നിർബന്ധിത ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടു; 7,200-ൽ അധികം ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി; കൂടുതൽ ബാധിച്ചത് ഇന്ത്യൻ വംശജരെ

അമേരിക്കയിൽ നിർബന്ധിത ഇംഗ്ലീഷ് ഭാഷാ പരീക്ഷയിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഈ വർഷം 7,200-ൽ അധികം ട്രക്ക് ഡ്രൈവർമാരുടെ ലൈസൻസുകൾ റദ്ദാക്കി. ഇന്ത്യൻ വംശജരായ ഡ്രൈവർമാർ ഉൾപ്പെട്ട വലിയ അപകടങ്ങളെ തുടർന്നാണ് യു.എസ്. ഗതാഗത വകുപ്പ് നടപടി ശക്തമാക്കിയത്. ലൈസൻസ് നഷ്ടപ്പെട്ട ഡ്രൈവർമാരിൽ ഭൂരിഭാഗവും ഇന്ത്യയിലെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ളവരും റിക്രൂട്ട്‌മെൻ്റ് ശൃംഖലകൾ വഴി അമേരിക്കയിൽ ജോലി ചെയ്യുന്നവരുമാണ്. റോഡരികിൽ വച്ചുള്ള ഇംഗ്ലീഷ് ടെസ്റ്റുകളിൽ പരാജയപ്പെട്ടതിനെത്തുടർന്ന് 7,248 ഡ്രൈവർമാർക്ക് വാഹനമോടിക്കുന്നതിൽ വിലക്കേർപ്പെടുത്തിയതായി യു.എസ്. ഗതാഗത സെക്രട്ടറി അറിയിച്ചു. […]
ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ! കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ മാതാപിതാക്കൾക്ക് പോലീസിന്റെ നിർദേശം

ഒൻ്റാരിയോ, ബ്രിട്ടീഷ് കൊളംബിയ, സസ്കാച്ചെവൻ എന്നിവിടങ്ങളിൽ ഹാലോവീൻ മധുര പലഹാരങ്ങളിൽ സംശയാസ്പദമായ വസ്തുക്കൾ കണ്ടെത്തിയതിനെ തുടർന്ന് കുട്ടികളുടെ കാൻഡികൾ ശ്രദ്ധയോടെ പരിശോധിക്കാൻ പോലീസ് മാതാപിതാക്കളോട് ആവശ്യപ്പെട്ടു. കാൻഡികളിൽ സ്റ്റേപ്പിളുകൾ, സൂചികൾ, മോർഫിൻ തുടങ്ങിയവ കണ്ടെത്തിയതായുള്ള നിരവധി റിപ്പോർട്ടുകളാണ് പോലീസിന് ലഭിക്കുന്നത്. ഒൻ്റാരിയോയിലെ മാറ്റവയിൽ (Mattawa, Ont.), തുറന്ന് വീണ്ടും ഒട്ടിച്ച നിലയിലുള്ള ഒരു ചിപ്‌സ് പാക്കറ്റ് കണ്ടെത്തി. മോർഫിൻ അടങ്ങിയ ഒപിയോയിഡാണ് ഇതെന്നാണ് പ്രാഥമിക പരിശോധനയിലുള്ള സംശയം. പ്രദേശത്ത് മറ്റ് സമാനമായ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പോലീസ് […]
ജീവനക്കാരുടെ കുറവു മൂലം എഡ്മൻ്റണിലെ ആരോഗ്യമേഖലയിൽ പ്രതിസന്ധി; വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തത് ജനങ്ങളിൽ വലിയ സമ്മർദം ഉണ്ടാക്കുന്നു

