പലരും ഭക്ഷണം വാങ്ങാൻ പോലും കഷ്ടപ്പെടുന്നു; ആൽബെർട്ടയിൽ ജീവിതച്ചെലവ് കുതിച്ചുയരുന്നുവെന്ന് റിപ്പോർട്ട്

ആൽബെർട്ടയിൽ ജീവിതച്ചെലവ് കുതിച്ചുയരുമ്പോൾ പലരും ഭക്ഷണം വാങ്ങാൻ പോലും കഷ്ടപ്പെടുന്നതായി റിപ്പോർട്ട്. സാൽവേഷൻ ആർമി പുറത്തിറക്കിയ പുതിയ റിപ്പോർട്ട് അനുസരിച്ച്, ആൽബെർട്ടയിലെ 73 ശതമാനം ആളുകളും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 4 ശതമാനം കൂടുതലാണിത്. ആൽബെർട്ടയിൽ താമസിക്കുന്നവരുടെ പ്രധാന ആശങ്ക വർധിച്ചുവരുന്ന ജീവിതച്ചെലവും പണപ്പെരുപ്പവുമാണ് എന്ന് 86 ശതമാനം പേരും പറയുന്നു. മറ്റെല്ലാ പ്രവിശ്യകളിലുള്ളവരേക്കാൾ തങ്ങളുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് ഇവർക്ക് പ്രതീക്ഷ കുറവാണ്. മുൻപത്തേക്കാൾ കൂടുതൽ കുടുംബങ്ങളെ സഹായിക്കേണ്ടിവരുന്നു […]
കമ്മ്യൂണിറ്റി ദിനത്തോട് അനുബന്ധിച്ച് സൗജന്യ സിനിമാ പ്രദർശനവുമായി സിനിപ്ലക്സ്; നവംബർ 15ന് കാനഡയിലുടനീളം സൗജന്യ സൗജന്യ സിനിമകളും ഗെയിമുകളും

12-ാമത് വാർഷിക കമ്മ്യൂണിറ്റി ദിനത്തോട് അനുബന്ധിച്ച് കാനഡയിൽ ഉടനീളം സൗജന്യ സിനിമാ പ്രദർശനവുമായി സിനിപ്ലക്സ്. 2025 നവംബർ 15, ശനിയാഴ്ചയാണ് കമ്മ്യൂണിറ്റി ദിനം. അന്ന് കാനഡയിലുടനീളമുള്ള സിനിപ്ലക്സ് തിയേറ്ററുകളിൽ രാവിലെ 9 മണി മുതൽ 11 മണി വരെ സൗജന്യ സിനിമാ ടിക്കറ്റുകൾ ലഭിക്കുന്നതാണ്. ടിക്കറ്റുകൾ ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലായിരിക്കും നൽകുക. ഈ വർഷം, കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമകളായ മിനിയൺസ്: റൈസ് ഓഫ് ഗ്രു , പസ് ഇൻ ബൂട്ട്സ്: ദി ലാസ്റ്റ് […]
കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാൻ ‘വി മിസ് യൂ’ കാമ്പയിനുമായി കാലിസ്‌പെൽ നഗരം

കാനഡയിൽ നിന്നുള്ള വിനോദസഞ്ചാരികളെ ആകർഷിക്കാനായി യു.എസിലെ മൊണ്ടാനയിലുള്ള കാലിസ്‌പെൽ നഗരം ഒരു പ്രത്യേക ക്യാമ്പയിൻ ആരംഭിച്ചു. “We Miss You, Kalispell, Mont.” എന്ന ടാഗ് ലൈനോടെയാണ് ക്യാമ്പയിന് തുടക്കമിട്ടിട്ടുള്ളത്. കനേഡിയൻ സന്ദർശകരെ വീണ്ടും ക്ഷണിച്ചുകൊണ്ട് Kalispell Canadian Welcome Pass എന്ന പേരിൽ ആകർഷകമായ ഡീലുകളും, ഡിസ്‌കൗണ്ടുകളും, പ്രത്യേക ഓഫറുകളും ആണ് ടൂറിസം മാർക്കറ്റിംഗ് സ്ഥാപനമായ ഡിസ്കവർ കാലിസ്‌പെൽ അവതരിപ്പിച്ചിരിക്കുന്നത്. കാനഡ-യു.എസ്. അതിർത്തിക്ക് അടുത്തും കാൽഗറിയിൽ നിന്ന് ഏകദേശം അഞ്ച് മണിക്കൂർ മാത്രം യാത്രാ ദൈർഘ്യവും […]
ലാവോസിൽ സിപ് ലൈനിംഗിനിടെയുണ്ടായ ദാരുണമായ കടന്നലാക്രമണത്തിൽ അമേരിക്കൻ പൗരനും മകനും മരിച്ചു

