newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയയിലെ എമർജൻസി റൂമുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നത് ആരോഗ്യ സംവിധാനത്തിന്മേൽ അമിതഭാരം അടിച്ചേല്പിക്കും; മുന്നറിയിപ്പുമായി ആംബുലൻസ് പാരാമെഡിക്‌സ് യൂണിയൻ

ബ്രിട്ടീഷ് കൊളംബിയയിലെ എമർജൻസി റൂമുകൾ അടച്ചുപൂട്ടുന്നതിനെതിരെ മുന്നറിയിപ്പുമായി ആംബുലൻസ് പാരാമെഡിക്‌സ് യൂണിയൻ രംഗത്ത്. എമർജൻസി റൂമുകൾ താൽക്കാലികമായി അടച്ചുപൂട്ടുന്നത് ആരോഗ്യ സംവിധാനത്തിന്മേൽ അമിതഭാരം അടിച്ചേല്പിക്കുകയാണെന്ന് യൂണിയൻ വ്യക്തമാക്കി. സംസ്ഥാനത്തുടനീളമുള്ള 250-ൽ അധികം ER-കൾ ഈ വർഷം താൽക്കാലികമായി അടച്ചുപൂട്ടൽ നേരിട്ടതായി യൂണിയൻ ചൂണ്ടിക്കാട്ടി. ഒരു ER അടയ്ക്കുമ്പോൾ ഉണ്ടാകുന്ന അധിക സമ്മർദ്ദം പൂർണ്ണമായും പാരാമെഡിക്കുകളുടെ ചുമലിലാണ്. ആരോഗ്യ സംവിധാനത്തിലെ ഈ വിടവുകൾ നികത്താൻ തങ്ങളുടെ അംഗങ്ങളോട് ആവശ്യപ്പെടുന്നത് സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്നും APBC പ്രസിഡൻ്റ് ജേസൺ ജാക്സൺ […]

ഇസ്രായേലിലെ തീവ്രവാദ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട വ്യക്തി കനേഡിയൻ ആർമി റിസർവിൽ അംഗമായിരുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്

ഇസ്രായേലിലെ തീവ്രവാദ ആക്രമണവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട വ്യക്തി കനേഡിയൻ ആർമി റിസർവിൽ അംഗമായിരുന്നു എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. 2017-ൽ വെസ്റ്റ് ബാങ്കിൽ ഇസ്രായേലി സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ശ്രമിച്ചുവെന്ന് കരുതുന്നയാൾ കുറച്ചുകാലം കനേഡിയൻ സായുധ സേനയുടെ റിസർവ് യൂനിറ്റിൽ സേവനമനുഷ്ഠിച്ചിരുന്നതായാണ് നാഷണൽ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. ഇസ്രായേലിൽ തടവിലാക്കപ്പെട്ട ഇയാൾ കാനഡയിൽ തിരിച്ചെത്തിയതിന് ശേഷം റിസർവ് സൈനികനായി കുറഞ്ഞ കാലയളവിൽ ജോലി ചെയ്തിട്ടുണ്ട്. എന്നാൽ, ഈ വ്യക്തി റിസർവിൽ ഉണ്ടായിരുന്ന കാലയളവ്, കൃത്യമായ പങ്ക് തുടങ്ങിയ […]

കാനഡയിൽ കള്ളപ്പണം വെളുപ്പിക്കൽ പുതിയ രൂപത്തിൽ; ക്രിപ്‌റ്റോകറൻസികൾ നേരിട്ട് പണമാക്കി മാറ്റി നൽകുന്ന അനധികൃത ‘ക്രിപ്‌റ്റോ ടു കാഷ്’ സേവനങ്ങൾ വ്യാപകമെന്ന് റിപ്പോർട്ട്

