റീകോൾ കുരുക്കിൽ ഡാനിയേൽ സ്മിത്ത്: 14 എംഎൽഎമാരെ തിരിച്ചുവിളിക്കാൻ ഹർജി

ആൽബർട്ട പ്രീമിയർ ഡാനിയേൽ സ്മിത്തിന് റീകോൾ ഹർജികൾ കുരുക്കാകുന്നു. സ്മിത്തിന്‍റെ യുണൈറ്റഡ് കൺസർവേറ്റീവ് പാർട്ടി കോക്കസിലെ 14 അംഗങ്ങൾക്കെതിരെയാണ് റീകോൾ ഹർജികൾ നൽകിയിരിക്കുന്നത്. ഇതോടെ നിയമസഭയിലെ 47 യുണൈറ്റഡ് കൺസർവേറ്റീവ് അംഗങ്ങളിൽ ഏകദേശം മൂന്നിലൊന്ന് പേർ തിരിച്ചുവിളിക്കപ്പെടും. കാബിനറ്റ് മന്ത്രിമാരായ സിയർ ടർട്ടൺ, നഥാൻ ന്യൂഡോർഫ്, ജേസൺ സ്റ്റീഫൻ, ജാക്കി ലവ്‌ലി, ഗ്ലെൻ വാൻ ഡിജ്‌കെൻ എന്നിവർക്കെതിരെയുള്ള റീകോൾ ഹർജികളാണ് പുതുതായി അംഗീകരിച്ചത്. കാബിനറ്റ് മന്ത്രിമാരായ രാജൻ സാവ്‌നി, മൈൽസ് മക്‌ഡൗഗൾ, ഡെയ്ൽ നാലി, ആർജെ സിഗുർഡ്‌സൺ, […]
ശക്തമായ മഴയില്‍ മുങ്ങി തായ്‌ലന്‍ഡ്; വീടുകളും വാഹനങ്ങളും വെളളത്തിലായി

ചരിത്രത്തിലെ ഏറ്റവും ശക്തമായ മഴയും വെള്ളപ്പൊക്കവും തായ്‌ലന്‍ഡിൽ കനത്ത നാശം വിതയ്ക്കുന്നു. കഴിഞ്ഞ 300 വര്‍ഷത്തിനിടയിലെ ഏറ്റവും ശക്തമായ മഴയാണ് തായ്‌ലന്‍ഡിനെ മുക്കിയത്. ഇതുവരെ 18 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. രാജ്യത്തിന്റെ മിക്ക ഭാഗങ്ങളെയും വെള്ളപ്പൊക്കം സാരമായി ബാധിച്ചു. തലസ്ഥാനമായ ബാങ്കോക്ക് ഉള്‍പ്പെടെ രാജ്യത്തിൻറെ തെക്കന്‍ മേഖലകളാണ് ഏറ്റവും കൂടുതല്‍ ദുരിതം നേരിടുന്നത്. മലേഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഹാറ്റ് യായ് നഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. വീടുകളും വാഹനങ്ങളും പൂര്‍ണ്ണമായി മുങ്ങിയ നിലയിലാണ്. പാതിയിലേറെ മുങ്ങിയ കെട്ടിടങ്ങളുടെ […]
താരിഫ് പ്രതിസന്ധി: സ്റ്റീൽ വ്യവസായത്തിന് പിന്തുണയുമായി കാനഡ

യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ കനത്ത താരിഫുകൾക്ക് പിന്നാലെ കാനഡയിലെ സ്റ്റീൽ വ്യവസായത്തിന് പിന്തുണ നൽകാനുള്ള പുതിയ നടപടികൾ കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ന് പ്രഖ്യാപിക്കും. കഴിഞ്ഞ ജൂണിലാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് കനേഡിയൻ സ്റ്റീലിന് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയത്. വിദേശ സ്റ്റീൽ ഇറക്കുമതി പരിമിതപ്പെടുത്താനും അന്തർ-പ്രവിശ്യാ റെയിൽ ചരക്ക് കൂലി കുറയ്ക്കാനുമാണ് ഫെഡറൽ സർക്കാരിൻ്റെ ലക്ഷ്യം. കനേഡിയൻ തന്ത്രപ്രധാന വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും അവശ്യമാറ്റങ്ങൾ വരുത്തുന്നതിനുമുള്ള പുതിയ നടപടികൾ കാർണി […]
സ്റ്റഡി പെർമിറ്റ് വെട്ടിക്കുറച്ച് കാനഡ: പ്രധാന മാറ്റങ്ങൾ ഇതാ

വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമിറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചിരിക്കുകയാണ് കാനഡ. രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവരടക്കമുള്ള താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കുകയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമാണ് പുതിയ നടപടി. 2026-ൽ 408,000 സ്റ്റഡി പെർമിറ്റുകളായിരിക്കും നൽകുകയെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പ്രഖ്യാപിച്ചു. 2025 ലെ 437,000 എന്ന സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും ഏഴു ശതമാനവും 2024 ലെ 485,000 സ്റ്റഡി പെർമിറ്റ് ലക്ഷ്യത്തിൽ നിന്നും 16 ശതമാനവും കുറവുമാണിത്. ഇമിഗ്രേഷൻ […]
ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ്: 777 അപേക്ഷകർക്ക് പിആർ

ഏറ്റവും പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിന് കീഴിൽ സ്ഥിര താമസത്തിനായി അപേക്ഷിക്കുന്നതിനു 777 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ നൽകി. ഏപ്രിൽ 14-ന് 825 അപേക്ഷകർക്ക് ഇൻവിറ്റേഷൻ നൽകിയതിന് ശേഷം നടക്കുന്ന ഏറ്റവും വലിയ PNP-എക്സ്പ്രസ് എൻട്രി നറുക്കെടുപ്പ് കൂടിയായിരുന്നു ഇത്. 699 എന്ന കുറഞ്ഞ സമഗ്ര റാങ്കിംഗ് സിസ്റ്റം (CRS) സ്കോർ ഉള്ള അപേക്ഷകരെയാണ് ഈ നറുക്കെടുപ്പിൽ പരിഗണിച്ചത്. നവംബർ മാസം നടക്കുന്ന നാലാമത്തെ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പാണ് ഇന്ന് നടന്നത്. നവംബർ 10 […]
