ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ട്! കമലാ ഹാരിസ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കും

വാഷിങ്ടൻ: 2028ൽ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിച്ചേക്കുമെന്ന് സൂചന നൽകി മുൻ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് കമലയുടെ വെളിപ്പെടുത്തൽ. ഭാവിയിൽ ഒരു വനിതാ പ്രസിഡന്റ് വൈറ്റ് ഹൗസിലെത്തും എന്ന് ഉറപ്പുണ്ടെന്നും അത് തന്റെ കൊച്ചുമക്കളുടെ ജീവിതകാലത്തുതന്നെ സംഭവിക്കുമെന്നും കമല ഹാരിസ് ബിബിസിയോട് പറഞ്ഞു. ‘‘എന്റെ മുഴുവൻ കരിയറും സേവനത്തിന്റേതായിരുന്നു. അത് എന്റെ അസ്ഥികളിൽ അലിഞ്ഞുചേർന്നതാണ്. ഞാൻ സർവേകൾക്ക് ചെവി കൊടുത്തിരുന്നുവെങ്കിൽ മത്സരിക്കില്ലായിരുന്നു, ഇവിടെ ഇരിക്കുകയില്ലായിരുന്നു’’ – കമല ഹാരിസ് […]
വാരാന്ത്യ പാർട്ടിക്കിടെ വെടിവയ്‌പ്; നോർത്ത് കാരോലൈനയിൽ രണ്ടു പേർ കൊല്ലപ്പെട്ടു, 11 പേർക്ക് പരുക്ക്

വാഷിങ്‌ടൻ: നോർത്ത് കാരോലൈനയിലെ മാക്‌റ്റണിന് സമീപം വാരാന്ത്യ പാർട്ടിക്കിടെ നടന്ന വെടിവയ്‌പിൽ രണ്ടു പേർ കൊല്ലപ്പെട്ടു. 11 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. നോർത്ത് കാരോലൈന അതിർത്തിയിൽ നിന്ന് 150 കിലോമീറ്റർ അകലെ മാക്‌റ്റണിന് സമീപമുള്ള ഗ്രാമീണ പ്രദേശത്തെ വാരാന്ത്യ പാർട്ടിക്കിടെയായിരുന്നു വെടിവയ്‌പ്. സംഭവത്തെ കുറിച്ചുളള കൂടുതൽ വിവരങ്ങളും കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും പേരുകളും പുറത്തുവിട്ടിട്ടില്ല. 150 ലേറെ ആളുകൾ സംഭവസ്‌ഥലത്തുണ്ടായിരുന്നെന്നാണ് വിവരം. ഒറ്റപ്പെട്ട സംഭവമാണെന്നും നിലവിൽ സുരക്ഷാ ഭീഷണിയില്ലെന്നും റോബ്സൺ കൗണ്ടി ഷെരീഫ് ബർണിസ് വിൽക്കിൻസിന്റെ ഓഫിസ് അറിയിച്ചു. […]
തന്റെ സമയം പാഴാക്കാനില്ല; യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ പുട്ടിനുമായി ചർച്ചയില്ലെന്ന് ട്രംപ്

വാഷിങ്ടൻ: യുദ്ധം അവസാനിപ്പിക്കാൻ റഷ്യയും–യുക്രെയ്നും ധാരണയിലെത്തുന്നതുവരെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ചയില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2022 ഫെബ്രുവരിയിലാണ് റഷ്യ– യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. തന്റെ സമയം പാഴാക്കാനില്ലെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. വ്ലാഡിമിർ പുട്ടിനുമായി നല്ല ബന്ധമാണുള്ളത്. എന്നാൽ ഒത്തുതീർപ്പ് നടക്കാത്തത് നിരാശപ്പെടുത്തിയെന്നും ട്രംപ് പറഞ്ഞു. ഓഗസ്റ്റ് 15നാണ് ട്രംപും പുട്ടിനും അവസാനമായി കൂടിക്കാഴ്ച നടത്തിയത്. ട്രംപിന്റെ 5 ദിവസത്തെ ഏഷ്യൻ സന്ദർശനം ആരംഭിച്ചിട്ടുണ്ട്. മലേഷ്യയിലെ ക്വാലലംപുരിൽ ഇന്ന് ആരംഭിക്കുന്ന ആസിയാൻ സമ്മേളനത്തിനെത്തുന്ന […]
വീട് വൃത്തിയാക്കിയില്ല ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച് ഭാര്യ; ഇന്ത്യക്കാരിയായ അധ്യാപിക അമേരിക്കയിൽ അറസ്റ്റിൽ

