newsroom@amcainnews.com

നൈജീരിയയിൽ സെന്റ് മേരീസ് കാത്തലിക് സ്കൂൾ തോക്കുധാരികളുടെ ആക്രമണം; പെൺകുട്ടികളടക്കം 303 സ്കൂൾ വിദ്യാർഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

അബുജ: നൈജീരിയയിൽ സെന്റ് മേരീസ് കാത്തലിക് സ്കൂൾ ആക്രമിച്ച തോക്കുധാരികൾ വിദ്യാർഥികളും അധ്യാപകരുമടക്കം 315 പേരെ തട്ടിക്കൊണ്ടുപോയി. പെൺകുട്ടികളടക്കം 303 സ്കൂൾ വിദ്യാർഥികളെയും 12 അധ്യാപകരെയുമാണു തട്ടിക്കൊണ്ടുപോയതെന്നു ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ അറിയിച്ചു. സംഘർഷബാധിതമായ വടക്കൻ സംസ്ഥാനം നൈജറിലെ വിദൂരപ്രദേശമായ പാപിരിയിലെ സ്കൂളിലാണു സംഭവം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരുമേറ്റിട്ടില്ല. സമാനമായ സാഹചര്യത്തിൽ സമീപപ്രദേശമായ കെബിയിൽ തിങ്കളാഴ്ച ബോർഡിങ് സ്കൂൾ ആക്രമിച്ച് 25 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയിരുന്നു. ബന്ദിപ്പണത്തിനായി തട്ടിക്കൊണ്ടുപോകൽ വർധിച്ച സാഹചര്യത്തിൽ നൈജർ സംസ്ഥാനത്തെ സ്കൂളുകൾക്കൊപ്പം 47 […]

ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ചൈന അവസരമാക്കി; തങ്ങൾ വികസിപ്പിച്ച ആയുധങ്ങളുടെ മേന്മ കാണിക്കാനുള്ള തന്ത്രങ്ങൾ സംഘർഷ സമയത്ത് ചൈന നടപ്പിലാക്കിയെന്ന് യുഎസ് കോൺഗ്രസിന്റെ പാനൽ റിപ്പോർട്ട്

ന്യൂയോർക്ക്: ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷം ചൈന അവസരമാക്കി മാറ്റിയതായി യുഎസ് കോൺഗ്രസിന്റെ പാനൽ റിപ്പോർട്ട്. തങ്ങൾ വികസിപ്പിച്ച ആയുധങ്ങളുടെ മേന്മ എത്രത്തോളമുണ്ടെന്ന് കാണിക്കാനുള്ള തന്ത്രങ്ങൾ സംഘർഷ സമയത്ത് ചൈന നടപ്പിലാക്കിയെന്നാണ് യുഎസ് കോൺഗ്രസ് പാനൽ റിപ്പോർട്ടിൽ പറയുന്നത്. യുഎസ് – ചൈന സാമ്പത്തിക സുരക്ഷാ അവലോകന കമ്മിഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. നാലുദിവസത്തോളം നീണ്ട ഓപ്പറേഷൻ സിന്ദൂറിനെ തത്സമയ പരീക്ഷണമായിട്ടാണ് ചൈന കണക്കാക്കിയത് എന്നാണ് കമ്മിഷൻ റിപ്പോർട്ടിൽ പറയുന്നത്. ചൈനീസ് ആയുധങ്ങൾ ഒരു സജീവ പോരാട്ടത്തിൽ […]

ഞാൻ കരുതിയതിലും കൂടുതൽ കാര്യങ്ങളിൽ ഞങ്ങൾ യോജിക്കുന്നു, ചർച്ച ഫലപ്രദമായിരുന്നു… ; ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് ട്രംപ്

വാഷിങ്‌ടൻ: ന്യൂയോർക്ക് നഗരത്തിന്റെ മികച്ച മേയറായിരിക്കും സൊഹ്റാൻ മംദാനിയെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ചർച്ച ഫലപ്രദമായിരുന്നു. ന്യൂയോർക്ക് നഗരത്തിന്റെ നിയുക്ത മേയർ സൊഹ്റാൻ മംദാനിയുമായി വൈറ്റ്ഹൗസിലെ ഓവൽ ഓഫിസിൽ കൂടിക്കാഴ്ചയ്‌ക്കു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. ന്യൂയോർക്ക് മേയറായി തിരഞ്ഞെടുക്കപ്പെട്ട മംദാനിയെ ട്രംപ് അഭിനന്ദിച്ചു. ശക്‌തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്ന് ട്രംപ് പറഞ്ഞു. ‘ചർച്ച ഫലപ്രദമായിരുന്നു. മംദാനിക്ക് മികച്ച പ്രവർത്തനം നടത്താനാവുമെന്ന് എനിക്ക് വിശ്വാസമുണ്ട്. ചില യാഥാസ്ഥിതികരെ അദ്ദേഹം അത്ഭുതപ്പെടുത്തും. എത്ര മികവോടെ മംദാനി […]

‘റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്’: പ്രൊഫഷണലുകൾക്ക് സ്വതന്ത്ര അഭിപ്രായപ്രകടത്തിനുള്ള അവകാശം സംരക്ഷിക്കാൻ പുതിയ ബില്ലുമായി ആൽബർട്ട

