newsroom@amcainnews.com

അൽഷിമേഴ്‌സ്‌ മരുന്നിന്‌ അംഗീകാരം നൽകി ഹെൽത്ത് കാനഡ

അൽഷിമേഴ്‌സ് രോഗവ്യാപനം ഫലപ്രദമായി തടയുന്ന മരുന്നിന്‌ ഹെൽത്ത്‌ കാനഡയുടെ അംഗീകാരം. രോഗത്തിന്റെ അടിസ്ഥാന കാരണമായി കരുതുന്ന തലച്ചോറിലെ അമ്‌ലോയിഡ് പ്ലാക്ക് അടിഞ്ഞുകൂടുന്നത്‌ പ്രതിരോധിക്കുന്ന ലെകനെമാബ് എന്ന മരുന്നിനാണ് അംഗീകാരം. ലെകെംബി എന്ന ബ്രാൻഡ് നാമത്തിൽ അറിയപ്പെടുന്ന മരുന്നിൻ്റെ അംഗീകാരത്തിനായി രോഗികളും അവരുടെ കുടുംബങ്ങളും കാത്തിരിക്കുകയാണെന്ന് ഒൻ്റാരിയോയിലെ അൽഷിമേർ സൊസൈറ്റിയുടെ വക്താവ് ആദം മോറിസൺ പറഞ്ഞു. അർഹതയുള്ള എല്ലാ രോഗികൾക്കും ഇത് കഴിക്കാൻ കഴിയുന്ന തരത്തിൽ മരുന്ന് വേഗത്തിൽ വിപണിയിലെത്തിക്കാനും ധനസഹായം നൽകാനും അൽഷിമേർ സൊസൈറ്റികൾ കാനഡയിലെ ഡ്രഗ് […]

അധ്യാപക സമരം: ‘ബാക്ക്-ടു-വർക്ക് ബിൽ’ പാസാക്കി ആൽബർട്ട

മൂന്നാഴ്ചയായി തുടരുന്ന അധ്യാപക സമരം അവസാനിപ്പിക്കാൻ ബാക്ക്-ടു-വർക്ക് ബിൽ പാസാക്കി ആൽബർട്ട സർക്കാർ. ‘നോട്ട്‌വിത്‌സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ചാണ് ഡാനിയേൽ സ്മിത്ത് സർക്കാർ നിയമം പാസാക്കിയത്. അതേസമയം അധ്യാപകരുടെ കൂട്ടായി പ്രതിഷേധിക്കാനുള്ള അവകാശങ്ങൾക്കെതിരെ കടുത്ത അതിക്രമമാണിതെന്നും അധികാര ദുർവിനിയോഗമാണെന്നും ആൽബർട്ട ടീച്ചേഴ്സ് അസോസിയേഷൻ (ATA) ആരോപിച്ചു. തിങ്കളാഴ്ച അർദ്ധരാത്രി പാസാക്കിയ ബിൽ (ബിൽ 2) അനുസരിച്ച്, സമരത്തിൽ പങ്കെടുത്താൽ വ്യക്തികൾക്ക് പ്രതിദിനം 500 ഡോളർ വരെയും യൂണിയന് പ്രതിദിനം 5 ലക്ഷം ഡോളർ വരെയും പിഴ ചുമത്തും. വിദ്യാർത്ഥികളുടെ […]

കാനഡയിൽ യുവാക്കൾ തൊഴിലില്ലാതെ വലയുന്നു

കാനഡയിൽ യുവജനങ്ങളുടെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയരുന്നതായി റിപ്പോർട്ട്. യുവജന തൊഴിലില്ലായ്മ നിരക്ക് 15% ആയി ഉയർന്നുവെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. 2010-ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. പുതിയ തൊഴിലന്വേഷകരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്. സ്ഥാപനങ്ങൾ പുതിയ തൊഴിലാളികളെ നിയമിക്കാൻ മടിക്കുന്നതിനാൽ യുവജനങ്ങൾ പ്രതിസന്ധിയിലാവുകയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച്, തൊഴിലുടമകൾ നികത്താൻ ശ്രമിക്കുന്ന ഒഴിവുകളുടെ എണ്ണം 15 ശതമാനത്തോളം കുറഞ്ഞതായും ഫെഡറൽ ഡാറ്റ സൂചിപ്പിക്കുന്നു. അതേസമയം, തൊഴിൽ മേഖല അതിവേഗം മാറിക്കൊണ്ടിരിക്കുകയാണെന്നും കനേഡിയൻ പൗരന്മാർ […]

