പകർച്ചപ്പനി: ഓട്ടവയിൽ 10 വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികൾ മരിച്ചു

ഓട്ടവയിൽ പകർച്ചപ്പനി മൂലം മൂന്ന് കുട്ടികൾ മരിച്ചു. സമീപ ആഴ്ചകളിലാണ് ഈ മൂന്ന് മരണങ്ങളും ഉണ്ടായതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ച മൂന്ന് കുട്ടികൾക്കും 10 വയസ്സിൽ താഴെയായിരുന്നു പ്രായം. കുടുംബങ്ങളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി മരിച്ച കുട്ടികളുടെ പേരുകൾ ഉദ്യോഗസ്ഥർ പുറത്തുവിട്ടിട്ടില്ല. ഫ്ലൂ കുട്ടികളിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായാൽ, വളരെ അപകടകരമാണെന്ന് ഡോക്ടർമാർ പറയുന്നു. ഈ മാസം ഒട്ടാവയിലെ ആശുപത്രികളിൽ ഫ്ലൂ രോഗികളുടെ എണ്ണത്തിൽ കുത്തനെ വർദ്ധനവുണ്ടായിട്ടുണ്ട്. ഈ രോഗികളിൽ ഭൂരിഭാഗവും കഠിനമായ രോഗലക്ഷണങ്ങളുള്ള കുട്ടികളാണ്. […]
കനത്ത മഴ: വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ബ്രിട്ടീഷ് കൊളമ്പയിലെ പ്രധാന ഹൈവേകൾ അടച്ചു

കനത്ത മഴയെ തുടർന്ന് ബി.സി.യിലെ പ്രധാന ഹൈവേകൾ അടച്ചു. ഡ്രൈവർമാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രാലയം അറിയിച്ചു. വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഹോപ്പിനും ലിറ്റണും ഇടയിലുള്ള ഹൈവേ 1 അടച്ചു. പെംബർട്ടൺ മുതൽ ലില്ലൂയെറ്റ് വരെയുള്ള സീ ടു സ്കൈ ഹൈവേയും അടച്ചിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയെ തുടർന്ന് ഹൈവേ 5-ൽ യാത്രാ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ചയുണ്ടായ ശക്തമായ കൊടുങ്കാറ്റിനെ തുടർന്ന് ഹോപ്പിനും പ്രിൻസ്റ്റണും ഇടയിലുള്ള ഹൈവേ 3 ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സാഹചര്യങ്ങൾ മോശമാവുകയാണെങ്കിൽ കൂടുതൽ […]
സിഡ്‌നിയിലെ വെടിവെപ്പിനെത്തുടർന്ന് കാനഡയിൽ ജൂത സമൂഹത്തിന് സുരക്ഷ വർദ്ധിപ്പിച്ച് മോൺട്രിയൽ പോലീസ്

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ ഹനുക്കാ ആഘോഷത്തിനിടെ ജൂതസമൂഹത്തിന് നേരെ നടന്ന വെടിവെപ്പിനെത്തുടർന്ന് കാനഡയിൽ ജൂത സമൂഹത്തിന് സുരക്ഷ വർദ്ധിപ്പിച്ച് മോൺട്രിയൽ പോലീസ്. ഓസ്‌ട്രേലിയൻ അധികൃതർ ഭീകരാക്രമണമായി പ്രഖ്യാപിച്ച വെടിവെപ്പിൽ 16 പേർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ മോൺട്രിയലിലെ ജൂത നേതാക്കളുമായി തങ്ങൾ നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും അവരുടെ ആശങ്കകൾ കേൾക്കുന്നുണ്ടെന്നും മോൺട്രിയൽ പോലീസ് (SPVM) അറിയിച്ചു. ഹനുക്കാ ആഘോഷങ്ങൾ അവസാനിക്കുന്നതുവരെ ജൂത കേന്ദ്രീകൃത പ്രദേശങ്ങളിലെ നിരീക്ഷണവും സാന്നിധ്യവും കൂട്ടുമെന്നും ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കുമെന്നും […]
അപകടകരമായി വാഹനമോടിക്കുന്നവരെക്കുറിച്ച് ആശങ്കയുള്ള പൗരന്മാർക്ക് റിപ്പോർട്ട് ചെയ്യാൻ പുതിയ മാർഗ്ഗം അവതരിപ്പിക്കാൻ പദ്ധതിയിട്ട് കാൽഗറി പോലീസ്