‘റെഗുലേറ്റഡ് പ്രൊഫഷൻസ് ന്യൂട്രാലിറ്റി ആക്റ്റ്’ (Bill 13) എന്ന പുതിയ നിയമനിർമ്മാണം അവതരിപ്പിച്ച് ആൽബെർട്ട സർക്കാർ. ഡോക്ടർമാർ, എഞ്ചിനീയർമാർ, അധ്യാപകർ, അഭിഭാഷകർ തുടങ്ങിയ പ്രൊഫഷണലുകൾക്ക് ഔദ്യോഗിക സമയത്തല്ലാതെ സ്വതന്ത്രമായി അഭിപ്രായപ്രകടനം നടത്താനുള്ള അവകാശം സംരക്ഷിക്കുകയാണ് ഈ ബില്ലിൻ്റെ പ്രധാന ലക്ഷ്യം. വ്യക്തിപരമായ അഭിപ്രായങ്ങളുടെ പേരിൽ പ്രൊഫഷണൽ റെഗുലേറ്ററി ബോഡികൾ അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി എടുക്കുന്നതിനെ ഇത് നിയന്ത്രിക്കും. പൗരന്മാരെന്ന നിലയിലുള്ള അവരുടെ മൗലിക സ്വാതന്ത്ര്യം നിലനിർത്താനും, പൊതുസേവനം ഉൾപ്പെടെയുള്ളവയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ ബിൽ സഹായകമാകും എന്ന് […]

കാനഡയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വൻ പ്രതിസന്ധി; ആശുപത്രികളിലെ കാത്തിരിപ്പ് സമയം കൂടുന്നു, അരലക്ഷത്തോളം രോ​ഗികൾ ഡോക്ടറെ കാണാതെ മടങ്ങിയെന്ന് റിപ്പോർട്ട്

കാനഡയിലെ ആരോഗ്യസംരക്ഷണ സംവിധാനത്തിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധി വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ലക്ഷത്തോളം കനേഡിയൻമാർ അടിയന്തര വിഭാഗങ്ങളിൽ ചികിത്സ ലഭിക്കുന്നതിനു മുമ്പുതന്നെ മടങ്ങിപ്പോയതായാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് വ്യക്തമാക്കുന്നത്. നീണ്ട കാത്തിരിപ്പ് സമയം കാരണം ഡോക്ടറെ കാണാതെ ആശുപത്രി വിടുന്നവരുടെ എണ്ണം വർഷം തോറും വർദ്ധിക്കുകയാണ്. കാനഡയിലെ ആശുപത്രികളിൽ ജീവനക്കാരുടെയും, കുടുംബ ഡോക്ടർമാരുടെയും എണ്ണത്തിലുള്ള കുറവും അടിയന്തര വിഭാഗത്തിൽ കിടക്കകൾക്കായി കാത്തിരിക്കുന്ന രോഗികളുടെ വർദ്ധനയും വലിയ പ്രതിസന്ധിയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് വിദഗ്ധർ […]

യുഎഇ സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി; കാനഡയുടെ സുപ്രധാന മേഖലകൾക്ക് വലിയ കരുത്ത് പകരാൻ യുഎഇയുടെ 70 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം

യുഎഇ സന്ദർശിച്ച് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. യുഎഇയുടെ 70 ബില്യൺ ഡോളർ നിക്ഷേപ വാഗ്ദാനം ഊട്ടിയുറപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായിരുന്നു സന്ദർശനം. ഈ വൻകിട നിക്ഷേപം ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുൾപ്പെടെയുള്ള കാനഡയുടെ സുപ്രധാന മേഖലകൾക്ക് വലിയ കരുത്ത് പകരാൻ ലക്ഷ്യമിട്ടുള്ളതാണ്.പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും, രാജ്യത്തിൻ്റെ ദീർഘകാല വളർച്ച മെച്ചപ്പെടുത്താനും യുഎഇയുടെ നിക്ഷേപം വഴിയൊരുക്കും. യുഎഇയുടെ നിക്ഷേപ വാഗ്ദാനം ഇരു രാജ്യങ്ങൾക്കും പരസ്പര നേട്ടമുണ്ടാക്കുന്ന ഒരു സഹകരണത്തിൻ്റെ സൂചന കൂടിയാണ്. സുപ്രധാന […]

കാനഡയിലെ ആദ്യ അതിവേഗ റെയിൽ പദ്ധതി: ആസൂത്രണവും നിർമ്മാണവും വേഗത്തിലാക്കി ഫെഡറൽ സർക്കാർ