താരിഫ് വിരുദ്ധ പരസ്യങ്ങളുമായി ബ്രിട്ടിഷ് കൊളംബിയ സർക്കാർ മുന്നോട്ട്

യുഎസ് താരിഫുകൾക്കെതിരെ പരസ്യവുമായി മുന്നോട്ട് പോകാനുറച്ച് ബ്രിട്ടിഷ് കൊളംബിയ സർക്കാർ. ഒന്റാരിയോയുടെ താരിഫ് വിരുദ്ധ പരസ്യത്തെ യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപ് വിമർശിച്ചതിന് ശേഷമാണ്, തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രീമിയർ ഡേവിഡ് എബി പ്രഖ്യാപിച്ചത്. യുഎസ് സോഫ്റ്റ്‌വുഡ് തടിക്കുമേലുള്ള താരിഫ് ഭീഷണിയിൽ നിന്ന് പ്രവിശ്യയെയും കാനഡയെയും പ്രതിരോധിക്കാൻ പരസ്യങ്ങൾ ഇറക്കുമെന്ന എബി കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. ബ്രിട്ടിഷ് കൊളംബിയയുടെ പരസ്യങ്ങൾ ഒന്റാരിയോ സർക്കാരിന്റെ പ്രചാരണത്തേക്കാൾ ചെറിയ തോതിലുള്ളതാണെങ്കിലും, താരിഫുകളെക്കുറിച്ചുള്ള സന്ദേശം അമേരിക്കക്കാർക്ക് നേരിട്ട് നൽകേണ്ടത് അത്യന്താപേക്ഷിതമാണെന്ന് എബി […]

സ്ഥിരം തിരഞ്ഞെടുപ്പ് തീയതി നിർത്തലാക്കാൻ ഒൻ്റാരിയോ സർക്കാർ

സ്ഥിരമായ തിരഞ്ഞെടുപ്പ് തീയതി എടുത്തുമാറ്റാനുള്ള നിയമനിർമാണവുമായി ഒൻ്റാരിയോ സർക്കാർ. അറ്റോർണി ജനറൽ ഡഗ് ഡൗണി ഇതിനായുള്ള ബിൽ അവതരിപ്പിച്ചു. സ്ഥിരം തീയതി ‘അമേരിക്കൻ ശൈലിയിലുള്ള’ രീതിയാണെന്ന അഭിപ്രായത്തെത്തുടർന്നായിരുന്നു നീക്കം. ഈ നിയമം വഴി, മാറുന്ന സാഹചര്യങ്ങളോടും വെല്ലുവിളികളോടും പ്രതികരിക്കാൻ പ്രവിശ്യയ്ക്ക് സാധിക്കുമെന്നും ഡൗണി പറഞ്ഞു. പുതിയ ബിൽ പ്രാബല്യത്തിൽ വന്നാൽ, അടുത്ത വർഷം മുതൽ രാഷ്ട്രീയ പാർട്ടികൾക്ക് ഒരാൾക്ക് നൽകാൻ കഴിയുന്ന സംഭാവന പരിധി നിലവിലെ 3,400 ഡോളറിൽ നിന്ന് 5,000 ഡോളറായി ഉയർത്തും. കൂടാതെ, രാഷ്ട്രീയ […]

ഭീകരാക്രമണങ്ങൾ ആസൂത്രണം, ഭീകര സംഘടനകളിലേക്ക് റിക്രൂട്ട്മെന്റ്; അൽ ഖായിദ ഉൾപ്പെടെയുള്ള സംഘടനകളുമായി ബന്ധം; പുണെയിൽ സോഫ്റ്റ്‌വെയർ എൻജിനീയർ അറസ്റ്റിൽ

മുംബൈ: പാക്കിസ്ഥാനിലെ അൽ ഖായിദ ഉൾപ്പെടെയുള്ള ഭീകര സംഘടനകളുമായി ബന്ധമുള്ള സോഫ്റ്റ്‌വെയർ എൻജിനീയറെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്. പുണെ നഗരത്തിൽ നിന്നാണ് സുബൈർ ഹംഗാർഗേക്കർ എന്നയാളെ അറസ്റ്റ് ചെയ്തത്. യുവാക്കളെ വിവിധ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്നതിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. കഴിഞ്ഞ മാസം മുതൽ തീവ്രവാദ വിരുദ്ധ സ്ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു സുബൈർ. പ്രത്യേക യുഎപിഎ കോടതി നവംബർ 4 വരെ സുബൈറിനെ പൊലീസ് കസ്റ്റഡിയിൽ‌ വിട്ടു. ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായും മഹാരാഷ്ട്രയിലും […]

യുഎസ് സർക്കാരിന്റെ അടച്ച് പൂട്ടൽ 27 ദിവസം പിന്നിട്ടു; തിങ്കളാഴ്ച അമേരിക്കയിൽ ഉടനീളം വൈകിയത് 3370 വിമാനങ്ങൾ, 118 വിമാനങ്ങൾ റദ്ദാക്കി; എയർ ട്രാഫിക് കൺട്രോളർമാർ കടുത്ത സമ്മ‍ർദ്ദത്തിൽ

