newsroom@amcainnews.com

ഗിൽബോൾട്ടിന്‍റെ രാജി: മന്ത്രിസഭ അഴിച്ചുപണിക്ക് കാർണി

മന്ത്രിസഭ പുനഃസംഘടിപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി മാർക്ക് കാർണി. കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രിയായിരുന്ന സ്റ്റീവൻ ഗിൽബോൾട്ടിന്‍റെ രാജിയെത്തുടർന്നാണ് മന്ത്രിസഭാ പുനഃസംഘടന. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് റിഡോ ഹാളിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും. വെസ്റ്റ് കോസ്റ്റ് എണ്ണ പൈപ്പ്ലൈൻ കരാറിൽ പ്രതിഷേധിച്ചാണ് സ്റ്റീവൻ ഗിൽബോൾട്ട് രാജിവച്ചത്. പൈപ്പ്ലൈൻ കരാറിൽ കാർണിയും ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തും ഒപ്പുവെച്ച പുതിയ ധാരണാപത്രമാണ് ഗിൽബോട്ടിന്‍റെ രാജിക്ക് കാരണമായത്‌. മുൻ ഗ്രീൻപീസ് പ്രവർത്തകനായ ഗിൽബോട്ട്‌ മോൺട്രിയൽ റൈഡിംഗിലെ ലിബറൽ എം.പിയായി തുടരുമെന്ന് വ്യക്തമാക്കിയിരുന്നു.