എഡ്മൻ്റണിൽ ആരോഗ്യപരിപാലനത്തിനായി ആളുകൾക്ക് ദീർഘനേരം കാത്തിരിക്കേണ്ടി വരുന്നതിൽ കുടുംബങ്ങൾക്കിടയിൽ കടുത്ത ആശങ്ക. വേണ്ട സമയത്ത് ചികിത്സ ലഭിക്കാത്തത് ജനങ്ങളിൽ വലിയ സമ്മർദം ഉണ്ടാക്കുന്നുണ്ടെന്ന് ഫ്രണ്ട്‌സ് ഓഫ് മെഡികെയർ എക്സിക്യൂട്ടീവ് ഡയറക്ടർ ക്രിസ് ഗാലവേ പറഞ്ഞു. ആരോഗ്യ സംവിധാനം സമയബന്ധിതമായി ഇടപെടണമെന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ജീവനക്കാരുടെ കുറവാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. റേഡിയേഷൻ തെറാപ്പിസ്റ്റുകളുടെ വിഭാഗത്തിൽ മാത്രം 17 ശതമാനത്തോളം ഒഴിവുകൾ നികത്തിയിട്ടില്ല. പ്രമുഖ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ കാത്തിരിപ്പ് സമയം ഏഴ് മണിക്കൂറിലധികമായിട്ടുണ്ട്. ശിശുരോഗ ചികിത്സാ […]
ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ: ഹൂസ്റ്റണിലെ എയർപോർട്ടുകളിൽ സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയങ്ങൾ മണിക്കൂറുകൾ നീളുന്നു; വിമാനയാത്രികർ മുൻകൂട്ടി എത്താൻ നിർദ്ദേശം

ഹൂസ്റ്റൺ: ഫെഡറൽ ഗവൺമെന്റ് ഷട്ട്ഡൗൺ കാരണം, ഹൂസ്റ്റണിലെ ബുഷ് ഇന്റർകോണ്റ്റിനന്റൽ എയർപോർട്ടിലും (IAH) വില്ലിയം പി. ഹോബി എയർപോർട്ടിലും (HOU) TSA സുരക്ഷാ പരിശോധനയ്ക്കുള്ള കാത്തിരിപ്പ് സമയങ്ങൾ മണിക്കൂറുകൾ നീളുന്നുണ്ടെന്നാണ് എയർപോർട്ട് അധികൃതർ അറിയിച്ചിരിക്കുന്നത്. ബുഷ് എയർപോർട്ടിൽ, TSA പരിശോധനാ പോയിന്റുകൾ കോമ്പ്‌ലക്‌സിലെ A, E ടെർമിനലുകൾ മാത്രം പ്രവർത്തിക്കുന്നുണ്ട്. യുനൈറ്റഡ് എയർലൈൻസിൽ യാത്ര ചെയ്യുന്ന യാത്രികർ C ടെർമിനലിൽ ലഗേജ് ചെക്ക് ചെയ്ത് E ടെർമിനലിലേക്ക് നടന്നോ എയർപോർട്ട് സുബ്വേ ഉപയോഗിച്ചോ പോയി സുരക്ഷാ പരിശോധനയ്ക്ക് […]
ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർനിർമിക്കുമെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ

ടെഹ്റാൻ: ആണവ കേന്ദ്രങ്ങൾ മുൻപത്തേക്കാൾ ശക്തമായി പുനർ നിർമിക്കുമെന്ന് വ്യക്തമാക്കി ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. ഇസ്രയേൽ, യുഎസ് ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നു. അറ്റോമിക് എനർജി ഓർഗനൈസേഷനിലാണ് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ ആണവ കേന്ദ്രങ്ങളുടെ പുനർ നിർമാണങ്ങളെ കുറിച്ച് നിലപാട് വ്യക്തമാക്കിയത്. ഫാക്ടറികളും കെട്ടിടങ്ങളും തകർത്തത് തങ്ങൾക്ക് ഒരു വലിയ പ്രശ്നമല്ലെന്നും വീണ്ടും ശക്തമായ രീതിയിൽ അവ പുനർ നിർമിക്കുമെന്നാണ് ഇറാൻ വിശദമാക്കുന്നത്. ആണവ മേഖലയിലെ മുതിർന്ന ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയ […]
കൊൽക്കത്തയിൽ ഏഴാം ക്ലാസ് വിദ്യാർഥിനി കൂട്ട ബലാത്സംഗത്തിന് ഇരയായി; സംഭവം ട്യൂഷൻ ക്ലാസിൽ പോകവെ, മൂന്നു പേർ അറസ്റ്റിൽ

