newsroom@amcainnews.com

പ്രൊഫഷണലുകളുടെ അഭിപ്രായ സ്വാതന്ത്ര്യം: പുതിയ ബില്ലുമായി ആൽബർട്ട

പ്രൊഫഷണലുകൾക്ക് ഓഫ്-ഡ്യൂട്ടി സമയങ്ങളിൽ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം സംരക്ഷിക്കുക ലക്ഷ്യത്തോടെ പുതിയ ബിൽ അവതരിപ്പിച്ച് ആൽബർട്ട സർക്കാർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയരുടെ അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ ‘റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്’ (Bill 13) എന്ന പേരിലാണ് ബിൽ നടപ്പിലാക്കുന്നത്. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ പ്രൊഫഷണൽ റെഗുലേറ്ററി ബോഡികൾ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഇതോടെ അവസാനിക്കും. പൗരന്മാരെന്ന നിലയിലുള്ള അവരുടെ മൗലിക സ്വാതന്ത്ര്യം നിലനിർത്താനും, പൊതുസേവനം ഉൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ബിൽ […]

നയാഗ്രയിലെ ആഡംബര ഹോട്ടൽ പദ്ധതിക്ക് ഫീസ് ഇളവ്; തീരുമാനം വിവാദത്തിൽ

നയാഗ്ര-ഓൺ-ദി-ലേക്കിൽ നിർമ്മിക്കുന്ന ആഡംബര ഹോട്ടൽ പദ്ധതിക്ക് 904,819 ഡോളർ ഡെവലപ്‌മെന്റ് ഫീസ് ഒഴിവാക്കി നൽകാനുള്ള നയാഗ്ര റീജിനൽ കൗൺസിലിന്റെ തീരുമാനം വിവാദമാകുന്നു. കടുത്ത വിയോജിപ്പുകൾക്കിടയിൽ നടന്ന വോട്ടെടുപ്പിനൊടുവിലാണ് കൗൺസിൽ ഈ വൻ ഇളവ് അനുവദിച്ചത്. കൗൺസിലർമാരുടെ യോഗത്തിൽ 14-നെതിരെ 11 വോട്ടുകൾക്കാണ് ഈ ആവശ്യം അംഗീകരിക്കപ്പെട്ടത്. സുതാര്യതയെക്കുറിച്ചും നികുതിദായകർക്ക് ഇത് വരുത്തിവെക്കുന്ന സാമ്പത്തിക ബാധ്യതയെക്കുറിച്ചും കൗൺസിലിൽ വലിയ തർക്കമാണ് ഉയർന്നത്. ടു സിസ്റ്റേഴ്‌സ് റിസോർട്ട്സ് കോർപ്പറേഷൻ കിങ് സ്ട്രീറ്റിൽ നിർമ്മിക്കുന്ന ഹോട്ടലിന്റെ അണ്ടർഗ്രൗണ്ട് പാർക്കിങ് കേന്ദ്രത്തിനാണ് ഈ […]

സമാധാന ചര്‍ച്ചകളില്‍ പുരോഗതി; നന്ദി അറിയിച്ച് സെലന്‍സ്‌കി

റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടെന്ന് അമേരിക്ക. ജനീവയില്‍ നടന്ന ഉന്നതതല ചര്‍ച്ച വളരെ മൂല്യവത്തായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. ഇതുവരെ നല്‍കിയ പിന്തുണയ്ക്ക് അമേരിക്കന്‍ ഭരണകൂടത്തിനും ഡോണള്‍ഡ് ട്രംപിനും യുക്രെയ്ന്‍ പ്രസിഡന്റ് വ്‌ളോഡിമിര്‍ സെലെന്‍സ്‌കി നന്ദി രേഖപ്പെടുത്തി. കരാറിലെ വ്യവസ്ഥകള്‍ ചര്‍ച്ച ചെയ്യുന്നതിനായി ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മ്മനി, അമേരിക്ക, യുക്രെയ്ന്‍ എന്നീ രാജ്യങ്ങളിലെ ഉദ്യോഗസ്ഥരാണ് ജനീവയില്‍ യോഗം ചേര്‍ന്നത്. യുക്രെയ്‌നുള്ള സുരക്ഷാ ഗ്യാരന്റികളെക്കുറിച്ച് യോഗത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. അമേരിക്കന്‍ സ്റ്റേറ്റ് […]