വിദേശ വിനോദസഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ്: പുതിയ നടപടിയുമായി ലണ്ടന്‍

ലണ്ടന്‍ നഗരത്തില്‍ താമസത്തിനെത്തുന്ന സഞ്ചാരികള്‍ക്ക് ടൂറിസ്റ്റ് ടാക്‌സ് (വിനോദസഞ്ചാര നികുതി) ഏര്‍പ്പെടുത്താന്‍ നീക്കം. പാര്‍ലമെന്റിന്റെ പരിഗണനയിലുള്ള ‘ഇംഗ്ലിഷ് ഡെവല്യൂഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് ബില്ലിലാണ്’ ഇതുസംബന്ധിച്ച നിര്‍ദ്ദേശമുള്ളത്. ബില്‍ പാസായാലുടന്‍ നികുതി നടപ്പാക്കാന്‍ മേയര്‍ സാദിഖ് ഖാന്‍ കാത്തിരിക്കുകയാണ്. ടൂറിസ്റ്റ് ടാക്‌സ് നടപ്പിലാക്കുന്നതിലൂടെ കൗണ്‍സിലിന്റെ വരുമാനം പ്രതിവര്‍ഷം കുറഞ്ഞത് 240 മില്യന്‍ പൗണ്ട് വര്‍ധിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2024-ല്‍ ഏകദേശം 89 ദശലക്ഷം സഞ്ചാരികളാണ് ലണ്ടന്‍ നഗരത്തില്‍ താമസിച്ച് മടങ്ങിയത്. ഇവര്‍ക്കെല്ലാം താമസത്തിന് ചെറിയൊരു നികുതി ചുമത്തിയിരുന്നെങ്കില്‍ […]
ഭീകരസംഘടന: മുസ്ലിം ബ്രദർഹുഡിനെതിരെ ട്രംപ്

മുസ്ലിം ബ്രദർഹുഡിന്റെ ചില ഘടകങ്ങളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികളുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇതിനായി എക്‌സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. സംഘടനയ്‌ക്കെതിരെ സാമ്പത്തിക, യാത്രാ ഉപരോധങ്ങളാണ് ട്രംപ് ലക്ഷ്യമിടുന്നത്. ഈജിപ്ത്, ലബനൻ, ജോർദാൻ എന്നിവിടങ്ങളിലെ ശാഖകളെ വിദേശ ഭീകര സംഘടനകളായും ആഗോള ഭീകരരായും പട്ടികപ്പെടുത്തണമോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ഉന്നത ഉദ്യോഗസ്ഥരോട് ട്രംപ് ആവശ്യപ്പെട്ടു. സംഘടനയ്ക്ക് ഹമാസുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ആരോപണങ്ങളും യു.എസ് പൗരന്മാർക്കും യു.എസ് താൽപ്പര്യങ്ങൾക്കും ഹാനികരമായ ശ്രമങ്ങളുമാണെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. […]