newsroom@amcainnews.com

യുഎസ് മദ്യം വിലക്കാൻ അനുമതി നൽകി നോവ സ്കോട്ടിയ

യുഎസ്-കാനഡ വ്യാപാരയുദ്ധം തുടരുമ്പോഴും, ഒൻപത് മാസമായി വിൽപ്പന നിർത്തിവെച്ച യുഎസ് മദ്യത്തിന്റെ ബാക്കിയുള്ള ശേഖരം വിറ്റഴിക്കാൻ അനുമതി നൽകി നോവ സ്കോട്ടിയ സർക്കാർ. പ്രവിശ്യാ സർക്കാർ ഇതിനകം പണം നൽകി വാങ്ങിയ ഈ ഉൽപ്പന്നങ്ങൾ പാഴാക്കിക്കളയാൻ ആഗ്രഹിക്കുന്നില്ലെന്ന് പ്രീമിയർ ടിം ഹ്യൂസ്റ്റൺ അറിയിച്ചു. 1.4 കോടി ഡോളർ മൂല്യമുള്ള അമേരിക്കൻ മദ്യശേഖരമാണ് പ്രവിശ്യയിലെ നോവസ്കോഷ ലിക്വർ കോർപ്സിന്റെ (NSLC) ഗോഡൗണുകളിലുള്ളത്. ഈ സ്റ്റോക്ക് വിറ്റഴിച്ച് കഴിയുന്നതോടെ യുഎസിൽ നിന്ന് ഇനി മദ്യം ഓർഡർ ചെയ്യില്ലെന്നും പ്രീമിയർ വ്യക്തമാക്കി. […]

ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രി സ്റ്റീവൻ ഗിൽബോൾട്ട് രാജിവച്ചു

മുൻ പരിസ്ഥിതി മന്ത്രിയും നിലവിലെ കനേഡിയൻ ഐഡന്റിറ്റി ആൻഡ് കൾച്ചർ മന്ത്രിയുമായ സ്റ്റീവൻ ഗിൽബോൾട്ട് ലിബറൽ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു. പ്രധാനമന്ത്രി മാർക്ക് കാർണി ആൽബർട്ടയുമായി ഒരു ഊർജ്ജ, പൈപ്പ്‌ലൈൻ കരാറിൽ ഒപ്പുവെച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് രാജി. മോൺട്രിയൽ ഏരിയ റൈഡിങ്ങിൽ നിന്നുള്ള ഗിൽബോൾട്ട് ലിബറൽ എംപിയായി തുടരും. പുതിയ എണ്ണ പൈപ്പ്ലൈൻ നിർമ്മിക്കുന്ന കാര്യത്തിൽ ഗിൽബോൾട്ട് അതൃപ്തനായിരുന്നതായി സൂചനയുണ്ട്. ലിബറൽ കോക്കസിലെ പ്രമുഖ പരിസ്ഥിതി പ്രവർത്തകരിൽ ഒരാളാണ് സ്റ്റീവൻ ഗിൽബോൾട്ട്. കൂടാതെ ജസ്റ്റിൻ ട്രൂഡോ കൊണ്ടുവന്ന […]

ലോകം മൂന്നാം ലോകയുദ്ധത്തിലേക്ക്, പ്രതിസന്ധി രൂക്ഷം: മാർപാപ്പ

ലോകത്ത് പലയിടങ്ങളിലായി വർധിക്കുന്ന യുദ്ധത്തിലൂടെ മൂന്നാം ലോകയുദ്ധം നടന്നു കൊണ്ടിരിക്കുകയാണെന്ന് ലിയോ പതിനാലാമൻ മാർപാപ്പ. മാനവരാശിയുടെ ഭാവി പ്രതിസന്ധിയിലാണെന്നും പദവിയിലെത്തിയ ശേഷമുള്ള ആദ്യ വിദേശയാത്രയുടെ ഭാഗമായി തുർക്കിയിലെത്തിയ മാർപാപ്പ അഭിപ്രായപ്പെട്ടു. തുർക്കി പ്രസിഡന്റ് തയീപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയ പാപ്പയെ, പലസ്തീൻ വിഷയത്തിലെ നിലപാടുകൾക്ക് എർദോഗൻ സ്വാഗതം ചെയ്യുകയും പാപ്പയുടെ സന്ദർശനം പ്രതീക്ഷ നൽകുന്നതായി പറയുകയും ചെയ്തു. തുടർന്ന് ഇസ്തംബുളിലേക്ക് തിരിച്ച മാർപാപ്പ, ക്രൈസ്തവസഭയുടെ ആദ്യ സുന്നഹദോസ് നടന്ന നിഖ്യയുടെ 1700-ാം വാർഷികാഘോഷത്തിനായി ആഗോള ഓർത്തഡോക്സ് സഭാ […]