കാനഡയുടെ സമ്പദ്‌വ്യവസ്ഥയിൽ കള്ളപ്പണം വെളുപ്പിക്കൽ പുതിയ രൂപത്തിലെന്ന് റിപ്പോർട്ട്. ക്രിപ്‌റ്റോകറൻസികൾ നേരിട്ട് പണമാക്കി മാറ്റി നൽകുന്ന അനധികൃത ‘ക്രിപ്‌റ്റോ ടു കാഷ്’ സേവനങ്ങൾ വ്യാപകമാകുന്നതായാണ് റിപ്പോർട്ട്. ബാങ്കിംഗ്, റിയൽ എസ്റ്റേറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ദീർഘകാലമായി കള്ളപ്പണ ഇടപാടുകൾ കാനഡയിൽ നിലനിൽക്കുന്നുണ്ട്. എന്നാൽ പേരുവിവരങ്ങൾ വെളിപ്പെടുത്താതെ ക്രിപ്‌റ്റോയെ പണമാക്കി മാറ്റുന്ന പുതിയ സംവിധാനം രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് പുതിയ വാതിലുകൾ തുറന്നിരിക്കുകയാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം സേവനങ്ങൾ നൽകുന്ന എക്സ്ചേഞ്ച് കമ്പനികൾ പലപ്പോഴും മതിയായ രജിസ്ട്രേഷനോ വ്യക്തിഗത വിവരങ്ങൾ […]

യുവ അമേരിക്കൻ വനിതകൾക്ക് സ്ഥിര താമസമാക്കാൻ താല്പര്യമുള്ള സ്ഥലമെന്ന നിലയിൽ കാനഡയോട് താൽപ്പര്യം വർധിച്ചുവരുന്നുവെന്ന് സർവ്വെ

അമേരിക്കയിൽ നിന്ന് കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം കൂടുന്നുവെന്ന് പുതിയ സർവ്വെ. 15-നും 44-നും ഇടയിൽ പ്രായമുള്ള അമേരിക്കൻ വനിതകളിലാണ് സർവ്വെ നടത്തിയത്. ഇതിൽ 40 ശതമാനം പേരും അവസരം ലഭിക്കുകയാണെങ്കിൽ യു.എസ്. വിട്ടുപോകണമെന്ന് ആഗ്രഹമുള്ളവരാണെന്ന് സർവ്വേ കണ്ടെത്തി. 2014-ൽ വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്ന യുവതികളുടെ എണ്ണം 10 ശതമാനം മാത്രമായിരുന്നു. ഇതുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധനവാണ് ഉണ്ടായിട്ടുള്ളത്. രാജ്യം വിടാൻ ആഗ്രഹിക്കുന്നവരിൽ കൂടുതൽ പേരും പോകാൻ ആഗ്രഹിക്കുന്നത് കാനഡയിലേക്കാണ്. ഗാല്ലപ്പ് (Gallup) ആണ് […]

‘ഫ്രോസൺ’ ക്രിസ്മസ്! പോളാർ വോർട്ടക്സിനെ തുടർന്ന് ഈ വർഷം കാനഡയിൽ മഞ്ഞുമൂടിയതും തണുത്തുറഞ്ഞതുമായൊരു ക്രിസ്മസിനാണ് സാധ്യതയെന്ന് റിപ്പോർട്ട്

പോളാർ വോർട്ടക്സിനെ തുടർന്ന് ഈ വർഷം കാനഡയിൽ മഞ്ഞുമൂടിയതും തണുത്തുറഞ്ഞതുമായൊരു ക്രിസ്മസിനാണ് സാധ്യതയെന്ന് റിപ്പോർട്ട്. ആർട്ടിക് പ്രദേശത്ത് അനുഭക്ഷവപ്പെടുത്ത ശക്തമായ കാറ്റാണ് പോളാർ വോർട്ടക്സ്. ഇത് കാരണം കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ചില കാലാവസ്ഥാ മോഡലുകൾ വ്യക്തമാക്കുന്നത്. ഈ തണുത്ത കാറ്റ് രണ്ടാഴ്ചയോളം നിലനിൽക്കാൻ സാധ്യതയുണ്ട്, ഇത് താപനിലയെ മരവിപ്പിക്കുകയും കനത്ത മഞ്ഞുവീഴ്ചയ്ക്ക് കാരണമാവുകയും ചെയ്യും. ഈ വർഷത്തെ ശീതതരംഗം സാധാരണയേക്കാൾ നേരത്തെ ആരംഭിച്ചേക്കുമെന്നും കാലാവസ്ഥാ വിദഗ്ധർ പറയുന്നു. എല്ലാ പോളാർ വോർട്ടക്സും തീവ്രമായ കാലാവസ്ഥയ്ക്ക് […]