അതിർത്തി ഉദ്യോഗസ്ഥർക്ക് ജോലിഭാരം കൂടി; വേണ്ടത്ര സുരക്ഷാ പരിശോധനകളില്ലാതെ കുടിയേറ്റക്കാർ കാനഡയിലേക്ക് പ്രവേശിപ്പിക്കുന്നതായി റിപ്പോർട്ട്

കാനഡയിൽ അതിർത്തി ഉദ്യോഗസ്ഥർക്ക് ജോലിഭാരം ഏറിയതിനാൽ, വേണ്ടത്ര സുരക്ഷാ പരിശോധനകളില്ലാതെയാണ് കുടിയേറ്റക്കാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നതെന്ന് റിപ്പോർട്ട്. നിലവിൽ “ഓണർ സിസ്റ്റത്തെ” ആശ്രയിച്ചുള്ള സുരക്ഷാ പരിശോധനകൾ മാത്രമാണ് നടക്കുന്നത്. ഇതനുസരിച്ച് അഭയാർഥി അപേക്ഷകർ ഒരു സ്മാർട്ട്‌ഫോൺ ആപ്പ് വഴി ചോദ്യാവലി പൂരിപ്പിച്ചാൽ മാത്രം മതിയാകും. പ്രവേശിച്ച ഉടൻ ഇവർക്ക് അഭയാർഥി പദവി ലഭിക്കുകയും, സൗജന്യ ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം, തൊഴിൽ പെർമിറ്റുകൾ തുടങ്ങിയ ആനുകൂല്യങ്ങൾ ലഭ്യമാവുകയും ചെയ്യുന്നു. ഈ രീതി കാനഡയുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് അധികൃതർ സമ്മതിക്കുന്നുണ്ടെങ്കിലും, ഉയർന്ന […]
ആരോഗ്യമേഖല സ്തംഭനാവസ്ഥയിലേക്ക്: ആൽബർട്ട ഹെൽത്ത് കെയർ ജീവനക്കാർ പണിമുടക്കിലേക്ക്

ആൽബർട്ടയിലുടനീളമുള്ള ആയിരക്കണക്കിന് ഹെൽത്ത് കെയർ ജീവനക്കാർ ശനിയാഴ്ച രാവിലെ മുതൽ പണിമുടക്ക് ആരംഭിക്കും. അതേസമയം പണിമുടക്ക് ഒഴിവാക്കാൻ ആൽബർട്ട ഹെൽത്ത് സർവീസസുമായി (AHS) കരാറിലെത്താൻ ശ്രമം തുടരുകയാണെന്ന് ജീവനക്കാരെ പ്രതിനിധീകരിക്കുന്ന ആൽബർട്ട പ്രൊവിൻഷ്യൽ എംപ്ലോയീസ് യൂണിയൻ (AUPE) അറിയിച്ചു. പതിനാറായിരത്തിലധികം ലൈസൻസുള്ള പ്രാക്ടിക്കൽ നഴ്‌സുമാരെയും ആരോഗ്യ സംരക്ഷണ സഹായികളെയും പ്രതിനിധീകരിക്കുന്ന AUPE, ഈ ആഴ്ച ആദ്യം പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. ശനിയാഴ്ച രാവിലെ 8:30 വരെ കരാറിലെത്താൻ യൂണിയനും AHS-നും സമയമുണ്ട്. ചർച്ചകൾ പരാജയപ്പെട്ടാൽ, പണിമുടക്കിന് തുടക്കമാകും. […]
ജി20 ഉച്ചകോടിക്ക് ഇന്ന് തുടക്കം; ബഹിഷ്‌കരിച്ച് അമേരിക്ക

ഇരുപതാമത് ജി20 ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ ആരംഭിച്ചു. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ ആഗോളതലത്തില്‍ വികസ്വര രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചയാകും. ‘ഐക്യം, സമത്വം, സുസ്ഥിരത’ (Unity, Equity, Sustainability) എന്നതാണ് ഈ വര്‍ഷത്തെ ജി20 ഉച്ചകോടിയുടെ പ്രമേയം. ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍, കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, ജര്‍മ്മന്‍ ചാന്‍സലര്‍ ഫെഡറിക് മെര്‍സ്, ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയാ മെലോനി, […]
കാനഡ സുരക്ഷിതമല്ല; ഇന്ത്യയിലേക്ക് മടങ്ങി പഞ്ചാബി ഗായകൻ

കാനഡയിൽ പഞ്ചാബി വംശജർക്ക് നേരിടുന്ന സുരക്ഷാ ഭീഷണികളെക്കുറിച്ച് തുറന്നുപറഞ്ഞ് പ്രമുഖ പഞ്ചാബി ഗായകൻ മൻകീർത് ഔലഖ്. കാനഡയിൽ ജീവിക്കുന്നതിനേക്കാൾ സുരക്ഷിതം ഇപ്പോൾ പഞ്ചാബാണെന്നും, ഇന്ത്യയിൽ അധികാരികൾ സുരക്ഷ ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കപിൽ ശർമ്മ, ഗിപ്പി ഗ്രേവാൾ, എ.പി. ധില്ലൺ തുടങ്ങിയ പ്രമുഖ പഞ്ചാബി കലാകാരന്മാരുടെ കാനഡയിലെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ വെടിവെപ്പ് നടന്നിരുന്നു. കൊല്ലപ്പെട്ട സിദ്ദു മൂസെ വാലയുടെ അടുത്ത സുഹൃത്താണ് മൻകീർത് ഔലഖ്. മൂസെ വാലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മൻകീർത്തിൻ്റെ പേരും മാനേജരുടെ […]
പണിമുടക്കും മത്സരവും കാനഡ പോസ്റ്റിന് കനത്ത തിരിച്ചടി: നഷ്ടം കോടികൾ

