സമരം അവസാനിപ്പിച്ച് ബിസി പൊതുമേഖലാ ജീവനക്കാർ

ബ്രിട്ടിഷ് കൊളംബിയയിലെ പൊതുമേഖലാ ജീവനക്കാർക്ക് വേണ്ടി എട്ട് ആഴ്ചയായി നടന്നുവന്ന ബി.സി. ജനറൽ എംപ്ലോയീസ് യൂണിയൻ (BCGEU) സമരം അവസാനിച്ചു. യൂണിയനും പ്രവിശ്യാ സർക്കാരും തമ്മിൽ താൽക്കാലിക കരാറിലെത്തിയതായി യൂണിയൻ പ്രഖ്യാപിച്ചു. തൊഴിലാളികൾ ഒരുമിച്ച് നിന്നപ്പോൾ യഥാർത്ഥ പുരോഗതി നേടാൻ കഴിഞ്ഞുവെന്ന് BCGEU പ്രസിഡന്റ് പോൾ ഫിഞ്ച് പറഞ്ഞു. വേതന വർധനയായിരുന്നു കരാർ ചർച്ചയിലെ പ്രധാന തർക്കവിഷയം. എട്ട് ദിവസത്തെ മധ്യസ്ഥതയ്ക്ക് ശേഷമാണ് കരാറിലെത്തിയത്. നിർദ്ദിഷ്ട കരാറിൽ, നാല് വർഷത്തേക്ക്, വർഷം തോറും മൂന്ന് ശതമാനം പൊതു […]
ഇന്ത്യ- ചൈന വിമാനസര്‍വീസ് പുനരാരംഭിച്ചു

അഞ്ച് വർഷത്തിന് ശേഷം ചൈനയിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിച്ച് ഇന്ത്യ. ഇന്നലെ രാത്രി 10 മണിയോടെ കൊല്‍ക്കത്തയിലെ സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ചൈനയിലെ ഗ്യാങ്‌സൂവിലേക്ക് വിമാനം പറന്നുയര്‍ന്നു. ഇന്‍ഡിഗോയുടെ A320 നിയോ വിമാനത്തില്‍ 176 യാത്രക്കാരാണ് ചൈനയിലേക്ക് യാത്ര ആയത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്നാണ് ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ വിമാന സര്‍വീസ് നിര്‍ത്തിവെച്ചത്. തുടര്‍ന്ന് കിഴക്കന്‍ ലഡാക്കില്‍ അതിര്‍ത്തിയില്‍ ഉണ്ടായ ഇരു രാജ്യങ്ങള്‍ക്കും ഇടയിലെ അസ്വാരസ്യങ്ങള്‍ മൂലം ഈ സര്‍വീസ് പുനരാരംഭിച്ചിരുന്നില്ല. നയതന്ത്ര […]
സമാധാന കരാര്‍ ഒപ്പിട്ട് തായ്‌ലൻഡ്-കംബോഡിയ

മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ സജീവമായി ഇടപെട്ട ട്രംപിന്റെ സാന്നിധ്യത്തില്‍ തായ്‌ലൻഡും കംബോഡിയയും സമാധാന കരാര്‍ ഒപ്പിട്ടു. കഴിഞ്ഞ ജൂലൈയിലാണ് കംബോഡിയ – തായ്‌ലൻഡ് സംഘർഷം ആരംഭിച്ചത്. കംബോഡിയ പ്രധാനമന്ത്രി ഹുന്‍ മാനെറ്റും തായ്‌ലൻഡ് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വീരാകോളുമാണ് കരാറില്‍ ഒപ്പുവച്ചത്. കംബോഡിയ-തായ്‌ലൻഡ് സംഘര്‍ഷം രൂക്ഷമാകുകയായിരുന്നെന്നും പെട്ടെന്നു തന്നെ താനിടപെട്ട് അവസാനിപ്പിച്ചെന്നും ട്രംപ് പറഞ്ഞു. ‘ക്വാലലംപുര്‍ പീസ് എകോഡ്‌സ്’ എന്നാണ് ട്രംപ് ഈ കരാറിനെ വിശേഷിപ്പിച്ചത്. കരാര്‍ അനുസരിച്ച്, സംഘര്‍ഷകാലത്തു തടവിലാക്കിയ 18 കംബോഡിയന്‍ സൈനികരെ തായ്‌ലൻഡ് മോചിപ്പിക്കും. […]
യുകെയില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി

വടക്കന്‍ ഇംഗ്ലണ്ടില്‍ 20 വയസ്സുള്ള യുവതിയെ വംശീയ വിദ്വേഷത്തെ തുടര്‍ന്ന് ബലാത്സംഗം ചെയ്തു. ആക്രമിക്കപ്പെട്ട യുവതി ഇന്ത്യന്‍ വംശജയെന്നാണ് സൂചന. ബ്രിട്ടീഷ് പൗരനായ പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു. വംശീയവിദ്വേഷത്തെ തുടര്‍ന്നുള്ള ലൈംഗിക പീഡനം എന്നാണ് സംഭവത്തെ വെസ്റ്റ് മിഡ്ലാന്‍ഡ് പോലീസ് വിശേഷിപ്പിക്കുന്നത്. പ്രതിയെ കണ്ടെത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഡിറ്റക്റ്റീവ് സൂപ്രണ്ട് റോണന്‍ ടയര്‍ പറഞ്ഞു. സിഖ് യുവതിക്ക് നേരെ വംശീയ വിദ്വേഷത്തോടെ നടന്ന ബലാത്സംഗത്തിന് ആഴ്ചകള്‍ക്ക് ശേഷമാണ് ഈ പുതിയ ആക്രമണം. പ്രതിയെ കണ്ടെത്താന്‍ ജനങ്ങളുടെ സഹായം […]