ലാവോസിൽ സിപ് ലൈനിംഗിനിടെയുണ്ടായ ദാരുണമായ കടന്നലാക്രമണത്തിൽ അമേരിക്കൻ പൗരനും മകനും മരിച്ചു. സാഹസിക വിനോദസഞ്ചാര കേന്ദ്രമായ ഗ്രീൻ ജംഗിൾ പാർക്കിൽ സിപ് ലൈനിംഗിനിടെയാണ് ഇരുവരെയും കടന്നൽക്കൂട്ടം ആക്രമിച്ചത്. വിയറ്റ്നാമിലെ അന്താരാഷ്ട്ര സ്കൂൾ ഡയറക്ടറായ ഡാൻ ഓവൻ (47), മകൻ കൂപ്പർ (15) എന്നിവരാണ് ഒക്ടോബർ 15-ന് ഉണ്ടായ ആക്രമണത്തിൽ മരിച്ചത്. ഒരു മരത്തിൽ നിന്ന് താഴേക്ക് ഇറങ്ങുന്നതിനിടെയാണ് കടന്നലുകൾ കൂട്ടമായി ആക്രമിച്ചത്. നൂറിലധികം തവണ കുത്തേറ്റ ഇരുവരെയും ഉടൻ തന്നെ പ്രാദേശിക ക്ലിനിക്കിലേക്കും പിന്നീട് ലുവാങ് പ്രബാംഗ് […]
ഞെട്ടിക്കുന്ന കണ്ടെത്തൽ! നോവ സ്കോഷ്യ തീരങ്ങളിൽനിന്ന് പിടിച്ച എല്ലാ ലോബ്സ്റ്ററുകളുടെയും മാംസത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ

കാനഡയിലെ ഡൽഹൗസി യൂണിവേഴ്സിറ്റി നടത്തിയ പുതിയ പഠനത്തിൽ, നോവ സ്കോഷ്യ തീരങ്ങളിൽ നിന്ന് പിടിച്ച എല്ലാ ലോബ്സ്റ്ററുകളുടെയും മാംസത്തിൽ മൈക്രോപ്ലാസ്റ്റിക് കണികകൾ കണ്ടെത്തി. സീഫുഡ് പ്രേമികൾ കരുതുന്നതിനേക്കാൾ കൂടുതൽ പ്ലാസ്റ്റിക് മാലിന്യം കടൽ വിഭവങ്ങളിൽ വ്യാപിച്ചിരിക്കുന്നുവെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. പഠനത്തിനായി പ്രാദേശിക കടകളിൽ നിന്ന് ശേഖരിച്ച 16 ലോബ്സ്റ്ററുകളുടെ ഭക്ഷ്യയോഗ്യമായ മാംസമാണ് ഗവേഷകർ പരിശോധിച്ചത്. ഇവയെല്ലാം പ്രവിശ്യയിലെ പ്രധാന മത്സ്യബന്ധന മേഖലകളിൽ നിന്ന് പിടിച്ചവയായിരുന്നു. ശരാശരി ഒരു ഗ്രാം ലോബ്സ്റ്റർ മാംസത്തിൽ ആറ് മുതൽ ഏഴ് […]
ആഗോള ബന്ധങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബിയിൽ പുതിയ അന്താരാഷ്ട്ര ഓഫീസ് തുറന്ന് ആൽബർട്ട