വാഷിങ്ടൻ: വീട് വൃത്തിയാക്കാത്തതിനു ഭർത്താവിനെ കുത്തി പരുക്കേൽപ്പിച്ച ഭാര്യ അറസ്റ്റിൽ. ഇന്ത്യക്കാരിയായ അധ്യാപിക ചന്ദ്രപ്രഭ സിങ് (44) ആണ് നോർത്ത് കരോലീനയിൽ അറസ്റ്റിലായത്. ഭർത്താവ് അരവിന്ദ് സിങ് ചികിത്സയിലാണ്. വീട് വൃത്തിയാക്കാത്തതിനാണ് ഭാര്യ തന്നെ കുത്തിയതെന്ന് അരവിന്ദ് പൊലീസിനു മൊഴി നൽകി. എന്നാൽ, തർക്കത്തിനിടെ കത്തിയുമായി തിരിഞ്ഞപ്പോൾ അബദ്ധത്തിൽ ഭർത്താവിന്റെ ശരീരത്തിൽ കൊണ്ടെന്നാണ് ഭാര്യയുടെ മൊഴി. വിവരമറിഞ്ഞയുടൻ പൊലീസ് സ്ഥലത്തെത്തി. അരവിന്ദിനെ പൊലീസെത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ തന്നെ മനഃപ്പൂർവം കഴുത്തിൽ കുത്തിയതാണെന്നാണ് അരവിന്ദ് പൊലീസിനു […]
തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ മാർച്ച് 28 വരെ വിന്റർ ഷെഡ്യൂൾ; സർവീസുകളിൽ 22% വർധന

തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ 22% കൂടും. ഇന്ന് മുതൽ 2026 മാർച്ച് 28 വരെയുള്ള വിന്റർ ഷെഡ്യൂൾ കാലയളവിലാണ് സർവീസുകൾ വർധിക്കുന്നത്. പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകൾ 732 ആയി ഉയരും. നിലവിലെ സമ്മർ ഷെഡ്യൂളിൽ ഇത് 600 ആയിരുന്നു. നവി മുംബൈ, മംഗളൂരു, ട്രിച്ചി എന്നിവിടങ്ങളിലേക്ക് കൂടി ഉടൻ പുതിയ സർവീസുകൾ തുടങ്ങും. കണ്ണൂർ, കൊച്ചി, ബെംഗളൂരു, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്ക് സർവീസുകളുടെ എണ്ണം കൂടും. വിദേശ നഗരങ്ങളായ ദമാം, റിയാദ്, കുവൈത്ത്, […]
ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി; ഗുരുതര വീഴ്ച

റാഞ്ചി: ജാർഖണ്ഡിലെ സർക്കാർ ആശുപത്രിയിൽനിന്ന് രക്തം സ്വീകരിച്ച അഞ്ച് കുട്ടികൾക്ക് എച്ച്ഐവി. സിംഗ്ഭൂം ജില്ലയിലെ ചായ്ബാസ നഗരത്തിലെ സർദാർ സർക്കാർ ആശുപത്രിയിലാണ് ഗുരുതര വീഴ്ചയുണ്ടായിരിക്കുന്നത്. തലസ്സീമിയ രോഗ ബാധിതനായ ഏഴു വയസ്സുകാരന് എച്ച്ഐവി പോസിറ്റീവ് ആണെന്ന് തെളിഞ്ഞിരുന്നു. ബ്ലഡ് ബാങ്കിൽനിന്ന് സ്വീകരിച്ച രക്തം വഴിയാണ് എച്ച്ഐവി ബാധിച്ചതെന്ന് ഈ കുട്ടിയുടെ കുടുംബം ആരോപിച്ചതിനുപിന്നാലെ വിശദമായി അന്വേഷിക്കാൻ സർക്കാർ നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ശനിയാഴ്ച രാവിലെ മറ്റ് നാലു കുട്ടികൾക്കുകൂടി എച്ച്ഐവി പോസിറ്റീവ് ആയെന്ന് വ്യക്തമായത്. എല്ലാവരും […]
കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമം: അമ്മ തടഞ്ഞു; പിതാവ് പിടിയിൽ

