റീകോൾ ഹർജി: യുസിപി മന്ത്രിമാർക്ക് പൂർണ പിന്തുണയെന്ന് ഡാനിയേൽ സ്മിത്ത്

യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി (UCP) കോക്കസിലെ 14 അംഗങ്ങൾ നേരിടുന്ന റീകോൾ ഹർജികൾക്കെതിരെ പ്രതികരിച്ച് ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്ത്. വിദ്യാഭ്യാസമന്ത്രി ഡിമിട്രിയോസ് നിക്കോളൈഡ്‌സ്, സർവീസ് ആൽബർട്ട മന്ത്രി ഡെയ്ൽ നാലി എന്നിവരുൾപ്പെടെയുള്ളവരുടെ പ്രവർത്തനങ്ങളിൽ വിശ്വാസമുണ്ടെന്നും അവർ വ്യക്തമാക്കി. കൂടുതൽ സ്കൂൾ ഫണ്ടിങ്, കുറഞ്ഞ ശിശുപരിചരണച്ചെലവ്, ചുവപ്പ് നാട ഒഴിവാക്കൽ തുടങ്ങിയവ മന്ത്രിമാരുടെ പ്രധാന നേട്ടങ്ങളായി പ്രീമിയർ ചൂണ്ടിക്കാട്ടി. അതേസമയം 47 യുസിപി അംഗങ്ങളിൽ മൂന്നിലൊന്ന് പേർ റീകോൾ നടപടികൾ നേരിടുന്നത് സഭയിൽ ഭരണകക്ഷിയുടെ ഭൂരിപക്ഷത്തിന് വെല്ലുവിളിയായേക്കാം. […]
കാനഡ സ്ട്രോങ് പാസ്; ആശങ്കയറിയിച്ച് ബാൻഫ് മേയർ

വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കാൻ ബുദ്ധിമുട്ടുന്ന ബാൻഫ് സിറ്റി കാനഡ സ്ട്രോങ് പാസിനെതിരെ രംഗത്ത് എത്തി. പാസ് വരുന്നതോടെ തിരക്ക് നിയന്ത്രണാതീതമാകുമെന്ന് ബാൻഫ് മേയർ കോറി ഡിമാനോ പറയുന്നു. നിലവിൽ പാർക്കിങ് സ്ഥലങ്ങളുടെയും ഗതാഗതക്കുരുക്കിൻ്റെയും പേരിൽ സന്ദർശകരിൽ നിന്ന് പരാതി ഉയരുന്നുണ്ടെന്നും മേയർ ചൂണ്ടിക്കാട്ടി. കാർപൂളിങ് അല്ലെങ്കിൽ പൊതുഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നവർക്ക് മാത്രം സൗജന്യ പ്രവേശനം നൽകുക പോലുള്ള നിർദ്ദേശങ്ങൾ ബാൻഫ് അധികൃതർ ഫെഡറൽ സർക്കാരിന് മുമ്പാകെ വെച്ചിട്ടുണ്ട്. ബാൻഫ്, ജാസ്പർ, വാട്ടർടൺ ലേക്ക്സ്, എൽക്ക് ഐലൻഡ്, വുഡ് […]
ശൈത്യകാലമെത്തുന്നു: വിന്‍റർ ടയറിന് ഡിസ്കൗണ്ട്

