ലോകത്തെ പ്രമുഖ രാജ്യങ്ങൾക്കായി രൂപീകരിക്കുന്ന ഡിഫൻസ് ബാങ്കിൻ്റെ ആസ്ഥാനമാകാനുള്ള താല്പര്യം അറിയിച്ച് ടൊറൻ്റോ; 3,500 തൊഴിലവസരങ്ങൾ നൽകുക ലക്ഷ്യം

ലോകത്തെ പ്രമുഖ രാജ്യങ്ങൾക്കായി രൂപീകരിക്കുന്ന പുതിയ പ്രതിരോധ ബാങ്കിൻ്റെ (Defence Bank) ആസ്ഥാനമാകാനുള്ള താല്പര്യം ഔദ്യോഗികമായി അറിയിച്ച് ടൊറൻ്റോ രംഗത്തെത്തി. ഡിഫൻസ്, സെക്യൂരിറ്റി ആൻഡ് റെസിലിയൻസ് ബാങ്ക് (DSRB) എന്ന് പേരിട്ടിരിക്കുന്ന ഈ ആഗോള സാമ്പത്തിക സ്ഥാപനം ടൊറൻ്റോയിൽ വരികയാണെങ്കിൽ, ഗ്രേറ്റർ ടൊറൻ്റോ ഏരിയയിൽ (GTA) മാത്രം ഏകദേശം 3,500 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രതിരോധം, സുരക്ഷ, സുസ്ഥിരത എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് ധനസഹായം നൽകുകയാണ് ഈ ബാങ്കിൻ്റെ പ്രധാന ലക്ഷ്യം. നാറ്റോ (NATO) […]
കാനഡയിലെ ആമസോൺ വെയർഹൗസിൽ 20 ലക്ഷം ഡോളറിൻ്റെ കവർച്ച: രണ്ട് ജീവനക്കാർ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

കാനഡയിലെ അജാക്സിലുള്ള ആമസോൺ ഫുൾഫിൽമെൻ്റ് സെൻ്ററിൽ നിന്ന് രണ്ട് വർഷത്തിനിടെ 20 ലക്ഷം ഡോളർ വിലമതിക്കുന്ന സാധനങ്ങൾ മോഷ്ടിച്ച സംഭവത്തിൽ അഞ്ച് പേരെ ഡർഹാം റീജിയണൽ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ രണ്ട് പേർ ആമസോണിലെ തന്നെ ജീവനക്കാരാണ്. കഴിഞ്ഞ നവംബറിൽ ആമസോണിൻ്റെ സുരക്ഷാ വിഭാഗം നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വൻ കവർച്ചാ വിവരം പുറത്തുവന്നത്. പ്രതികൾ വെയർഹൗസിൽ നിന്ന് വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങളും മറ്റും കടത്തി വിപണിയിൽ മറിച്ചുവിൽക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. അന്വേഷണത്തിൻ്റെ […]
കാനഡയിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വച്ചതിന് പിടിക്കപ്പെട്ടയാളെ നാടുകടത്താത്തത് വിവാദമാകുന്നു

കാനഡയിൽ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കൈവശം വച്ചതിന് പിടിക്കപ്പെട്ടയാളെ നാടുകടത്താത്തത് വലിയ വിവാദമാകുന്നു. സാധാരണഗതിയിൽ, കുടിയേറ്റക്കാർ ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടാൽ അവരെ നാടുകടത്തുകയാണ് പതിവ്. എന്നാൽ ഈ കേസിൽ, ശിക്ഷാ നടപടികളിലെ ചില സാങ്കേതികമായ ‘ഇളവുകൾ’ കാരണം അയാൾക്ക് കാനഡയിൽ തന്നെ തുടരാൻ അനുവാദം ലഭിക്കുകയായിരുന്നു. കോടതി വിധിച്ച ജയിൽ ശിക്ഷ, നിയമപരമായി ഒരാളെ പുറത്താക്കാൻ ആവശ്യമായ അത്രയും ദീർഘമല്ലാത്തതിനാലാണ് നാടുകടത്തൽ നടപടി ഒഴിവായത്. കാനഡയുടെ ഇമിഗ്രേഷൻ നിയമങ്ങളിലെ പോരായ്മയാണിതെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഗുരുതരമായ കുറ്റകൃത്യങ്ങളെ […]
ടൊറൻ്റോയിലെ സബ്‌വേ ട്രെയിനിൽ കത്തിയുമായി പരിഭ്രാന്തി പടർത്തി യാത്രക്കാരൻ; “സബ്‌വേ ഹീറോ” ഉപദേശിച്ചു അക്രമി ട്രെയിനിൽനിന്ന് ഇറങ്ങിപ്പോയി!