കോട്ടയം: കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച അച്ഛൻ പിടിയിൽ. ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പൊലീസ് പിടികൂടി. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. ഒരു കടയിൽ ജോലി ചെയ്യുകയാണിവർ. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്. ഇടനിലക്കാരനും ഇതര സംസ്ഥാന തൊഴിലാളിയാണ്. 50,000 രൂപയ്ക്ക് കുട്ടിയെ വിൽക്കാനായിരുന്നു തീരുമാനം. 1,000 രൂപ മുൻകൂറായി വാങ്ങി. ഇതിനെ എതിർത്ത കുട്ടിയുടെ അമ്മ ഒപ്പം […]
പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ച: രണ്ടു ഫ്രഞ്ച് പൗരന്മാർ അറസ്റ്റിൽ

പാരിസ്: പാരിസിലെ ലൂവ്ര് മ്യൂസിയത്തിൽ നടന്ന കവർച്ചയിൽ രണ്ടു പേർ അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പിടിയിലായ രണ്ടു പേരും ഫ്രഞ്ച് പൗരന്മാരാണെന്നാണ് വിവരം. പ്രതികളിൽ ഒരാൾ ശനിയാഴ്ച പ്രാദേശിക സമയം രാത്രി 10 മണിയോടെ പാരിസ് -ചാൾസ് ഡി ഗല്ലെ വിമാനത്താവളത്തിലാണ് പിടിയിലായത്. വിദേശത്തേക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കസ്റ്റഡിയിലാവുകയായിരുന്നു. അധികം വൈകാതെ രണ്ടാമത്തെ പ്രതിയേയും പിടികൂടി. പ്രതികൾ അൽജീരിയയിലേക്കു കടക്കാൻ ശ്രമിക്കുകയായിരുന്നു എന്നാണ് […]
ട്രംപിന്റെ ഏഷ്യൻ പര്യടനം: ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യത

ചൈനയുമായുള്ള വ്യാപാര-തീരുവ യുദ്ധം നിലനിൽക്കുന്നിതിനിടെ അഞ്ച് ദിവസത്തെ ഏഷ്യൻ സന്ദർശനത്തിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് യാത്ര തിരിച്ചു. മലേഷ്യ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ സന്ദർശിക്കുന്നതിനിടെ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ വെച്ച് കൂടിക്കാഴ്ച നടത്താനും ട്രംപ് പദ്ധതിയിട്ടിട്ടുണ്ട്. ചൈന ഇതുവരെ ഔദ്യോഗികമായി ഇത് സ്ഥിരീകരിച്ചിട്ടില്ല. യാത്രയ്ക്കിടെ ദോഹ വിമാനത്താവളത്തിൽ വച്ച് ഖത്തർ അമീറുമായും പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് വ്യക്തമാക്കി. ദക്ഷിണ കൊറിയയിലെ ബുസാനിൽ നടക്കുന്ന അപെക് വ്യാപാര ഉച്ചകോടിയിൽ […]
അധ്യാപക സമരം: ‘ബാക്ക് ടു വർക്ക് ‘ ബിൽ പിൻവലിക്കണമെന്ന് യൂണിയനുകൾ

ആൽബർട്ടയിൽ അധ്യാപകരെ നിർബന്ധിച്ച് ജോലിയിൽ പ്രവേശിപ്പിക്കാൻ ലക്ഷ്യമിടുന്ന നിയമനിർമാണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോമൺ ഫ്രണ്ട് തൊഴിലാളി കൂട്ടായ്മ രംഗത്ത്. ആൽബർട്ട ടീച്ചേഴ്‌സ് അസോസിയേഷനും സർക്കാരും തമ്മിലുള്ള സംഘർഷം വർധിക്കുന്നത്, പണിമുടക്കാനുള്ള അവകാശത്തെ പരിഹസിക്കുന്നതിന് തുല്യമാകുമെന്ന്, 3.5 ലക്ഷത്തിലധികം യൂണിയൻ തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന കൂട്ടായ്മ മുന്നറിയിപ്പ് നൽകി. അധ്യാപക സമരം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബിൽ 2 തിങ്കളാഴ്ച അവതരിപ്പിക്കാനാണ് സ്മിത്ത് സർക്കാരിന്റെ തീരുമാനം. ‘നോട്ട് വിത്ത് സ്റ്റാൻഡിങ് ക്ലോസ്’ ഉപയോഗിച്ച് സർക്കാർ നിയമം നടപ്പിലാക്കിയാൽ, അത് തൊഴിലാളികളുടെ കരാർ […]
