newsroom@amcainnews.com

വാൻകൂവർ നഗരത്തിലെ പാർക്കിംഗ് മെഷീനുകളിൽ വ്യാജ ക്യുആർ കോഡ് സ്റ്റിക്കറുകൾ സ്ഥാപിച്ച് തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശം

വാൻകൂവർ നഗരത്തിലെ പാർക്കിംഗ് മെഷീനുകളിൽ വ്യാജ ക്യു.ആർ (QR) കോഡ് സ്റ്റിക്കറുകൾ പതിപ്പിച്ചുകൊണ്ടുള്ള പുതിയ തട്ടിപ്പിനെതിരെ അധികൃതർ ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകി. ഈ ക്യു.ആർ കോഡുകൾ സ്കാൻ ചെയ്താൽ ‘PayByPhone’ എന്ന ഔദ്യോഗിക വെബ്‌സൈറ്റിനോട് സാമ്യമുള്ള വ്യാജ സൈറ്റിലേക്കാണ് ലിങ്ക് പോകുന്നത്. പാർക്കിംഗ് പേയ്‌മെൻ്റുകൾക്കായി തങ്ങൾ ക്യു.ആർ കോഡുകൾ ഉപയോഗിക്കുന്നില്ലെന്ന് നഗരസഭ വ്യക്തമാക്കി. ഡ്രൈവർമാർ ഔദ്യോഗികമായ ‘PayByPhone’ ആപ്പ് വഴിയോ, മെഷീനുകളിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ അല്ലെങ്കിൽ നാണയങ്ങൾ (Coins) ഉപയോഗിച്ചോ മാത്രമേ പണമടയ്ക്കാവൂ എന്ന് അധികൃതർ […]

വിദേശ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും വ്യാജവാഗ്ദാനങ്ങൾ നൽകി; കാനഡയിലെ സ്വകാര്യ കോളേജ് പൂട്ടാൻ ഉത്തരവിട്ട് അധികൃതർ

വിദേശ വിദ്യാർത്ഥികളെ കബളിപ്പിച്ചതിനെ തുടർന്ന് കാനഡയിലെ സ്വകാര്യ കോളേജ് പൂട്ടാൻ ഉത്തരവിട്ട് അധികൃതർ. വിദേശ വിദ്യാർത്ഥികളെ തെറ്റിദ്ധരിപ്പിക്കുകയും കോഴ്‌സുകളെക്കുറിച്ചും ജോലിസാധ്യതകളെക്കുറിച്ചും വ്യാജവാഗ്ദാനങ്ങൾ നൽകുകയും ചെയ്തതിനെത്തുടർന്നാണ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രമുഖ സ്വകാര്യ കോളേജായ പസഫിക് ലിങ്ക് കോളേജ് (PLC) അടച്ചു പൂട്ടിയത്. ഒക്ടോബർ 8-നാണ് പ്രവിശ്യാ ഇൻസ്പെക്ടർമാരുടെ റിപ്പോർട്ടിനെത്തുടർന്ന് കോളേജിൻ്റെ സർട്ടിഫിക്കേഷൻ അധികൃതർ റദ്ദാക്കിയത്. കോഴ്‌സ് ക്രെഡിറ്റിനായി വിദ്യാർത്ഥികളെ നിർബന്ധപൂർവ്വം രാഷ്ട്രീയ പ്രചാരണങ്ങളിൽ പങ്കെടുപ്പിച്ചുവെന്ന ഗൗരവകരമായ ആരോപണവും കോളേജിനെതിരെ ഉയർന്നിട്ടുണ്ട്. ആയിരക്കണക്കിന് ഡോളർ ട്യൂഷൻ ഫീസ് നൽകി പഠിക്കുന്ന […]

എഡ്മൻ്റണിലുണ്ടായത് ആസൂത്രിതമായ ഇരട്ടക്കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; ഇന്ത്യൻ വംശജരുടെ മരണത്തിൽ അന്വേഷണം ഊർജിതം