കൊൽക്കത്ത: കൊൽക്കത്തയിലെ ഡം ഡം പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിൽ. സഞ്ജു സാഹ, വിക്കി പാസ്വാൻ, രാജേഷ് പാസ്വാൻ എന്നിവരാണ് പ്രതികൾ. 14 വയസ്സുള്ള ഏഴാം ക്ലാസ് വിദ്യാർഥിനി ട്യൂഷനു പോകുന്ന വഴിയായിരുന്നു സംഭവം. പ്രതികളിൽ ഒരാളെ പെൺകുട്ടിക്ക് നേരത്തെ പരിചയമുണ്ടായിരുന്നു. മൂന്ന് പ്രതികളും ചേർന്ന് പെൺകുട്ടിയെ മോട്ടിലാൽ കോളനിയിലെ ഒരു വീട്ടിലേക്ക് ഓട്ടോറിക്ഷയിൽ ബലമായി കൊണ്ടുപോയാണ് കൂട്ട ബലാത്സംഗം ചെയ്തത്. പ്രതികൾ മദ്യലഹരിയിൽ ആയപ്പോൾ അവിടെ നിന്ന് രക്ഷപ്പെട്ട […]
പാക്കിസ്ഥാന്റെ ആദ്യത്തെ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം സജീവ സേവനത്തിൽ പ്രവേശിക്കും

ബെയ്ജിങ്: പാക്കിസ്ഥാന്റെ ആദ്യത്തെ ചൈനീസ് നിർമിത അന്തർവാഹിനി അടുത്ത വർഷം സജീവ സേവനത്തിൽ പ്രവേശിക്കും. ഇന്ത്യയെ നേരിടാനും പശ്ചിമേഷ്യയിലേക്കു തങ്ങളുടെ ശക്തി വ്യാപിപ്പിക്കാനുമുള്ള ചൈനയുടെ ശ്രമങ്ങൾക്കു കരുത്ത് പകരുന്നതാണിതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു. 2028 ഓടെ എട്ട് ഹാൻഗോർ ക്ലാസ് അന്തർവാഹിനികളിൽ ശേഷിക്കുന്നവകൂടി പാക്കിസ്ഥാന് കൈമാറുന്നതിനുള്ള കരാർ സുഗമമായി പുരോഗമിക്കുകയാണെന്ന് അഡ്മിറൽ നവീദ് അഷ്റഫ്, ഞായറാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തിൽ ചൈനീസ് മാധ്യമമായ ഗ്ലോബൽ ടൈംസിനോടു പറഞ്ഞു. ഈ അന്തർവാഹിനികൾ വടക്കൻ അറബിക്കടലിലും ഇന്ത്യൻ മഹാസമുദ്രത്തിലും പട്രോളിങ് നടത്താനുള്ള […]
യു.എസിൽ 4420 കോടി വായ്പാത്തട്ടിപ്പ്; ഇന്ത്യന്‍ വംശജന്‍ പിടിയിൽ

യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വംശജനായ സംരംഭകന്‍ 4420 കോടി രൂപയുടെ വായ്പാത്തട്ടിപ്പിന് പിടിയിലായി. യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബ്രോഡ്ബാന്‍ഡ് ടെലികോം, ബ്രിഡ്ഡ് വോയിസ് എന്നിവയുടെ ഉടമയായ ബങ്കിം ബ്രഹ്‌മഭട്ട് എന്നയാളാണ് തട്ടിപ്പ് നടത്തിയതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ബ്ലാക്ക്‌റോക്കിന്റെ സ്വകാര്യ വായ്പാ വിഭാഗമായ എച്ച്പിഎസ് ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ട്‌ണേഴ്‌സും മറ്റ് അമേരിക്കന്‍ വായ്പാദാതാക്കളും ഈ ഞെട്ടിപ്പിക്കുന്ന തട്ടിപ്പിന് ഇരയായതെന്നാണ് സൂചന. തുക തിരിച്ചു പിടിക്കാന്‍ ശ്രമങ്ങള്‍ നടത്തുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ വായ്പാ കൊളാറ്ററലായി […]
സൈനിക കരാറിൽ ഒപ്പ് വെച്ച് കാനഡ-ഫിലിപ്പീൻസ്

ചൈനയുടെ കടന്നാക്രമണം ചെറുക്കാൻ പ്രതിരോധ കരാറിൽ ഒപ്പുവെച്ച് കാനഡയും ഫിലിപ്പീൻസും. ഇൻഡോ-പസഫിക്കിൽ പാശ്ചാത്യ സൈനിക സാന്നിധ്യം വർധിപ്പിക്കുന്ന നടപടിയുടെ ഭാഗമാണ് ഈ നീക്കം. മനിലയിൽ നടന്ന യോഗത്തിലെ സ്റ്റാറ്റസ് ഓഫ് വിസിറ്റിംഗ് ഫോഴ്സസ് എഗ്രിമെന്റിൽ (SOVFA) ഇരു രാജ്യങ്ങളുടെയും പ്രതിരോധ സെക്രട്ടറിമാർ ഒപ്പ് വെയ്ക്കും. വിദേശ സൈനികർക്ക് ആയുധങ്ങളുമായി സന്ദർശിക്കാനും സംയുക്ത യുദ്ധാഭ്യാസങ്ങൾ നടത്താനും നിയമപരമായ അടിത്തറ കരാർ വഴി ലഭിക്കും. ശക്തരായ രാജ്യങ്ങൾ സ്വാർത്ഥ ലാഭത്തിനായി നിയമങ്ങൾ മാറ്റിയെഴുതുന്നതിനെ ചെറുക്കാൻ ഈ ഉടമ്പടി പ്രധാനമാണെന്ന് ഫിലിപ്പീൻസ് […]
മികച്ച നേട്ടം കൈവരിച്ചു: റിപ്പോര്‍ട്ട് കാര്‍ഡുമായി ആല്‍ബര്‍ട്ട വിദ്യാഭ്യാസമന്ത്രി

ആല്‍ബര്‍ട്ട വിദ്യാഭ്യാസ മന്ത്രിയെ തിരിച്ചുവിളിക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ തന്റെ ആറുവര്‍ഷക്കാലത്തെ നേട്ടങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് ഡിമിട്രിയോസ് നിക്കോളൈഡ്‌സ്. ആല്‍ബര്‍ട്ടയുടെ ഉന്നത വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ നടത്തിയ പ്രവര്‍ത്തനങ്ങളാണ് പട്ടികയിലുള്ളത്. തന്റെ മണ്ഡലത്തിലെ ആളുകള്‍ക്കാണ് തന്റെ മികച്ച നേട്ടങ്ങള്‍ വിശദീകരിക്കുന്ന കാര്‍ഡുകള്‍ നിക്കോളൈഡ്‌സ് ഇമെയിൽ വഴി അയച്ചത്. വാലിറിഡ്ജ് നോയ്‌സ് വാള്‍, ക്ളാസ് മുറികളിലെ മൊബൈല്‍ ഫോണ്‍ നിരോധനം, പ്രത്യേക ആവശ്യങ്ങളുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള ധനസഹായം, 130 സ്‌കൂളുകളുടെ പുനരുദ്ധാരണം തുടങ്ങിയ നിരവധി പദ്ധതികളെ കുറിച്ച് ഈ കാര്‍ഡില്‍ […]