ന്യൂയോർക്ക്: യുഎസ് സർക്കാരിന്റെ അടച്ച് പൂട്ടൽ 27ാം ദിവസം പിന്നിട്ട തിങ്കളാഴ്ച അമേരിക്കയിൽ ഉടനീളം വൈകിയത് 3370 വിമാനങ്ങൾ. ശമ്പളം അടക്കമുള്ളവ ലഭിക്കാതെ വന്നതോടെ അവശ്യ തൊഴിലാളികൾ ജോലിക്ക് എത്താതെ വന്നതോടെയാണ് ഇത്. ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ലൈറ്റ് അവയർ പുറത്ത് വിട്ട കണക്കുകളുടെ അടിസ്ഥാനത്തിൽ അമേരിക്കയിലേക്കും അമേരിക്കയ്ക്ക് പുറത്തേക്കും പോവുന്ന 118 വിമാനങ്ങളാണ് തിങ്കളാഴ്ച റദ്ദാക്കിയത്. ഞായറാഴ്ച 8700 വിമാനങ്ങളാണ് അമേരിക്കയിലുടനീളം വൈകിയത്. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിൽ അടക്കം ജീവനക്കാ‍ർ ജോലിക്ക് ഹാജരാകുന്നില്ല. ഇവർക്ക് […]

ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്; പിരിച്ചുവിടൽ ഇന്ന് ആരംഭിക്കുമെന്ന് സൂചന

ന്യൂയോർക്ക്: ചെലവ് ചുരുക്കലിൻ്റെ ഭാഗമായി ആമസോൺ കമ്പനി ഏകദേശം 30,000 കോർപ്പറേറ്റ് ജീവനക്കാരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. പിരിച്ചുവിടൽ ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് സൂചന. ആമസോണിന്റെ 1.55 ദശലക്ഷം ജീവനക്കാരുമായി താരതമ്യം ചെയ്യുമ്പോൾ പിരിച്ചുവിടുന്നത് ചെറിയ ശതമാനത്തെ മാത്രമാണ്. എന്നാൽ, ഏകദേശം 3,50,000 വരുന്ന കോർപ്പറേറ്റ് ജീവനക്കാരുടെ കണക്കുകളെടുക്കുകയാണെങ്കിൽ ഇത് ഏകദേശം 10 ശതമാനത്തോളം വരും. 2022 അവസാനത്തോടെ ഏകദേശം 27,000 തസ്തികകൾ വെട്ടിക്കുറച്ചതിന് ശേഷം ആമസോൺ നടത്തുന്ന ഏറ്റവും വലിയ പിരിച്ചുവിടലാണിത്. സാമൂഹ്യ മാധ്യമങ്ങളിൽ ആമസോണിലെ കൂട്ട […]

പ്രവാസികൾക്ക് ആശങ്ക വേണ്ട, വോട്ടവകാശമുള്ള ആരും പട്ടികയിൽനിന്ന് പുറത്താകില്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ; എസ്ഐആർ പട്ടിക പരിഷ്കരണ നടപടികൾ ഇന്ന് തുടങ്ങും

തിരുവനന്തപുരം: കേരളമടക്കം 12 സംസ്ഥാനങ്ങളിൽ നടപ്പിലാക്കാനൊരുങ്ങുന്ന എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമാണ്. എന്നാൽ കേരളത്തിൽ എസ്ഐആർ പ്രയാസമാകില്ലെന്നാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കറിന്റെ പ്രതികണം. വോട്ടവകാശമുള്ള ആരും പട്ടികയിൽ നിന്ന് പുറത്താകില്ല. പ്രവാസികൾ പുറത്താകുമെന്ന ആശങ്ക ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ എസ് ഐ ആറുമായി സഹകരിക്കണം. തെരഞ്ഞെടുപ്പിനെ എസ് ഐ ആർ ബാധിക്കില്ലെന്നും രത്തൻ ഖേൽക്കർ പറഞ്ഞു. സംസ്ഥാനത്ത് തീവ്ര വോട്ടർ പട്ടിക പരിഷ്കരണ നടപടികൾ ഇന്ന് തുടങ്ങും. ഇന്ന് മുതൽ എനുമറേഷൻ ഫോമിന്റെ […]

വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ; വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ

ചെന്നൈ: ടിവികെ അധ്യക്ഷൻ വിജയ് കരൂരിൽ എത്താത്തതിൽ പ്രതിഷേധിച്ച് 20 ലക്ഷം രൂപ തിരിച്ചുനൽകി വീട്ടമ്മ. ദുരന്തത്തിൽ മരിച്ച രമേശിൻറെ ഭാര്യ സാംഗവി ആണ് ടിവികെയുടെ ബാങ്ക് അക്കൌണ്ടിലേക്ക് പണം തിരിച്ചയച്ചത്. മഹാബലിപുരത്തെ കൂടിക്കാഴ്ചയ്ക്ക് തന്നെ വിളിച്ചില്ലെന്നും സാംഗവി പറഞ്ഞു. സാംഗവിയുടെ ഭർതൃസഹോദരി ഭൂപതിയും ബന്ധുക്കളും ചെന്നൈയിൽ എത്തിയിരുന്നു. വിജയ്ക്കെതിരെ തിരുച്ചിറപ്പള്ളിയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. മരിച്ച ടിവികെ പ്രവർത്തകരുടെ കുടുംബത്തെ അവഗണിച്ചെന്നാണ് പരാതി. കഴിഞ്ഞ വർഷത്തെ വിക്രവാണ്ടി സമ്മേളനത്തിനിടെ മരിച്ച ശ്രീനിവാസൻ, കല എന്നിവരുടെ ചിത്രങ്ങളാണ് പോസ്റ്ററിലുള്ളത്. […]