സബ്‌വേ ട്രെയിനിൽ കത്തിയുമായി പരിഭ്രാന്തി പടർത്തി യാത്രക്കാരിലൊരാൾ. ഈ ആഴ്ച ടൊറൻ്റേോയിലെ സബ്‌വേ ട്രെയിനിലായിരുന്നു സംഭവം. ഇത് എല്ലാ യാത്രക്കാരെയും വലിയ ആശങ്കയിലാഴ്ത്തി. ഒടുവിൽ സമചിത്തതയോടെ ഇടപെട്ട ഒരു യാത്രക്കാരൻ്റെ നടപടികളാണ് സ്ഥിതിഗതി ശാന്തമാക്കിയത്. കത്തി കൈവശം വെച്ചിരുന്ന ആളോട് അദ്ദേഹം വളരെ ദൃഢതയോടെ സംസാരിച്ചു. ആരെയും ഉപദ്രവിക്കാതെ ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോകാൻ അദ്ദേഹം ആ വ്യക്തിയെ ഉപദേശിച്ചു. ട്രെയിനിലെ മറ്റ് യാത്രക്കാർ ശ്വാസമടക്കിപ്പിടിച്ചാണ് ഈ രംഗങ്ങൾ കണ്ടുനിന്നത്. ഒടുവിൽ ആ വ്യക്തി ട്രെയിനിൽ നിന്ന് പുറത്തിറങ്ങുകയും […]
‘ടിക് ടോക്ക് യു.എസ്’; അമേരിക്കയിൽ പ്രവർത്തനം തുടരാൻ യുഎസ് കമ്പനികളുമായി സംയുക്ത സംരംഭത്തിന് കരാർ ഒപ്പിട്ട് ടിക് ടോക്

അമേരിക്കയിൽ പ്രവർത്തനം തുടരുന്നതിനായി യുഎസ് കമ്പനികളുമായി സംയുക്ത സംരംഭത്തിന് കരാർ ഒപ്പിട്ട് ടിക് ടോക്. ഒറാക്കിൾ, സിൽവർ ലേക്ക്, MGX എന്നീ സ്ഥാപനങ്ങളുമായാണ് കമ്പനി കരാറിൽ ഒപ്പിട്ടത്. ഈ മൂന്ന് നിക്ഷേപകരുമായി ചേർന്ന് അമേരിക്കയിൽ ‘ടിക് ടോക്ക് യു.എസ്’ എന്ന പേരിൽ ഒരു പുതിയ സംയുക്ത സംരംഭം രൂപീകരിക്കാനാണ് തീരുമാനം. യു.എസ് സർക്കാരിൽ നിന്നുള്ള മാസങ്ങൾ നീണ്ട സമ്മർദ്ദത്തിനൊടുവിലാണ് ഈ നീക്കം. ഡാറ്റാ സുരക്ഷയെക്കുറിച്ചും ടിക്ടോക്കിന് ചൈനയുമായുള്ള ബന്ധത്തെക്കുറിച്ചും അമേരിക്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അമേരിക്കൻ നിക്ഷേപകർക്ക് […]
അമേരിക്കയിലെ മരുന്ന് വില കുത്തനെ കുറയ്ക്കാനൊരുങ്ങി ഡൊണാൾഡ് ട്രംപ്; ഇന്ത്യൻ മരുന്ന് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായേക്കും

വാഷിംഗ്ടൺ: അമേരിക്കയിലെ മരുന്ന് വില കുത്തനെ കുറയ്ക്കുന്നതിനായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച ‘മോസ്റ്റ് ഫേവേർഡ് നേഷൻ’ നയം ഇന്ത്യൻ മരുന്ന് നിർമ്മാണ മേഖലയ്ക്ക് തിരിച്ചടിയായേക്കും. അമേരിക്കയിലെ മരുന്ന് വില മറ്റ് വികസിത രാജ്യങ്ങളിലെ കുറഞ്ഞ നിരക്കിന് തുല്യമാക്കുക എന്നതാണ് ഈ നയത്തിന്റെ ലക്ഷ്യം. മരുന്ന് കമ്പനികളുമായും വിദേശ രാജ്യങ്ങളുമായും ചർച്ച നടത്തി മരുന്ന് വിലയിൽ 400 മുതൽ 600 ശതമാനം വരെ കുറവ് വരുത്തുമെന്ന് ട്രംപ് അവകാശപ്പെട്ടു. മരുന്നുകൾ കുറഞ്ഞ നിരക്കിൽ നേരിട്ട് വാങ്ങുന്നതിനായി ‘TrumpRx.gov’ […]