എഡ്മൻ്റണിലുണ്ടായത് ആസൂത്രിതമായ ഇരട്ടക്കൊലപാതകമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, ​സിൽവർബെറിക്ക് സമീപമുണ്ടായ വെടിവെപ്പിൽ കൊല്ലപ്പെട്ടത് ഇന്ത്യൻ വംശജരായ രൺവീർ ഗിൽ (20), ഗുർദീപ് സിംഗ് (26) എന്നിവരാണെന്ന് പോലീസ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പ്രകാരം ഒന്നിലധികം വെടിയുണ്ടകൾ ഏറ്റതാണ് മരണകാരണമെന്നും ഇത് ആസൂത്രിതമായ കൊലപാതകമാണെന്നും പോലീസ് വ്യക്തമാക്കി. വെള്ളിയാഴ്ച പുലർച്ചെ 1:45-ഓടെ 32 സ്ട്രീറ്റിനും 26 അവന്യൂവിനും സമീപം വെടിയൊച്ച കേട്ടെന്ന വിവരത്തെത്തുടർന്ന് എത്തിയ ഉദ്യോഗസ്ഥർ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ​ഒരു പാർട്ടിയിൽ പങ്കെടുക്കവേ ഭക്ഷണം കഴിക്കാൻ പുറത്തേക്ക് […]

ലോകത്തിലെ ആദ്യത്തെ പറക്കും കാർ ഉടൻ വിപണിയിലെത്തും; കാറുകൾ നിർമ്മിക്കുന്നത് കാലിഫോർണിയ ആസ്ഥാനമായ ‘അലഫ് എയറോനോട്ടിക്സ്’

ലോകത്തിലെ ആദ്യത്തെ പറക്കും കാർ (Flying Car) ഉടൻ തന്നെ ഉപഭോക്താക്കൾക്ക് വാങ്ങാൻ കഴിയുമെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള ഒരു കമ്പനി അറിയിച്ചു. ‘അലഫ് എയറോനോട്ടിക്സ്’ (Alef Aeronautics) എന്ന കമ്പനിയാണ് ഈ ഫ്ലൈയിങ് കാറുകൾ നിർമ്മിക്കുന്നത്. 2026-ഓടെ വിതരണം തുടങ്ങാൻ കഴിയുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്. ‘മോഡൽ എ’ എന്ന് പേരിട്ടിരിക്കുന്ന ഈ കാറിന് യു.എസ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ്റെ അംഗീകാരം ഇതിനോടകം ലഭിച്ചുകഴിഞ്ഞു. ഈ അനുമതി ലഭിച്ചതോടെ കമ്പനിക്ക് കാർ റോഡിലൂടെ ഓടിക്കാനും ആകാശത്തിലൂടെ പറത്തി പരീക്ഷിക്കാനും […]

അമേരിക്കയിലെ കുട്ടികൾക്കായി സർക്കാർ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപം, ‘ട്രംപ് അക്കൗണ്ടുകൾ’; ജനിക്കുമ്പോൾ 1,000 ഡോളർ നിക്ഷേപം

വാഷിംഗ്ടൺ: അമേരിക്കയിലെ കുട്ടികൾക്കായി സർക്കാർ പിന്തുണയോടെയുള്ള പ്രത്യേക നിക്ഷേപ പദ്ധതിയായ ‘ട്രംപ് അക്കൗണ്ടുകൾ’ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് പ്രഖ്യാപിച്ചു. കുട്ടികൾക്ക് ജനനസമയത്ത് തന്നെ സാമ്പത്തിക അടിത്തറ ഉറപ്പാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2025 ജനുവരി 1 നും 2028 ഡിസംബർ 31-നും ഇടയിൽ ജനിക്കുന്ന ഓരോ യു.എസ് പൗരനായ കുട്ടിക്കും സർക്കാർ 1,000 ഡോളർ വീതം അക്കൗണ്ടിൽ നിക്ഷേപിക്കും. പ്രതിവർഷം 5,000 ഡോളർ വരെ മാതാപിതാക്കൾക്ക് ഈ അക്കൗണ്ടിൽ നിക്ഷേപിക്കാം. വിരമിക്കൽ പ്രായമെത്തുമ്പോൾ ഈ […]