതിയാണിത്. 2017 മുതൽ 2023 വരെയുള്ള കാലയളവിൽ 110 […]
ഗ്രോസറി ഉൽപ്പന്നങ്ങൾക്ക് വിലനിയന്ത്രണവുമായി മാനിറ്റോബ സർക്കാർ

കുതിച്ചുയരുന്ന ജീവിതച്ചെലവിനെ പിടിച്ചു നിർത്താൻ ഗ്രോസറി ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കാൻ ഒരുങ്ങുകയാണ് മാനിറ്റോബ സർക്കാർ. സ്റ്റോറിൽ നിന്നും വാങ്ങുന്ന സാധനത്തിന് ഓൺലൈൻ വഴി വ്യത്യസ്ത വില ഈടാക്കുന്ന ‘ഡിഫറൻഷ്യൽ പ്രൈസിങ്’ രീതി അവസാനിപ്പിക്കാനാണ് പ്രീമിയർ വാബ് കിന്യൂവിന്‍റെ ലക്ഷ്യം. ഉപഭോക്താക്കളുടെ വിവരങ്ങൾ ശേഖരിച്ച് തേർഡ് പാർട്ടി ആപ്പുകൾ വഴി നടത്തുന്ന ഈ വില വ്യതിയാനം ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതാണെന്ന് പ്രീമിയർ പറയുന്നു. ഉപഭോക്താക്കൾക്ക് ന്യായമായ വില ഉറപ്പാക്കാനായി കൂടുതൽ ശക്തമായ നിയമ നിർമാണങ്ങളുമായി മുന്നോട്ട് പോകാനാണ് സർക്കാർ […]
നോവ സ്കോട്ടിയയിൽ ക്രിസ്മസ് ട്രീ വിൽപ്പനയിൽ വൻ വർധന

നോവ സ്കോട്ടിയയിൽ ഈ വർഷം ക്രിസ്മസ് ട്രീ വിൽപ്പനയിൽ വലിയ വർധന ഉണ്ടായതായി റിപ്പോർട്ട്. ക്രിസ്മസിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഹാലിഫാക്സിലെ മിക്ക കടകളിലും ട്രീകൾ ഇതിനോടകം വിറ്റുതീർന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻവർഷത്തെ അപേക്ഷിച്ച് പ്രാദേശിക വിപണിയിൽ 10 ശതമാനത്തിലധികം വർധന ഉണ്ടായതായി ക്രിസ്മസ് ട്രീ കൗൺസിൽ ഓഫ് നോവ സ്കോട്ടിയ പ്രസിഡന്റ് മൈക്ക് ഹാർലോ അറിയിച്ചു. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള മരങ്ങൾ ലഭ്യമാകുന്നത് ഉപഭോക്താക്കളെ ആകർഷിക്കുന്ന പ്രധാന ഘടകമാണ്. പ്രാദേശിക വിപണിയിൽ മുന്നേറ്റമുണ്ടായെങ്കിലും അമേരിക്ക ഉൾപ്പെടെയുള്ള […]
റേഞ്ചില്ലെങ്കിലും പേടിക്കേണ്ട, മുന്നറിയിപ്പെത്തും: ‘അലർട്ട് റെഡി’ പരിഷ്കരിക്കാൻ കാനഡ

കാനഡയുടെ അടിയന്തര സുരക്ഷാ മുന്നറിയിപ്പ് സംവിധാനമായ ‘അലർട്ട് റെഡി’ കൂടുതൽ കാര്യക്ഷമമാക്കുമെന്ന് ഫെഡറൽ സർക്കാർ. വിദൂര ഗ്രാമങ്ങളിലും ഫസ്റ്റ് നേഷൻ മേഖലകളിലും ഹൈവേകളിലും പലപ്പോഴും മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ ഇത്തരം മുന്നറിയിപ്പുകൾ എത്തുന്നില്ലെന്ന പരാതി പരിഹരിക്കാനാണ് നവീകരണം. ഇതിനായി 5.54 കോടി ഡോളറിന്റെ പദ്ധതിയാണ് ഫെഡറൽ സർക്കാർ നടപ്പിലാക്കുന്നത്. 2026-27 സാമ്പത്തിക വർഷം മുതൽ നാല് വർഷത്തേക്കാണ് തുക അനുവദിച്ചിരിക്കുന്നത്. നിലവിൽ ഇംഗ്ലീഷിലും ഫ്രഞ്ചിലും മാത്രം ലഭ്യമായ മുന്നറിയിപ്പുകൾ പ്രാദേശിക ഗോത്രവർഗ്ഗ ഭാഷകളിലും ലഭ്യമാക്കണമെന്ന് വിവിധ സംഘടനകൾ […]
എഡ്മിന്‍റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് ക്രിസ്മസ് ആഘോഷം ‘ക്രിസ്ബെൽസ് 2025’ 26-ന്

എഡ്മിന്‍റൻ : നഗരത്തിലെ വിവിധ കേരളാ ക്രൈസ്തവ സഭകളുടെ ഐക്യവേദിയായ എഡ്മിന്‍റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് (ഇ.ഇ.എഫ്) പത്താം വാർഷിക നിറവിൽ. പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വാർഷിക ക്രിസ്മസ് സംഗമം ‘ക്രിസ്ബെൽസ്’ ഡിസംബർ 26-ന് 50-ാം സ്ട്രീറ്റിലെ മിറേജ് ബാങ്ക്വറ്റ് ഹാളിൽ നടക്കും. ഫോർട്ട് സസ്‌കാച്വൻ എം.പി ഗാർനെറ്റ് ജീനിയസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. ഫെലോഷിപ്പിന്റെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും ചടങ്ങിൽ അദ്ദേഹം നിർവ്വഹിക്കും. എഡ്മിന്‍റൻ എക്യുമെനിക്കൽ ഫെലോഷിപ്പ് പ്രസിഡന്റ് റവ. തോമസ് പൂതിയോട്ട് ക്രിസ്മസ് സന്ദേശം […]
