ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ കാൽഗറിക്ക് ജനീവയ്‌ക്കൊപ്പം അഞ്ചാം സ്ഥാനം

ലോകത്ത് ജീവിക്കാൻ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനം നേടി കാൽഗറി. ദി ഇക്കണോമിസ്റ്റ് പുറത്തുവിട്ട പുതിയ റാങ്കിംഗ് അനുസരിച്ചാണ് ഈ നേട്ടം. വടക്കേ അമേരിക്കൻ നഗരങ്ങളിൽ കാൽഗറിയാണ് ഒന്നാമത്. മികച്ച വിദ്യാഭ്യാസം, ആരോഗ്യം, സ്ഥിരത, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിലെല്ലാം കാൽഗറിക്ക് 100-ൽ 100 മാർക്ക് ലഭിച്ചു. കഴിഞ്ഞ വർഷം ഏഴാം സ്ഥാനത്തായിരുന്ന കാൽഗറി, ഇപ്പോൾ ജനീവയ്‌ക്കൊപ്പമാണ് അഞ്ചാം സ്ഥാനം പങ്കിടുന്നത്. കാനഡയിലെ മറ്റ് പ്രധാന നഗരങ്ങളായ വാൻകൂവർ ഏഴാമതും ടൊറൻ്റോ 12-ാമതും എത്തി. ഉയർന്ന […]
അഞ്ച് വർഷത്തെ ഇടവേളയ്ക്കു ശേഷം ചൈനയിൽനിന്നുള്ള ഗ്രൂപ്പ് ടൂറുകൾക്ക് കാനഡയിലേക്ക് വീണ്ടും അനുമതി; പുതിയ തീരുമാനം ടൂറിസം മേഖലയ്ക്ക് ഉണർവ്വേകുമെന്ന് വിലയിരുത്തൽ

ചൈനയിൽ നിന്നുള്ള ഗ്രൂപ്പ് ടൂറുകൾക്ക് കാനഡയിലേക്ക് വീണ്ടും അനുമതി നൽകി. കോവിഡ് മഹാമാരിയെ തുടർന്ന് ഇത് അഞ്ച് വർഷത്തോളമായി തടസ്സപ്പെട്ടിരിക്കുകയായിരുന്നു. പുതിയ തീരുമാനം ടൂറിസം മേഖലയ്ക്ക് പുതിയ ഉണർവ്വേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാനഡയും ചൈനയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിലെ സുപ്രധാന ചുവടുവയ്പ്പായാണ് വിദേശകാര്യ മന്ത്രി അനിത ആനന്ദ് ഈ നീക്കത്തെ വിശേഷിപ്പിച്ചത്. ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങുമായി പ്രധാനമന്ത്രി മാർക്ക് കാർണിയുടെ കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെയാണ് ഈ തീരുമാനം വന്നതെന്നതും ശ്രദ്ധേയമാണ്. വലിയ തുക ചെലവഴിക്കുന്ന ചൈനീസ് വിനോദസഞ്ചാരികൾ തിരിച്ചെത്തുമെന്ന […]
ഭവന-സാമൂഹിക സേവനമേഖലകളിലെ സമ്മർദ്ദം കുറയ്ക്കാൻ താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ച് കാനഡയിൻ സർക്കാർ

കാനഡയിലേക്കുള്ള താൽക്കാലിക കുടിയേറ്റക്കാരുടെ എണ്ണം വൻതോതിൽ വെട്ടിക്കുറച്ച് സർക്കാർ. ഭവന-സാമൂഹിക സേവനമേഖലകളിലെ സമ്മർദ്ദം കുറയ്ക്കുന്നതിൻ്റെ ഭാഗമായാണ് ഇതി. 2026-ഓടെ ടെംപററി റെസിഡൻസിൻ്റെ എണ്ണം 43% വരെ കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൻ്റെ ഫലമായി, അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ പ്രവേശനത്തിലും താൽക്കാലിക വിദേശ തൊഴിലാളികളുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും. അതേസമയം, പെർമനൻ്റ് വിസ 2026 മുതൽ 2028 വരെ പ്രതിവർഷം 3,80,000 ആയി നിലനിർത്തി. ഇത് മുൻ വർഷത്തേക്കാൾ കുറവാണെങ്കിലും, സ്ഥിരമായ കുടിയേറ്റത്തെ പിന്തുണയ്ക്കാനുള്ള സർക്കാരിൻ്റെ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. രാജ്യത്തിനകത്തുള്ള […]
ഇമിഗ്രേഷൻ ലെവൽ പ്ലാൻ: സ്ഥിര, താൽക്കാലിക കുടിയേറ്റം വെട്ടിക്കുറച്ച് കാനഡ