കാനഡ ശൈത്യകാലത്തിലേക്ക് നീങ്ങുമ്പോൾ വിന്‍റർ ടയർ ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇൻഷുറൻസ് നിരക്കുകളിൽ ഇളവ് ലഭിക്കുമെന്ന് റിപ്പോർട്ട്. അതേസമയം, വർഷം മുഴുവൻ ഉപയോഗിക്കാവുന്ന ‘ഓൾ-വെതർ’ ടയറുകൾക്ക് ഇത് ബാധകമാണോ എന്ന കാര്യത്തിൽ ഇൻഷുറൻസ് കമ്പനികൾ വ്യക്തത വരുത്തിയിട്ടില്ല. എല്ലാ ഓൾ-വെതർ ടയറുകളിലും മഞ്ഞുകാലത്തെ ഉപയോഗം സൂചിപ്പിക്കുന്ന ത്രീ-പീക്ക് മൗണ്ടൻ സ്നോഫ്ലേക്ക് ചിഹ്നം (3PMSF) പതിച്ചിട്ടുണ്ടെങ്കിലും, ചില കമ്പനികൾ ഈ ആനുകൂല്യം നൽകാൻ തയ്യാറാവുന്നില്ല. അവീവ കാനഡ പോലുള്ളവർ ഡെഡിക്കേറ്റഡ് വിന്‍റർ ടയറുകൾക്ക് മാത്രമാണ് ഡിസ്കൗണ്ട് ലഭിക്കുകയെന്നാണ് റിപ്പോർട്ട്. […]
പ്രാർത്ഥനാ മുറി നിരോധനം: ആശങ്കയിൽ മുസ്ലീം വിദ്യാർത്ഥികൾ

കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കാനുള്ള ക്യൂബെക്ക് സർക്കാർ തീരുമാനത്തിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച് മോൺട്രിയൽ സർവകലാശാല മുസ്ലീം വിദ്യാർത്ഥികൾ. മുസ്ലീം സമുദായത്തെ ലക്ഷ്യം വച്ചുള്ള നടപടിയാണിതെന്നും അത് അവരുടെ ക്യാമ്പസ് ജീവിതത്തെ തടസ്സപ്പെടുത്തുമെന്നും വിദ്യാർത്ഥികൾ വാദിക്കുന്നു. പൊതു സ്ഥലങ്ങളിൽ, പ്രത്യേകിച്ച് കോളേജുകളിലും സർവകലാശാലകളിലും പ്രാർത്ഥനാ മുറികൾ നിരോധിക്കുന്ന ബിൽ പ്രവിശ്യാ സർക്കാർ ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെക്യുലറിസം 2.0 എന്ന പേരിൽ അവതരിപ്പിക്കുന്ന ബിൽ, പൊതുസ്ഥലങ്ങളിലെ പ്രാർത്ഥന നിരോധനത്തിനൊപ്പം മതചിഹ്നങ്ങൾ ഉപയോഗിക്കുന്നതിനുള്ള വിലക്ക് ഡേ കെയർ […]
സിഇസി എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 1,000 ഐടിഎ

നവംബർ 26 ന് നടന്ന ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 1,000 ഉദ്യോഗാർത്ഥികൾക്ക് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) ഇൻവിറ്റേഷൻ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC) ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിലെ CRS കട്ട്ഓഫ് 531 ആയിരുന്നു. ഈ വർഷത്തെ ആറാമത്തെ CEC എക്സ്പ്രസ് എൻട്രി നറുക്കെടുപ്പായിരുന്നു ഇത്. നവംബറിലെ അഞ്ചാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. നവംബർ 10 ന് PNP നറുക്കെടുപ്പും, നവംബർ 12 ന് കനേഡിയൻ […]
ആരോഗ്യ സംവിധാനത്തിൽ നിലനിൽക്കുന്ന അമിതഭാരം; നോവ സ്കോഷ്യയിലെ ആരോഗ്യ സംവിധാനത്തിൽ ആശങ്ക ഉന്നയിച്ച് എമർജൻസി വിഭാഗം ഡോക്ടർ

നോവ സ്കോഷ്യയിലെ ആരോഗ്യ സംവിധാനത്തിൽ ആശങ്ക ഉന്നയിച്ച് എമർജൻസി വിഭാഗം ഡോക്ടർ. ഹാലിഫാക്സ് ഇൻഫർമറിയിലെ എമർജൻസി ഫിസിഷ്യനായ ഡോ. കിർക്ക് മഗീ, ആണ് നോവ സ്കോഷ്യയിലെ ആരോഗ്യ സംവിധാനത്തിൽ നിലനിൽക്കുന്ന അമിതഭാരത്തെക്കുറിച്ച് കടുത്ത ആശങ്കകൾ ഉന്നയിച്ചിരിക്കുന്നത്. ആശുപത്രികളിലെ തിരക്ക് വർധിക്കുന്നത്, ആരോഗ്യ പ്രവർത്തകർക്ക് രക്ഷിക്കാൻ കഴിഞ്ഞേക്കാവുന്ന രോഗികളുടെ പോലും മരണത്തിന് കാരണമായേക്കാം എന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആശുപത്രികളിൽ കിടക്കകളുടെ ക്ഷാമം കാരണം ER-ലേക്കുള്ള പ്രവേശനം തടസ്സപ്പെടുന്നതായും, മിക്കവാറും എല്ലാ ഇൻപേഷ്യൻ്റെ കിടക്കകളും നിറഞ്ഞിരിക്കുകയാണെന്നും ഡോ. കിർക്ക് […]
ആൽബെർട്ടയിലെ ഊർജ്ജ-ഉപയോഗ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി പ്രവിശ്യാ സർക്കാർ; ഡാറ്റാ സെൻ്ററുകൾക്ക് സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കാൻ അനുമതി

