അക്രമ സംഭവങ്ങൾ വർദ്ധിക്കുന്നു; ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിലേക്ക് കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ആർസിഎംപി

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ ഡോസൺ ക്രീക്കിൽ അക്രമ സംഭവങ്ങൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ, കൂടുതൽ ഉദ്യോഗസ്ഥരെ അവിടേക്ക് നിയോഗിച്ച് ആർസിഎംപി. ഇതിൻ്റെ ഭാഗമായി യൂണിഫോം ഗാങ് എൻഫോഴ്സ്മെൻ്റ് ടീം, കംബൈൻഡ് ഫോഴ്സസ് സ്പെഷ്യൽ എൻഫോഴ്സ്മെൻ്റ് യൂണിറ്റ് പോലുള്ള പ്രത്യേക ടീമുകൾ പ്രാദേശിക ഉദ്യോഗസ്ഥരോടൊപ്പം ചേരും. ഏകദേശം 12,400 ആളുകൾ താമസിക്കുന്ന ഈ ചെറിയ നഗരത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വെടിവെപ്പുകളുടെ പരമ്പര തന്നെ ഉണ്ടായിട്ടുണ്ട്. ഇത് ഒരാളുടെ മരണത്തിനും ഇടയാക്കി. ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടാണ് ഈ ആക്രമണങ്ങളെല്ലാം ഉണ്ടായിട്ടുള്ളതെന്നാണ് പോലീസ് കരുതുന്നത്. […]
വിദ്യാർഥികൾ മുഖം മറയ്ക്കുന്ന മൂടുപടങ്ങൾ ധരിക്കുന്നതും സ്കൂൾ ജീവനക്കാർ മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതും വിലക്കി; സ്‌കൂളുകളിൽ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമം പാസാക്കി ക്യുബെക്ക് സർക്കാർ

സ്‌കൂളുകളിൽ മതേതരത്വം ശക്തിപ്പെടുത്തുന്നതിനായി പുതിയ നിയമം പാസാക്കി ക്യുബെക്ക് സർക്കാർ. വിദ്യാർഥികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ സ്കൂൾ ജീവനക്കാരെയും മതപരമായ ചിഹ്നങ്ങൾ ധരിക്കുന്നതിൽ നിന്ന് വിലക്കുന്നതാണ് ഈ നിയമം. കൂടാതെ, മുഖം മറയ്ക്കുന്ന മൂടുപടങ്ങൾ പോലുള്ള വസ്ത്രങ്ങൾ വിദ്യാർഥികൾക്ക് അനുവദനീയവുമല്ല. അധ്യാപകർ, ജഡ്ജിമാർ, പോലീസ് ഉദ്യോഗസ്ഥർ എന്നിവർ മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കിയ 2019-ലെ നിയമത്തെ കൂടുതൽ വിപുലീകരിക്കുന്നതാണ് പുതിയ നിയമം. ഈ വിലക്ക് സൈക്കോളജിസ്റ്റുകൾ, തൂപ്പുകാർ, കാന്റീൻ തൊഴിലാളികൾ, ലൈബ്രറി വളണ്ടിയർമാർ എന്നിവർക്കും ബാധകമാകും. വിദ്യാർഥികളുമായി ബന്ധപ്പെട്ട […]
ഇന്ത്യയിൽനിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്

ഇന്ത്യയിൽ നിന്ന് നാല് കിലോഗ്രാമിലധികം കഞ്ചാവ് ഇറക്കുമതി ചെയ്തതിന് ഓട്ടവ സ്വദേശിയായ ഇന്ത്യൻ വംശജനെതിരെ കേസ്. ടൊറൻ്റോയിലെ ഒരു കാർഗോ കേന്ദ്രത്തിൽ നിന്നാണ് കനേഡിയൻ അതിർത്തി ഉദ്യോഗസ്ഥർ വൻതോതിലുള്ള മയക്കുമരുന്ന് ശേഖരം കണ്ടെടുത്തത്. ഇന്ത്യയിൽ നിന്നുള്ള ചരക്ക് പരിശോധിക്കുന്നതിനിടെയാണ് ഇത് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടിത് ഹെറോയിൻ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ഒപ്പിയം ആണെന്ന് പരിശോധനയിൽ തെളിഞ്ഞു. തുടർന്ന് കൂടുതൽ അന്വേഷണത്തിനായി അവർ ഒൻ്റാരിയോ പ്രൊവിൻഷ്യൽ പോലീസുമായി ബന്ധപ്പെടുകയായിരുന്നു. ഒക്ടോബർ 24-ന്, ചരക്ക് എത്തിക്കേണ്ട വിലാസത്തിൽ അധികൃതർ പരിശോധന നടത്തി. […]
ട്രക്ക് ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന ഡ്രൈവർ ഇൻക് സംവിധാനത്തിന് അവസാനമിടാൻ കനേഡിയൻ ധനമന്ത്രി

ട്രക്ക് ഡ്രൈവർമാരെ ചൂഷണം ചെയ്യുന്ന ഡ്രൈവർ ഇൻക് സംവിധാനത്തിന് അവസാനമിടാൻ കനേഡിയൻ ധനമന്ത്രി ഫ്രാൻസ്വാ-ഫിലിപ്പ് ഷാംപെയ്ൻ. ട്രക്കിംഗ് വ്യവസായത്തിലെ നിയമപരമായൊരു പഴുതടയ്ക്കാനുള്ള നടപടികൾ ഇത്തവണത്തെ ബജറ്റിലുണ്ടായേക്കും.“ഡ്രൈവർ ഇൻക് (Driver Inc.)” എന്ന സംവിധാനത്തിന് അവസാനമിടാനാണ് ധനമന്ത്രിയുടെ ശ്രമം. ഡ്രൈവർമാരെ ജീവനക്കാരായി കണക്കാക്കുന്നതിന് പകരം സ്വതന്ത്ര കരാറുകാരായി ലേബൽ ചെയ്യാൻ ഈ സംവിധാനം കമ്പനികളെ അനുവദിക്കുന്നു. പേറോൾ നികുതികൾ ഒഴിവാക്കാൻ ഇത് കമ്പനികളെ സഹായിക്കും. എന്നാൽ ഇതിലൂടെ ഡ്രൈവർമാർക്ക് ലഭിക്കേണ്ട ശരിയായ ആനുകൂല്യങ്ങളും പെൻഷനും നിഷേധിക്കപ്പെടുകയും ചെയ്യും. ഈ […]