കാൽഗറി: രാജ്യത്തെ ആദ്യ അതിവേഗ റെയിൽ പദ്ധതിയ്ക്കായുള്ള ആസൂത്രണവും നിർമ്മാണവും വേഗത്തിലാക്കി ഫെഡറൽ സർക്കാർ. ആൾട്ടോ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ കാൽഗറിയിൽ അതിവേഗം പുരോഗമിക്കുകയാണ്. ഈ സുപ്രധാന പദ്ധതി നഗരത്തിലെ യാത്ര സൗകര്യങ്ങളിൽ വിപ്ലവം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഗതാഗതക്കുരുക്കിന് ഒരു പരിഹാരമാവുന്നതിനൊപ്പം, യാത്രയുടെ സമയം ഗണ്യമായി കുറയ്ക്കാൻ റെയിൽവെ പദ്ധതി സഹായിക്കും. ഈ പദ്ധതി മേഖലയിലെ സാമ്പത്തിക വളർച്ചയ്ക്കും, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും, പരിസ്ഥിതി സൗഹൃദപരമായ ഒരു യാത്രാമാർഗ്ഗം ഉറപ്പാക്കുന്നതിനും സഹായകമാകും എന്നാണ് […]

ബ്രിട്ടീഷ് കൊളംബിയയിൽ ഗ്രിസ്ലി കരടിയുടെ ആക്രമണം: നിരവധി വിദ്യാർത്ഥികളടക്കം പതിനൊന്നോളം പേർക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

ബ്രിട്ടീഷ് കൊളംബിയയിൽ ഗ്രിസ്ലി കരടിയുടെ ആക്രമണത്തിൽ നിരവധി വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. വാൻകൂവറിൽ നിന്ന് ഏകദേശം 700 കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള ബെല്ല കൂള എന്ന പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. പതിനൊന്നോളം പേർക്ക് പരിക്കേറ്റതായി ആർ.സി.എം.പി സ്ഥിരീകരിച്ചു. ഇവരിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. എന്നാൽ വിദ്യാർഥികളെക്കുറിച്ചുള്ള വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല. കരടിയുടെ ആക്രമണത്തെ തടയാൻ ശ്രമിച്ച അധ്യാപകരിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെയുൾപ്പടെ നാല് പേരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കരടിയെ ഇതുവരെ കണ്ടെത്താത്തതിനാൽ […]

51-കാരനായ പൂവാലനെ നാടുകടത്തും! ഹൈസ്‌കൂൾ വിദ്യാർത്ഥിനികളെ ശല്യം ചെയ്തതിന് നവജാതശിശുവായ പേരക്കുട്ടിയെ കാണാൻ താത്കാലിക വിസയിൽ കാനഡയിലെത്തിയ ഇന്ത്യൻ പൗരനെ നാടുകടത്തും

കാനഡയിലെ സാർണിയയിൽ രണ്ട് കൗമാരക്കാരികളെ ശല്യം ചെയ്ത കേസിൽ 51 വയസ്സുള്ള ഒരു ഇന്ത്യൻ പൗരനെ കാനഡയിൽ നിന്നും നാടുകടത്തും. നവജാതശിശുവായ പേരക്കുട്ടിയെ കാണാൻ താത്കാലിക വിസയിൽ കാനഡയിൽ എത്തിയതായിരുന്നു ജഗ്ജീത് സിംഗ്. സെപ്റ്റംബർ 8 നും 11 നും ഇടയിൽ, സ്കൂളിന് സമീപം വെച്ച് ഇയാൾ യുവതികളെ സമീപിക്കുകയും അവരോടൊപ്പം ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തെന്നാണ് പരാതി. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്ത സിംഗിനെ സെപ്റ്റംബർ 16 ന് അറസ്റ്റ് ചെയ്യുകയും ലൈംഗിക അതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങൾ […]

ബ്രിട്ടീഷ് കൊളംബിയയിൽ തപാൽ ജീവനക്കാരെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി വീട്ടുകാരെ 13 മണിക്കൂറുകളോളം പീഡിപ്പിച്ച് കവർച്ച നടത്തിയ കേസ്: 35കാരന് ഏഴ് വർഷം തടവ്; മറ്റ് മൂന്ന് പേർക്കായി അന്വേഷണം തുടരുന്നു

ബ്രിട്ടീഷ് കൊളംബിയയിൽ തപാൽ ജീവനക്കാരെന്ന വ്യാജേന വീട്ടിൽ അതിക്രമിച്ച് കയറി ഒരു കുടുംബത്തെ 13 മണിക്കൂറുകളോളം പീഡിപ്പിക്കുകയും രണ്ട് മില്യൻ ഡോളറിൻ്റെ ക്രിപ്റ്റോ കറൻസി കവരുകയും ചെയ്തവരിൽ ഒരാൾക്ക് ഏഴ് വർഷം തടവ് വിധിച്ച് കോടതി. 2024 ഏപ്രിലിലായിരുന്നു സംഭവം. കേസിലുൾപ്പെട്ട മറ്റ് മൂന്ന് പേർക്കായി അന്വേഷണം തുടരുകയാണ്. കാനഡ പോസ്റ്റിൻ്റെ യൂണിഫോമും മാസ്കും ധരിച്ചാണ് അക്രമിസംഘം വീട്ടിൽ പ്രവേശിച്ചത്. വാതിൽ തുറന്നപ്പോൾ നാല് പേർ വീട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നു. അവർ വീട്ടുകാരെ കെട്ടിയിടുകയും അവരുടെ ഫോണുകളും […]