സാമൂഹിക, ഭവന അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കാനഡയിലേക്കുള്ള സ്ഥിര, താൽക്കാലിക താമസക്കാരുടെ പ്രവേശനം വെട്ടിക്കുറയ്ക്കുമെന്ന് ലിബറൽ സർക്കാർ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച ഒട്ടാവയിൽ അവതരിപ്പിച്ച 2025 ലെ ഫെഡറൽ ബജറ്റിലാണ് ഈ മാറ്റങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്. 2026 ലെ താൽക്കാലിക താമസ പ്രവേശന ലക്ഷ്യം 2025 ലെ 673,650 ൽ നിന്ന് 43% കുറച്ചുകൊണ്ട് 385,000 ആക്കും. 2026-ലെ വിദേശ വിദ്യാർത്ഥി പ്രവേശന ലക്ഷ്യം 155,000 ആയിരിക്കും. 2025 ലെ 305,900 ൽ നിന്ന് 49% […]
കാനഡ ബജറ്റ് 2025: 28,000 തസ്തികകൾ വെട്ടിക്കുറയ്ക്കാൻ ഫെഡറൽ സർക്കാർ

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 6000 കോടി ഡോളർ ലാഭം കണ്ടെത്തുന്നതിന്റെ ഭാഗമായി പബ്ലിക് സർവീസിലെ 28,000 തസ്തികകൾ കൂടി വെട്ടിക്കുറയ്ക്കാൻ പദ്ധതിയിട്ട് ഫെഡറൽ സർക്കാർ. ജോലിയിൽ നിന്ന് പിരിച്ചുവിടൽ, ജീവനക്കാരുടെ സ്വയം വിരമിക്കൽ, നേരത്തെയുള്ള വിരമിക്കൽ എന്നിവയിലൂടെയാവും പദ്ധതി നടപ്പിലാക്കുക. 2028-29 ഓടെ ജീവനക്കാരുടെ എണ്ണം 3.3 ലക്ഷമായി നിലനിർത്തുകയാണ് ലക്ഷ്യം. 16,000 ഫുൾ-ടൈം തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനൊപ്പം, സ്വമേധയാ വിരമിക്കുന്നതിനായി 50 വയസ്സിന് മുകളിലുള്ള ജീവനക്കാർക്കായി ‘ഏർളി റിട്ടയർമെന്റ് ഇൻസെന്റീവ്’ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. കാനഡ സ്ട്രോങ് ബജറ്റ് […]
കൂറുമാറി കൺസർവേറ്റീവ് എംപി ക്രിസ് ഡാൻട്രിമാൻ്റ്

കൺസർവേറ്റീവ് കോക്കസിൽ നിന്ന് രാജിവെച്ച്, ലിബറൽ പാർട്ടിയിൽ ചേർന്ന് നോവ സ്കോട്ടിയ എംപി ക്രിസ് ഡാൻട്രിമാൻ്റ്. 2019 മുതൽ കൺസർവേറ്റീവ് എംപിയായിരുന്ന അദ്ദേഹം, തന്റെ തീരുമാനത്തിന് പിന്നിലെ കാരണം വിശദമാക്കിയിട്ടില്ല. പ്രധാനമന്ത്രി മാർക്ക് കാർണി തന്റെ ആദ്യ ഫെഡറൽ ബജറ്റ് അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാഷ്ട്രീയ നീക്കം. ഭൂരിപക്ഷം ഉറപ്പാക്കാൻ പ്രതിപക്ഷ എംപിമാരുടെ വോട്ടുകളോ വോട്ടെടുപ്പിൽ നിന്നുള്ള വിട്ടുനിൽക്കലോ ആവശ്യമായിരിക്കെ ക്രിസ് ഡാൻട്രിമാന്റിന്റെ പാർട്ടി മാറ്റം ശ്രദ്ധേയമായി. കാർണിയുടെ ലിബറലുകൾക്ക് ഭൂരിപക്ഷം നേടാൻ മൂന്ന് വോട്ടുകളുടെ കുറവ് […]
അമേരിക്കയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണു: 4 മരണം; 11 പേര്‍ക്ക് പരുക്ക്

