newsroom@amcainnews.com

യുവാക്കളായ പ്രൊഫഷണലുകൾ നഴ്‌സിങ് മേഖല ഉപേക്ഷിക്കുന്നു; കാനഡയിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി പുതിയ റിപ്പോർട്ട്, ഒഴിവുകൾ അഞ്ച് വർഷത്തിനിടെ മൂന്നിരട്ടി വർദ്ധിച്ചു

കാനഡയിൽ നഴ്‌സുമാരുടെ ക്ഷാമം രൂക്ഷമാകുന്നതായി പുതിയ റിപ്പോർട്ട്. യുവാക്കളായ പ്രൊഫഷണലുകൾ ഈ മേഖല ഉപേക്ഷിക്കുന്നതാണ് ഇതിൻ്റെ പ്രധാന കാരണം. എം.ഇ.ഐ എന്ന പബ്ലിക് പോളിസി ഗ്രൂപ്പ് നടത്തിയ പഠനത്തിൽ, നഴ്‌സിങ് ജോലിയിൽ പ്രവേശിക്കുന്ന 35 വയസ്സിന് താഴെയുള്ള 100-ൽ, 40 പേരും വൈകാതെ തന്നെ മേഖല വിട്ടുപോകുന്നു എന്നാണ് കണ്ടെത്തിയത്. നഴ്‌സിങ് ഒഴിവുകൾ അഞ്ച് വർഷത്തിനിടെ മൂന്നിരട്ടിയായി വർദ്ധിച്ചു. 2018-ൽ 13,178 ആയിരുന്നത് 2023-ൽ 41,716 ആയി ഉയർന്നു. എന്നിട്ടും ഈ മേഖല തെരഞ്ഞെടുക്കുന്നവരുടെ എണ്ണം കുറയുകയാണ്. […]

ആവശ്യമായ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും കനേഡിയൻ സൈന്യം പിന്നോട്ട് പോവുകയാണെന്ന് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്

കാനഡയുടെ പ്രവർത്തനപരമായ ആവശ്യകതകൾ നിറവേറ്റാൻ ആവശ്യമായ സൈനികരെ റിക്രൂട്ട് ചെയ്യുന്നതിലും പരിശീലിപ്പിക്കുന്നതിലും കനേഡിയൻ സൈന്യം പിന്നോട്ട് പോവുകയാണെന്ന് ഓഡിറ്റർ ജനറലിൻ്റെ റിപ്പോർട്ട്. വർഷംതോറും ആയിരക്കണക്കിന് അപേക്ഷകൾ ലഭിക്കുന്നുണ്ടെങ്കിലും, ശരാശരി 13 അപേക്ഷകരിൽ ഒരാൾക്ക് മാത്രമേ അടിസ്ഥാന പരിശീലനത്തിൽ പ്രവേശിക്കാൻ കഴിയുന്നുള്ളൂ എന്നും ഓഡിറ്റർ ജനറൽ കാരൺ ഹോഗൻ പാർലമെൻ്റിൽ സമർപ്പിച്ച റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിക്രൂട്ട്മെൻ്റ് വർദ്ധിപ്പിക്കാൻ സർക്കാർ വലിയ തുക ചെലവഴിക്കുകയും പുതിയ പ്രചാരണങ്ങൾ ആരംഭിക്കുകയും ചെയ്തിട്ടും, സൈനികരുടെ എണ്ണം ഉറപ്പാക്കുന്നതിൽ പ്രതിരോധ വകുപ്പ് പരാജയപ്പെടുന്നതായി റിപ്പോർട്ട് […]

യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ എയർലൈൻ കമ്പനിയ്ക്ക് തിരിച്ചു വിൽക്കാൻ അവസരം! പുതിയ സംവിധാനവുമായി ഫ്ലെയർ എയർലൈൻസ്