ആൽബെർട്ടയുടെ ആഗോള ബന്ധങ്ങൾ വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി അബുദാബിയിൽ പുതിയ അന്താരാഷ്ട്ര ഓഫീസ് തുറന്നു. ഊർജ്ജം, നിക്ഷേപം, വ്യാപാരം എന്നീ മേഖലകളിൽ ലോകത്തിലെ ഏറ്റവും ചലനാത്മകമായ പ്രദേശങ്ങളിലൊന്നിലേക്ക് പ്രവിശ്യയെ ബന്ധിപ്പിക്കുന്നതാണ് ഈ നീക്കം. അബുദാബിയിലെ കനേഡിയൻ എംബസിയിലാണ് ഈ ഓഫീസ് സ്ഥാപിച്ചിട്ടുള്ളത്. അബുദാബി ഇൻ്റർനാഷണൽ പെട്രോളിയം എക്‌സിബിഷൻ ആൻഡ് കോൺഫറൻസിൽ (ADIPEC) പങ്കെടുക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഡാനിയേൽ സ്മിത്ത് യുഎഇയിലെ പങ്കാളികളോടും നിക്ഷേപകരോടും പുതിയ ഓഫീസ് തുറക്കുന്ന കാര്യം അറിയിച്ചത്. അവസരങ്ങൾക്കായി ആൽബെർട്ട കാത്തിരിക്കുകയല്ല മറിച്ച് ഞങ്ങൾ അത് സൃഷ്ടിക്കുകയാണെന്ന് […]
പക്ഷിപ്പനി വ്യാപനം; കോഴിയിറച്ചിയുടെ ലഭ്യത കുറഞ്ഞതോടെ കാനഡയിൽ കോഴിയിറച്ചിയുടെ വില വർദ്ധിക്കുന്നു

കാനഡയിൽ കോഴിയിറച്ചി വില വർദ്ധിക്കുന്നു. ഇത് ഉപഭോക്താക്കൾക്കും കടയുടമകൾക്കും ആശങ്കയുണ്ടാക്കുന്നുണ്ട്. സെപ്റ്റംബർ അവസാനത്തോടെയാണ് വിലയിൽ കാര്യമായ വർദ്ധനവുണ്ടായത്. കാനഡയിലും യു.എസ്സിലും ഉണ്ടായ പക്ഷിപ്പനി വ്യാപനം ആണ് വിലവർദ്ധനയ്ക്ക് കാരണമായത്. പക്ഷിപ്പനിയെ തുടർന്ന് ധാരാളം കോഴികളെ കൊന്നൊടുക്കേണ്ടി വന്നത് കോഴിയിറച്ചിയുടെ ലഭ്യത കുറയ്ക്കുകയും വില വർദ്ധനവിന് കാരണമാവുകയും ചെയ്തു. കോഴിക്കാലുകൾക്കാണ് കൂടുതൽ വിലവർദ്ധന ഉണ്ടായിട്ടുള്ളത്. കോഴിക്കാലുകളുടെ വില 20 ശതമാനത്തോളമാണ് കൂടിയിട്ടുള്ളത്. ശൈത്യകാലത്ത് വില ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സമീപ കാലത്ത് കോഴി ഉത്പാദനം കുറഞ്ഞുവെന്നും […]
“റിഡക്ഷൻ ചലഞ്ചിൽ” ഓൺലൈനായി ചേരാം; വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പദ്ധതിയുമായി ബി.സി. ഹൈഡ്രോ

