newsroom@amcainnews.com

വിമാനനിരക്കിൽ പരിധി നിശ്ചയിച്ച കേന്ദ്രസർക്കാർ ഉത്തരവിനു ശേഷവും ഉയർന്ന‌‌ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ ലഭിക്കുമെന്ന് എയർ ഇന്ത്യ

ന്യൂഡൽഹി: വിമാനനിരക്കിൽ പരിധി നിശ്ചയിച്ച കേന്ദ്രസർക്കാർ ഉത്തരവിനു ശേഷവും ഉയർന്ന‌‌ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് അർഹതപ്പെട്ട തുക തിരികെ ലഭിക്കും. എയർ ഇന്ത്യയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശനിയാഴ്ച രാവിലെയാണ് സർക്കാർ ഉത്തരവിറങ്ങിയതെങ്കിലും വെബ്സൈറ്റിലും തേർഡ് പാർട്ടി പോർട്ടലുകളിലും ഘട്ടം ഘട്ടമായാണ് ഇതനുസരിച്ചുള്ള നിരക്കിലെ മാറ്റങ്ങൾ വരുത്തുന്നത്. നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടും വിമാനക്കൂലി കുറഞ്ഞില്ലെന്ന്‌ പലരും വിമർശനമുന്നയിച്ചിരുന്നു. എയർ ഇന്ത്യ എക്പ്രസ് പുതിയ നിയന്ത്രണം‌ പൂർണമായും നടപ്പാക്കിയതായി എയർ ഇന്ത്യ‌ ഗ്രൂപ്പ് തിങ്കളാഴ്ച പുലർച്ചെ അറിയിച്ചു. എയർ […]

ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാർ ലംഘിച്ചു; കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്

ബാങ്കോക്ക്: കംബോഡിയയുമായി അതിർത്തി തർക്കമുള്ള പ്രദേശങ്ങളിൽ വ്യോമാക്രമണം നടത്തി തായ്‌ലൻഡ്. ആക്രമണത്തിൽ ഒരു തായ് സൈനികൻ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിൽ ഒപ്പിട്ട സമാധാന കരാറിൽനിന്നാണ് ഇരു രാജ്യങ്ങളും പിൻമാറിയത്. കരാർ ലംഘിച്ചതിന് ഇരു രാജ്യങ്ങളും പരസ്പരം ആരോപണങ്ങളുന്നയിച്ചു. ജൂലൈയിലാണ് ഇരു രാജ്യങ്ങളും തമ്മിൽ ആദ്യം സംഘർഷമുണ്ടായത്. 43 പേർ കൊല്ലപ്പെട്ടു. 3 ലക്ഷംപേർക്ക് വീടുകൾ നഷ്ടമായി. കംബോഡിയൻ സൈന്യം ഇന്നുണ്ടായ ആക്രമണം സ്ഥിരീകരിച്ചു. പുലർച്ചെ തായ് സൈന്യം കംബോഡിയൻ സൈന്യത്തെ ആക്രമിച്ചതായി അവർ […]

ലഷ്‌കറെ തയിബയുമായുള്ള വർധിച്ചുവരുന്ന ഹമാസിന്റെ ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണി; ഹമാസിനെ ഇന്ത്യ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് അഭ്യർഥിച്ച് ഇസ്രയേൽ

ജറുസലം: ഹമാസിനെ ഭീകര സംഘടനയായി ഔദ്യോഗികമായി പ്രഖ്യാപിക്കണമെന്ന് ഇന്ത്യയോട് അഭ്യർഥിച്ച് ഇസ്രയേൽ. പാക്കിസ്ഥാൻ ആസ്ഥാനമായുള്ള ലഷ്‌കറെ തയിബയുമായുള്ള ഹമാസിന്റെ വർധിച്ചുവരുന്ന ബന്ധങ്ങൾ ഇന്ത്യക്കും ഇസ്രയേലിനും ഒരുപോലെ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രയേൽ ചൂണ്ടിക്കാട്ടി. ‘‘ഹമാസിനെ പോലുള്ള സംഘടനകളെ ഭീകര ഗ്രൂപ്പുകളായി പ്രഖ്യാപിക്കാൻ ഇന്ത്യ തയാറാകണം എന്നാണ് ഞങ്ങളുടെ അഭ്യർഥന. ഇസ്രയേൽ ഏതാനും വർഷങ്ങൾക്ക് മുൻപ് ലഷ്‌കറെ തയിബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അതിന് ഒരു പ്രതികരണം ഇന്ത്യയിൽ നിന്നു കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’’– ഇസ്രയേൽ വിദേശകാര്യ മന്ത്രാലയത്തിലെ ഒരു […]

ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ സൈനികവൽക്കരണവും ഉടൻ ആരംഭിക്കും; ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു

ടെൽ അവീവ്: ഇസ്രയേലും ഹമാസും ഉടൻ വെടിനിർത്തൽ കരാറിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ജർമൻ ചാൻസലർ ഫ്രെഡറിക് മെർസുമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് നെതന്യാഹു രണ്ടാംഘട്ട വെടിനിർത്തൽ കരാറിനെക്കുറിച്ച് സംസാരിച്ചത്. ഗാസയിൽ നിന്നുള്ള അവസാന ബന്ദിയുടെയും മൃതദേഹാവശിഷ്ടങ്ങൾ കൈമാറിയതിനു ശേഷമായിരിക്കും രണ്ടാംഘട്ട വെടിനിർത്തൽ കരാറിലേക്ക് പ്രവേശിക്കുക. ഹമാസിന്റെ നിരായുധീകരണവും ഗാസയിലെ സൈനികവൽക്കരണവും ഉടൻ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഗാസയെ സുരക്ഷിതമാക്കാൻ രാജ്യാന്തര സേനയെ വിന്യസിക്കുക, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നയിക്കുന്ന ഇന്റർനാഷനൽ […]

യുഎസ് യുക്രെയ്നിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ ഡോണൾഡ് ട്രംപ് ജൂനിയർ

ദോഹ: യുഎസ് യുക്രെയ്നിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മൂത്ത മകൻ, ഡോണൾഡ് ട്രംപ് ജൂനിയർ. ഖത്തറിൽ ദോഹ ഫോറത്തിൽ സംസാരിക്കവേയാണ് ഡോണൾഡ് ട്രംപ് ജൂനിയറിന്റെ പരാമർശം. യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കിയെ വിമർശിച്ചും ട്രംപ് ജൂനിയർ സംസാരിച്ചു. യുക്രെയ്നിൽ തിരഞ്ഞെടുപ്പ് നടന്നാൽ വിജയിക്കില്ലെന്ന് സെലെൻസ്കിക്ക് അറിയാമെന്നും അതിനാലാണ് യുദ്ധം അവസാനിപ്പിക്കാതെ നീട്ടികൊണ്ടുപോകുന്നതെന്നും ട്രംപ് ജൂനിയർ പറഞ്ഞു. റഷ്യയെക്കാൾ അഴിമതി നിറഞ്ഞ രാജ്യം യുക്രെയ്നാണെന്നും ട്രംപ് ജൂനിയർ വിമർശിച്ചു. റഷ്യയ്ക്കെതിരായ യുറോപ്യൻ […]