യാത്രക്കാർക്ക് ഫ്ലൈറ്റ് ടിക്കറ്റുകൾ എയർലൈൻ കമ്പനിയ്ക്ക് തിരിച്ചു വിൽക്കാൻ അവസരം നൽകുന്ന പുതിയ സംവിധാനവുമായി ഫ്ലെയർ എയർലൈൻസ്. നോർത്ത് അമേരിക്കൻ എയർലൈനുകളിൽ ആദ്യമായാണ് ഇങ്ങനെയൊരു പദ്ധതി നടപ്പാക്കുന്നത്. ഡിസംബറിൽ ആരംഭിക്കുന്ന ഈ പുതിയ പദ്ധതി, ഫ്രഞ്ച് സാങ്കേതിക കമ്പനിയായ ഫെയർലൈനുമായി സഹകരിച്ചാണ് നടപ്പാക്കുക. പുതിയ ടിക്കറ്റ് റീസെയിൽ പദ്ധതി അനുസരിച്ച് യാത്ര ചെയ്യാൻ കഴിയാത്തവർക്ക്, ടിക്കറ്റുകൾ ഫ്ലെയർ എയർലൈൻസിന് തന്നെ തിരിച്ചു വിൽക്കാൻ കഴിയും. ഈ സീറ്റുകൾ കുറഞ്ഞ നിരക്കിൽ ഫ്ലെയർ വീണ്ടും വിൽക്കും. ഇത് വഴി […]

എല്ലാവർക്കും സൗജന്യമായി കോവിഡ് 19 വാക്സിൻ നൽകണമെന്ന് പ്രവിശ്യാ സർക്കാരിനോട് ആൽബർട്ടയിലെ ഡോക്ടർമാർ

കോവിഡ് 19 വാക്സിൻ എല്ലാവർക്കും സൗജന്യമാക്കണമെന്ന് പ്രവിശ്യാ സർക്കാരിനോട് ആൽബർട്ടയിലെ ഡോക്ടർമാർ. ഈ വർഷം പ്രവിശ്യയിൽ വൈറസ് രോഗങ്ങൾ ശക്തമാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഫലപ്രദമായ ഒരു വാക്സിനേഷൻ പദ്ധതിക്ക് നിരവധി അണുബാധകൾ തടയാൻ കഴിയുമെന്ന് ആൽബെർട്ട മെഡിക്കൽ അസോസിയേഷൻ (എഎംഎ) പ്രസിഡൻ്റ് ഡോ. ബ്രയാൻ വിർസ്ബ പറഞ്ഞു. വാക്സിനായി പണം ഈടാക്കുന്ന നിലവിലെ സംവിധാനത്തെ ഡോ. ബ്രയാൻ വിർസ്ബ വിമർശിച്ചു. പല ആൽബെർട്ടക്കാരും ഉയർന്ന ജീവിതച്ചെലവുമായി മല്ലിടുകയാണ്. അതിനാൽ അവർ വാക്സിനേഷൻ ഒഴിവാക്കിയേക്കാമെന്നും അദ്ദേഹം […]

പൊതുവിദ്യാഭ്യാസ സമ്പ്രദായം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നുവെന്ന് പരാതി; ആൽബെർട്ടയുടെ വിദ്യാഭ്യാസമന്ത്രിക്കെതിരെ റീക്കോൾ ഹർജിയ്ക്ക് അനുമതി

ആൽബെർട്ടയുടെ വിദ്യാഭ്യാസമന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാനുള്ള റീ കോൾ ഹർജിയ്ക്ക് അനുമതി. കാൽഗറി-ബോ നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഡെമെട്രിയോസ് നിക്കോളൈഡ്സിനെതിരെയുള്ള റീക്കോൾ ഹർജി അപേക്ഷയാണ് ആൽബെർട്ടയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അംഗീകരിച്ചത്. നിക്കോളൈഡ്സ്, പൊതു വിദ്യാഭ്യാസ സമ്പ്രദായം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെടുന്നു എന്നാണ് അപേക്ഷയിൽ ജെന്നിഫർ യെരെമിയ പറയുന്നത്. വിദ്യാർത്ഥികളെക്കൊണ്ട് തിങ്ങിനിറഞ്ഞ ക്ലാസ് മുറികളും മതിയായ ജീവനക്കാരില്ലാത്ത സ്കൂളുകളും ഉൾപ്പെടെ വിദ്യാഭ്യാസ മേഖല നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. പക്ഷെ നിക്കോളൈഡ്സിൻ്റെ പ്രവർത്തനങ്ങൾ അവസരത്തിനൊത്തുയരുന്നില്ലെന്നാണ് പരാതി. എന്നാൽ റീക്കോൾ പ്രക്രിയ തെറ്റായ കാരണങ്ങൾക്ക് […]