2025 മൂന്നാം പാദത്തിൽ (ജൂലൈ മുതൽ സെപ്റ്റംബർ വരെ) 54.1 കോടി ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തിയതായി കാനഡ പോസ്റ്റ്. ഇത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രൈമാസ നഷ്ടമാണ്. ഇതോടെ, 2025-ലെ ആദ്യ ഒൻപത് മാസങ്ങളിലെ മൊത്തം പ്രവർത്തന നഷ്ടം 100 കോടി ഡോളർ കവിഞ്ഞു. കാനഡ പോസ്റ്റ് നിലവിൽ ‘പാപ്പരാണെ’ന്നും (effectively insolvent) ഈ വർഷം ഏറ്റവും വലിയ വാർഷിക നഷ്ടത്തിലേക്ക് പോകുമെന്നും ചീഫ് ഫിനാൻഷ്യൽ ഓഫീസർ അറിയിച്ചു. കത്തുകളുടെ എണ്ണത്തിലുണ്ടായ വലിയ കുറവും, പാഴ്സൽ […]
‘ബിഗ് ഫോർ’ രാജ്യങ്ങളെ മറികടന്ന് ചെലവ് കുറഞ്ഞ യൂറോപ്യൻ രാജ്യങ്ങളിലേക്ക് പറന്ന് വിദ്യാർത്ഥികൾ

കാനഡ, യുഎസ്, യുകെ, ഓസ്‌ട്രേലിയ (“ബിഗ് ഫോർ”) തുടങ്ങിയ പരമ്പരാഗത പഠനകേന്ദ്രങ്ങളെ ആശ്രയിക്കാതെ പുതിയ രാജ്യങ്ങളെ ലക്ഷ്യമിടുന്ന വിദേശ വിദ്യാർത്ഥികളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ട്. വർധിപ്പിച്ച ട്യൂഷൻ ഫീസും സാമ്പത്തിക രേഖകൾ ഹാജരാക്കുന്നതിലെ കർശന നിയമങ്ങളുമാണ് മാറ്റത്തിന് പ്രധാന കാരണം. വിദ്യാഭ്യാസ ഗുണനിലവാരത്തേക്കാൾ, പഠനച്ചെലവ്, പഠനാനന്തര തൊഴിലവസരങ്ങൾ, രാജ്യത്തിന്റെ ഇമിഗ്രേഷൻ നയങ്ങൾ എന്നിവയ്ക്കാണ് വിദ്യാർത്ഥികൾ ഇപ്പോൾ മുൻഗണന നൽകുന്നത്. സാമ്പത്തികം അനുസരിച്ചുള്ള ഇത്തരം സമീപനം കാരണം, ജർമ്മനി, അയർലൻഡ്, ഫ്രാൻസ്, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് […]
ബ്രാംപ്ടണിൽ വീടിന് തീപിടിച്ച് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ബ്രാംപ്ടണിൽ വീടിനു തീപിടിച്ച് കാണാതായ മൂന്നുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം മുതിർന്ന ഒരാളുടേതാണെന്നാണ് പൊലീസ് അറിയിച്ചു. ഇതോടെ തീപിടിത്തത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഇപ്പോഴും ഒരു കുട്ടിയെയും ഒരു മുതിർന്ന പൗരനെയും കണ്ടെത്തിയിട്ടില്ല. തീപിടിത്തത്തിൽ പരുക്കേറ്റ നാലുപേർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരിൽ ഒരാളുടെ നില ഗുരുതരമായി തുടരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് പീൽ പൊലീസ് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല. വ്യാഴാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. ഈ വീട്ടിൽ ഒരേ കുടുംബത്തിൽപ്പെട്ട 11 പേർ താമസിച്ചിരുന്നു. ഇവരിൽ ഭൂരിഭാഗവും […]
ഇന്ത്യൻ സോഷ്യൽ വർക്ക് അസോസിയേഷൻ അധ്യാപക അവാർഡ് ഡോ. പി. വി ബൈജുവിന് സമർപ്പിച്ചു

ഇന്ത്യയിലെ സോഷ്യൽ വർക്കേഴ്‌സിൻ്റെ ഏറ്റവും വലിയ സംഘടന ആയ, നാഷണൽ അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് ഇൻ ഇന്ത്യയുടെ (NAPSWI) ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ് ഡോ. പി വി ബൈജുവിന് സമർപ്പിച്ചു. ഒറീസ ഭുവനേശ്വറിലെ സെഞ്ചൂറിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്കനോളജിയിൽ നടന്ന, പതിമൂന്നാമത് ഇന്ത്യൻ സോഷ്യൽ വർക്ക് കോൺഫറൻസിൽ വെച്ചാണ് അവാർഡ് നൽകിയത്. സാമൂഹ്യ പ്രവർത്തനത്തിൻ്റെ വ്യത്യസ്ത മേഖലകളിൽ വിജയകരമായി പ്രവർത്തിക്കുന്നവർക്കാണ് ഓരോ വർഷവും അവാർഡ് നൽകുന്നത്. അന്താരാഷ്ട്രതലത്തിൽ സോഷ്യൽ വർക്ക് […]