newsroom@amcainnews.com

ആരോഗ്യമേഖലയിലെ വെല്ലുവിളി: വിദേശ ഡോക്ടർമാർക്കായി എക്സ്പ്രസ് എൻട്രി കാറ്റഗറിയുമായി കാനഡ

രാജ്യത്തുടനീളം തുടരുന്ന ആരോഗ്യമേഖലയിലെ പ്രശ്നങ്ങൾക്ക് പരിഹാരമായി വിദേശ ഡോക്ടർമാർക്കായി പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറി പ്രഖ്യാപിച്ച് ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ്. കാനഡയിലെ ആശുപത്രികളിലും ക്ലിനിക്കുകളിലും നിലനിൽക്കുന്ന ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും ക്ഷാമം പരിഹരിക്കുന്നതിനായി യോഗ്യതയുള്ള വിദേശ ഡോക്ടർമാർക്ക് സ്ഥിരതാമസത്തിനുള്ള നടപടികൾ ലളിതമാക്കാനാണ് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇതിലൂടെ ലക്ഷ്യമിടുന്നത്. ഫിസിഷ്യൻമാർ, നഴ്സുമാർ, ദന്തഡോക്ടർമാർ, ഒപ്‌റ്റോമെട്രിസ്റ്റുകൾ തുടങ്ങിയവർക്കായി നിലവിൽ ആരോഗ്യ പ്രവർത്തകർക്കായി കാറ്റഗറി അടിസ്ഥാനത്തിൽ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ ഐആർസിസി നടത്തുന്നുണ്ട്. […]

എക്സ്പ്രസ് എൻട്രി PNP നറുക്കെടുപ്പ്: 1,123 പേർക്ക് ഇൻവിറ്റേഷൻ, CRS സ്കോർ 729

കാനഡയിൽ സ്ഥിരതാമസത്തിനായി അപേക്ഷിക്കാൻ കൂടുതൽ പേർക്ക് ഇൻവിറ്റേഷൻ നൽകി ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). ഡിസംബറിലെ ആദ്യ നറുക്കെടുപ്പിൽ 1,123 എക്സ്പ്രസ് എൻട്രി പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (PNP) ഉദ്യോഗാർത്ഥികൾക്കാണ് സ്ഥിരതാമസത്തിന് അപേക്ഷിക്കാൻ (ITA – Invitation to Apply) ഇൻവിറ്റേഷൻ നൽകിയത്. ഈ നറുക്കെടുപ്പിൽ പരിഗണിക്കുന്നതിനായി ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ കോംപ്രഹെൻസീവ് റാങ്കിംഗ് സിസ്റ്റം (Comprehensive Ranking System – CRS) സ്കോർ 729 ആയിരുന്നു. 2025 മാർച്ച് 5, യൂണിവേഴ്സൽ […]