പാർസൽ ലഭിക്കാതിരുന്നതിനെ തുടർന്ന് കസ്റ്റമറിന് 20,000 ഡോളറോളം നൽകി ആമസോൺ; സംഭവം ബ്രിട്ടീഷ് കൊളംബിയയിൽ

പാർസൽ ലഭിക്കാതിരുന്നതിനെ തുടർന്ന് കസ്റ്റമറിന് 20,000 ഡോളറോളം നൽകി ആമസോൺ. ബ്രിട്ടീഷ് കൊളംബിയയിലെ ഒരു ഉപഭോക്താവിൻ്റെ പരാതിയെത്തുടർന്നാണ് ആമസോണിന് പിഴയായി 20,000 ഡോളറിനടുത്ത് നൽകേണ്ടി വന്നത്. നിയമപരമായ ഫീസുകളും ഉപഭോക്താവിന് 511.25 ഡോളർ റീഫണ്ടും നൽകാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ബി.സി. (CPBC) ഉത്തരവിട്ടു. തങ്ങളുടെ ഓർഡർ എത്തിയില്ലെന്ന് ഉപഭോക്താവ് പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി. കാണാതായ പാക്കേജിന് പണം തിരികെ നൽകുന്നതിൽ പരാജയപ്പെട്ടതിലൂടെ ആമസോൺ ബിസിനസ് പ്രൊട്ടക്ഷൻ ആൻഡ് കൺസ്യൂമർ പ്രൊട്ടക്ഷൻ ആക്റ്റ് ലംഘിച്ചതായി ഒക്ടോബർ 14-ലെ വിധിയിൽ […]

ആൽബെർട്ട പ്രവിശ്യയെ കാനഡയുടെ ഭാഗമായി നിലനിർത്താൻ ആരംഭിച്ച ‘ഫോറെവർ കനേഡിയൻ’ എന്ന ഹർജിക്ക് ആവശ്യമായ ഒപ്പുകൾ ശേഖരിക്കുന്നത് പൂർത്തിയാകുന്നു

ആൽബെർട്ട പ്രവിശ്യയെ കാനഡയുടെ ഭാഗമായി നിലനിർത്തുന്നതിനായി മുൻ കാബിനറ്റ് മന്ത്രി തോമസ് ലാസിക് ആരംഭിച്ച ‘ഫോറെവർ കനേഡിയൻ’ എന്ന ഹർജിക്ക് ആവശ്യമായ ഒപ്പുകൾ ശേഖരിക്കുന്നത് പൂർത്തിയാകുന്നു. ആൽബെർട്ട കാനഡയിൽ നിന്ന് വേർപെടരുത് എന്ന നയം റഫറണ്ടം കൂടാതെ തന്നെ സ്വീകരിക്കാൻ പ്രവിശ്യാ സർക്കാരിനെ നിർബന്ധിക്കുകയാണ് ഈ ഹർജിയുടെ പ്രധാന ലക്ഷ്യം. രാഷ്ട്രീയ മേഖലയിൽ വലിയ ചലനമുണ്ടാക്കിയ ഈ ഹർജിയിൽ, ഒപ്പ് ശേഖരണ കേന്ദ്രങ്ങളിലേക്ക് നിരവധി ആളുകളാണ് എത്തിയത്. ഒക്ടോബർ 28-നകം 2,93,000 ഒപ്പുകൾ നേടിയ ഹർജി നിയമസഭയിൽ […]

സമ്പദ്‌വ്യവസ്ഥ വളരുമ്പോഴും ആൽബർട്ടയിൽ യുവാക്കൾ തൊഴിൽ കണ്ടെത്താൻ പ്രയാസം നേരിടുന്നു; 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനത്തിൽ