അമേരിക്കയിലെ കെന്റക്കിയില്‍ കാര്‍ഗോ വിമാനം തകര്‍ന്നുവീണ് നാല് പേർ മരിച്ചു. കെന്റിക്കിയിലെ ലൂയിവില്‍ വിമാനത്താവളത്തില്‍ നിന്ന് ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് യുണൈറ്റഡ് പാര്‍സല്‍ സര്‍വീസ് (യുപിഎസ്) കമ്പനിയുടെ ചരക്ക് വിമാനം തകര്‍ന്നത്. അപകടത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി കെന്റക്കി ഗവര്‍ണര്‍ ആന്റി ബഷര്‍ സ്ഥിരീകരിച്ചു. പ്രാദേശിക സമയം ചൊവ്വാഴ്ച വൈകീട്ട് 5.15-ഓടെയാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന മൂന്ന് ജീവനക്കാരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഒരാള്‍ കൂടി മരിച്ചതായി വിമാനത്താവളം വക്താവ് അറിയിച്ചു. വിമാനത്താവളം ഉള്‍പ്പെടുന്ന വ്യവസായ […]
വിര്‍ജീനിയ ലെഫ്. ഗവര്‍ണര്‍ തിരഞ്ഞെടുപ്പ്: ഇന്ത്യന്‍ വംശജ ഗസാല ഹാഷ്മിക്ക് ജയം

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജയും ഡെമോക്രാറ്റുമായ ഗസാല ഹാഷ്മി വിര്‍ജീനിയ ലെഫ്റ്റനന്റ് ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ജോണ്‍ റീഡിനെ പരാജയപ്പെടുത്തിയാണ് ഹാഷ്മിയുടെ ചരിത്ര വിജയം. പതിനഞ്ചാമത്തെ സെനറ്റോറിയല്‍ ഡിസ്ട്രിക്റ്റിനെ പ്രതിനിധീകരിക്കുന്ന, വിര്‍ജീനിയ സെനറ്റില്‍ സേവനമനുഷ്ഠിക്കുന്ന ആദ്യത്തെ മുസ്ലീമും ആദ്യത്തെ ദക്ഷിണേഷ്യന്‍ അമേരിക്കക്കാരിയുമാണ് ഹാഷ്മി. 1964-ല്‍ ഹൈദരാബാദില്‍ സിയ ഹാഷ്മിയുടെയും തന്‍വീര്‍ ഹാഷ്മിയുടെയും മകളായി ജനിച്ച ഗസാല വളര്‍ന്നത് മലക്‌പേട്ടിലെ തന്റെ അമ്മയുടെ മുത്തശ്ശിമാരുടെ വീട്ടിലായിരുന്നു. നാല് വയസ്സുള്ളപ്പോള്‍ അമ്മയ്ക്കും മൂത്ത സഹോദരനുമൊപ്പം […]
ചരിത്രവിജയം കുറിച്ച് സൊഹ്റാന്‍ മംദാനി

ന്യൂയോര്‍ക്ക് മേയര്‍ തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി സൊഹ്റാന്‍ മംദാനിക്ക് മിന്നും ജയം. ന്യൂയോര്‍ക്കിന്റെ ചരിത്രത്തില്‍ മേയറാകുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ മുസ്ലിമാണ് മുപ്പത്തിനാലുകാരനായ മംദാനി. മുന്‍ ഗവര്‍ണര്‍ ആന്‍ഡ്രൂ ക്യൂമോ, റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി കര്‍ട്ടിസ് സ്ലിവ എന്നിവരെ പരാജയപ്പെടുത്തിയാണ് സോഹ്റാന്‍ മംദാനിയുടെ അഭിമാനകരമായ നേട്ടം. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചരിത്രപരമായ മുന്നേറ്റമായാണ് ഇന്ത്യന്‍ വംശജനായ മംദാനിയുടെ ജയത്തെ വിശേഷിപ്പിക്കുന്നത്. സാര്‍വത്രിക ശിശു സംരക്ഷണം, കുറഞ്ഞ യാത്രാക്കൂലി തുടങ്ങിയ വിഷയങ്ങളില്‍ ഊന്നിയുള്ള അദ്ദേഹത്തിന്റെ പുരോഗമനപരമായ പ്രകടനപത്രികയാണ് തിരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമായത്. പ്രശസ്ത ഇന്ത്യന്‍ […]