വൈദ്യുതി ഉപഭോഗം കുറയ്ക്കുന്ന ഉപഭോക്താക്കൾക്ക് പ്രതിഫലം നൽകുന്ന പുതിയൊരു പദ്ധതി അവതരിപ്പിച്ച് ബി.സി. ഹൈഡ്രോ. 2025 നവംബർ ഒന്ന് മുതൽ ഉപഭോക്താക്കൾക്ക് “റിഡക്ഷൻ ചലഞ്ചിൽ” ഓൺലൈനായി ചേരാവുന്നതാണ്. അടുത്ത ഒരു വർഷത്തിനുള്ളിൽ വൈദ്യുതി ഉപഭോഗം 10 ശതമാനം കുറയ്ക്കാമെന്ന് പ്രതിജ്ഞയെടുക്കുന്നതാണ് ഈ ചലഞ്ച്. പരിസ്ഥിതിക്കും ഉപഭോക്താക്കൾക്കും ഒരുപോലെ പ്രയോജനകരമാണ് പുതിയ റിഡക്ഷൻ ചലഞ്ചെന്ന് ബി.സി. ഹൈഡ്രോ വ്യക്തമാക്കി. ഈ ലക്ഷ്യം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് $100 ക്രെഡിറ്റോ ഇ-ട്രാൻസ്ഫറോ ലഭിക്കും. ഊർജ്ജ ലാഭത്തിനായി സാധാരണയായി നൽകുന്ന $50-ൻ്റെ ഇരട്ടിയാണ് […]
10 വയസ്സ് മുതൽ വേപ്പിംഗ് ഉപയോഗിച്ച് തുടങ്ങുന്നു… വേപ്പിംഗ് പരീക്ഷിച്ചവരിൽ പലരും സ്ഥിരമായി ഇത് ഉപയോഗിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിൽ യുവാക്കൾക്കിടയിലെ വേപ്പിംഗ് വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിൽ യുവാക്കൾക്കിടയിലെ വേപ്പിംഗ് വർദ്ധിക്കുന്നുവെന്ന് ബി.സി. ലംഗ് ഫൗണ്ടേഷൻ. 12 നും 19 നും ഇടയിൽ പ്രായമുള്ള 69% യുവാക്കളും ഒരിക്കൽപ്പോലും വാപ്പ് ചെയ്തിട്ടില്ലെന്ന് പഠനത്തിൽ കണ്ടെത്തി. എന്നാൽ, വേപ്പിംഗ് പരീക്ഷിച്ചവരിൽ പലരും ഇത് സ്ഥിരമായി ഉപയോഗിക്കുന്നുണ്ട്. വേപ്പ് ചെയ്യുന്ന യുവാക്കളിൽ ഏകദേശം മൂന്നിലൊന്ന് പേർ എല്ലാ ദിവസവും ഇത് ഉപയോഗിക്കുന്നവരാണ്. ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചുള്ള പുകവലിയാണ് വേപ്പിംഗ്. കുട്ടികൾ 10 വയസ്സ് മുതൽ വേപ്പിംഗ് ഉപയോഗിച്ച് തുടങ്ങുന്നുണ്ടെന്ന് ബി.സി. ലംഗ് ഫൗണ്ടേഷൻ പറയുന്നു, […]
ഇന്ത്യയിലെ ഗൊൽക്കൊണ്ട ഖനികളിൽ നിന്നാണ് ഇത് കണ്ടെടുത്ത ലോകപ്രശസ്തമായ ഫ്ലോറൻ്റൈൻ ഡയമണ്ട് കനേഡിയൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചേക്കും

ലോകപ്രശസ്തമായ ഫ്ലോറൻ്റൈൻ ഡയമണ്ട് കനേഡിയൻ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചേക്കും. ഇളം മഞ്ഞ നിറത്തിലുള്ള ഇതിന് 137.27 കാരറ്റ് ഭാരമുണ്ട്. ലോകപ്രശസ്തമായ മറ്റ് പല വജ്രങ്ങളെയും പോലെ ഇന്ത്യയാണ് ഫ്ലോറൻ്റൈൻ ഡയമണ്ടിൻ്റെയും ഉത്ഭവസ്ഥാനം. ഇന്ത്യയിലെ ഗൊൽക്കൊണ്ട ഖനികളിൽ നിന്നാണ് ഇത് കണ്ടെടുത്തത്. ഒരുകാലത്ത് ഇറ്റലിയിലെ ശക്തരായ മെഡിസി കുടുംബത്തിൻ്റെ ഉടമസ്ഥതയിലായിരുന്ന ഈ വജ്രം അവരുടെ കിരീടങ്ങളിൽ ഉപയോഗിച്ചിരുന്നു. പിന്നീട് ഈ രത്നം ഓസ്ട്രിയൻ ക്രൗൺ ജുവൽസിൻ്റെ ഭാഗമായി. ചക്രവർത്തി ഫ്രാൻസിസ് ഒന്നാമൻ്റെ കിരീടധാരണ സമയത്തും ഈ രത്നം ഉപയോഗിക്കപ്പെട്ടിരുന്നു. ഒന്നാം […]