ഉയർന്ന എണ്ണ ഉൽപാദനത്തെയും ഊർജ്ജ കയറ്റുമതിയെയും തുടർന്ന് ആൽബെർട്ടയുടെ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുമ്പോഴും യുവാക്കൾ തൊഴിൽ കണ്ടെത്താൻ പ്രയാസം നേരിടുന്നതായി റിപ്പോർട്ട്. ഇതിൻ്റെ ഫലമായി 15നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.7 ശതമാനത്തിൽ എത്തിയിരിക്കുന്നു. കാൽഗറിയിലും എഡ്മൻ്റണിലും ഇത് ഇതിലും കൂടുതലാണ്—യഥാക്രമം 18.3 ശതമാനവും 18.5 ശതമാനവുമാണ് യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ. സസ്‌കാച്ച്‌വാനിൽ ആറ് ശതമാനവും മാനിറ്റോബയിൽ 6.2 ശതമാനവു ഒൻ്റാരിയോയിൽ 7.9 ശതമാനവുമാണ് നിരക്ക്. കാനഡയിൽ ഏറ്റവും കുറഞ്ഞ പ്രായമുള്ള രണ്ടാമത്തെ ജനസംഖ്യയാണ് ആൽബെർട്ടയിലേത്. 38.1 […]

ഗാർഡിനർ എക്സ്പ്രസ് വേ തുറക്കുന്നത് വൈകും

ഗാർഡിനർ എക്സ്പ്രസ് വേയുടെ നിർമാണം നവംബർ 10 വരെ നീളുമെന്ന് ഒൻ്റാരിയോ ഗതാഗത മന്ത്രി. ബ്ലൂ ജെയ്‌സിന്റെ വേൾഡ് സീരീസ് മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തിലാണ് കാലതാമസം. നിർമ്മാണം ഒക്ടോബർ 27-ന് പൂർത്തിയാകുമെന്നും അന്ന് തന്നെ എക്സ്പ്രസ് വേ തുറക്കുമെന്നുമായിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്നത്. പദ്ധതി വേഗത്തിലാക്കാൻ ഫോർഡ് സർക്കാർ 7.3 കോടി ഡോളർ ചെലവഴിച്ചതും 24 മണിക്കൂർ ജോലിക്ക് അനുമതി നൽകിയതും നിർമ്മാണം വേ​ഗത്തിലാക്കി. പ്രതിദിനം ഒരു ലക്ഷത്തിലധികം വാഹനങ്ങൾ ആശ്രയിക്കുന്ന ഗാർഡിനർ എക്സ്പ്രസ് വേയിലെ നിർമ്മാണ പ്രവർത്തനങ്ങൾ […]

അധ്യാപകരുടെ സമരം: ബാക് ടൂ സ്കൂൾ നിയമം അവതരിപ്പിക്കാന്‍ സര്‍ക്കാര്‍

മൂന്നാഴ്‌ചയായി തുടരുന്ന അധ്യാപകരുടെ സമരം വഴിത്തിരിവിലേക്ക്. ഔദ്യോഗികമായി അധ്യാപകർക്ക്‌ ജോലിയിലേക്ക് തിരിച്ചെത്താനുള്ള നിയമം തിങ്കളാഴ്ച അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ നിയമനിര്‍മ്മാണം ബില്‍ 2, ബാക്ക് ടു സ്‌കൂള്‍ ആക്ടായാണ് അവതരിപ്പിക്കുന്നത്‌. അടുത്ത ആഴ്ചയ്ക്കുള്ളില്‍ കരാര്‍ ഉണ്ടായില്ലെങ്കില്‍ അധ്യാപകരെ ജോലിയിലേക്ക് തിരികെ കൊണ്ടുവരാന്‍ ഉത്തരവിടുമെന്ന് പ്രീമിയര്‍ ഡാനിയേല്‍ സ്മിത്ത് സൂചന നൽകി. മൂന്നാഴ്ചയായി തുടരുന്ന പണിമുടക്കില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. അതേസമയം എൻഡിപി ഈ നിയമനിര്‍മ്മാണത്തെ ശക്തമായി എതിര്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് നഹീദ് നെന്‍ഷി […]