ആൽബെർട്ടയിലെ ഊർജ്ജ-ഉപയോഗ നിയമങ്ങളിൽ മാറ്റങ്ങൾ വരുത്തി പ്രവിശ്യാ സർക്കാർ. ഇതിൻ്റെ ഭാഗമായി അവതരിപ്പിച്ച ബിൽ 8 ഡാറ്റാ സെൻ്ററുകൾക്ക് അവരുടെ വൈദ്യുതി ആവശ്യം നിറവേറ്റാൻ സ്വന്തമായി ഊർജ്ജോത്പാദന മാർഗ്ഗങ്ങൾ കൊണ്ടുവരാനുള്ള അനുമതി നൽകുന്നതാണ്. ഡാറ്റാ സെൻ്ററുകൾക്കായുള്ള അപേക്ഷകൾ കൂടുന്നതിനെ തുടർന്ന് നിലവിലുള്ള വൈദ്യുതി ഗ്രിഡിന് അത് താങ്ങാനാവില്ലെന്ന ആശങ്കകൾ ഉയർന്ന പശ്ചാത്തലത്തിലാണ് ‘യൂട്ടിലിറ്റീസ് സ്റ്റാറ്റ്യൂട്ട്സ് അമൻഡ്‌മെന്റ് ആക്റ്റ്’ എന്ന് പേരിട്ട ഈ ബിൽ അവതരിപ്പിച്ചത്. സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാറ്റാ സെൻ്ററുകൾക്ക് മുൻഗണന നൽകാനും, അതുവഴി പൊതു […]
കാനഡയിൽ കഞ്ചാവ് നിയമപരമാക്കിയതിന് പിന്നാലെ നികുതി വരുമാനം ഗണ്യമായി വർധിച്ചു; ഫെഡറൽ സർക്കാരിൻ്റെ പുതിയ ധനകാര്യ കരാറുകളിൽ ആശങ്ക

കാനഡയിൽ കഞ്ചാവ് നിയമപരമാക്കിയതിന് പിന്നാലെ നികുതി വരുമാനം ഗണ്യമായി വർധിച്ചു. അതേ സമയം വരുമാനം നിലനിർത്തുന്നതിൽ ഫെഡറൽ സർക്കാരിൻ്റെ പുതിയ ധനകാര്യ കരാറുകൾ ആശങ്കയുയർത്തുകയാണ്. കാനഡ റവന്യൂ ഏജൻസിയുടെ (CRA) കണക്കുകൾ പ്രകാരം, കഞ്ചാവ് നികുതിയിൽ നിന്നുള്ള വരുമാനം 2022-23 സാമ്പത്തിക വർഷത്തിൽ $1.8 ബില്യൺ കവിഞ്ഞു. ഇത് രാജ്യത്തുടനീളമുള്ള വിവിധ പ്രവിശ്യകൾക്കും പ്രദേശങ്ങൾക്കും ലഭിക്കുന്ന വലിയൊരു വരുമാന സ്രോതസ്സ് കൂടിയാണ്. എങ്കിലും, അടുത്ത അഞ്ച് വർഷത്തേക്കുള്ള കഞ്ചാവ് എക്സൈസ് തീരുവ വിതരണ കരാറുകൾ പ്രാബല്യത്തിൽ വരുന്നതോടെ […]