അപകടകരമായി വാഹനമോടിക്കുന്നവരെക്കുറിച്ച് ആശങ്കയുള്ള പൗരന്മാർക്ക് അത് റിപ്പോർട്ട് ചെയ്യാൻ ഒരു പുതിയ മാർഗ്ഗം അവതരിപ്പിക്കാൻ പദ്ധതിയിട്ട് കാൽഗറി പോലീസ്. തെരുവുകളിൽ നിന്ന് അപകടകാരികളായ ഡ്രൈവർമാരെ മാറ്റിനിർത്താൻ എല്ലാ വർഷവും ആൽബർട്ടക്കാർ പോലീസുമായി ചേർന്ന് പ്രവർത്തിക്കുന്നതിൻ്റെ പശ്ചാത്തലത്തിലാണ് ഈ നീക്കം. മദ്യപിച്ചും ശ്രദ്ധയില്ലാതെയും അമിതവേഗത്തിലും വാഹനമോടിച്ച് മറ്റ് യാത്രക്കാർക്ക് അപകടമുണ്ടാക്കുന്നവരെ റോഡിൽ നിന്ന് മാറ്റുന്നതിന് പോലീസ് മറ്റ് ഡ്രൈവർമാരെ ആശ്രയിക്കുന്നുണ്ട്. പ്രതിവർഷം ശരാശരി 5,800-ഓളം കോളുകളാണ് മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവർമാരെക്കുറിച്ച് കാൽഗറി പോലീസിന് ലഭിക്കുന്നത്. യുകെയിലേതിന് സമാനമായ ഒരു […]
അതിർത്തി കടക്കുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ ഫോണുകളിൽ നിന്ന് സോഷ്യൽ മീഡിയ ആപ്പുകൾ നീക്കം ചെയ്യരുതെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി

അതിർത്തി കടക്കുന്നതിന് മുമ്പ് യാത്രക്കാർ തങ്ങളുടെ ഫോണുകളിൽ നിന്ന് സോഷ്യൽ മീഡിയ ആപ്പുകൾ നീക്കം ചെയ്യരുതെന്ന് യുഎസ് ഇമിഗ്രേഷൻ അറ്റോർണി. രാജ്യത്തേക്ക് പ്രവേശിക്കുന്ന ആളുകളുടെ ഫോണുകളും ഉപകരണങ്ങളും പരിശോധിക്കുന്ന നടപടി യു.എസ്. അതിർത്തി ഉദ്യോഗസ്ഥർ ശക്തമാക്കിയിട്ടുണ്ട്. ആപ്പുകൾ കാണാതാവുന്നത് സംശയം വർദ്ധിപ്പിക്കാനും കൂടുതൽ ചോദ്യം ചെയ്യലുകൾക്ക് കാരണമാകാനും സാധ്യതയുണ്ട്. യു.എസ്സിൽ പ്രവേശിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം തയ്യാറെടുപ്പും സുതാര്യതയുമാണ് എന്ന് അറ്റോർണി വ്യക്തമാക്കി. യാത്രക്കാരുടെ പോസ്റ്റുകൾ, കോൺടാക്റ്റുകൾ തുടങ്ങിയവ ഉദ്യോഗസ്ഥർ പരിശോധനയ്ക്ക് വിധേയമാക്കാറുണ്ട്.ആപ്പുകൾ ഡിലീറ്റ് […]
